Tuesday, February 12, 2013
പ്രണയം അവാച്യമായ , അവര്‍ണ്ണനീയമായ ദിവ്യാനുഭവം. ഈ വികാരത്തിലൂടെ , ഈ അനുഭവത്തിലൂടെ കടന്നു പോകാത്തവര്‍ ജീവിതയാത്രയില്‍ ഉണ്ടാകില്ല. ബൗദ്ധികമായ ചിന്താ സരണികളെ ചുവപ്പ് അടയാളം കാട്ടി വിരട്ടി നിര്‍ത്തി തരളിതമായ വികാര നദിയിലൂടെ ,യഥേഷ്ടം, ഭാരമില്ലാതെ ഒഴുകി നടക്കാന്‍ നമ്മെ സഹായിക്കുന്ന അതുല്യമായ വികാരം അതാണ് പ്രണയം. ക്ഷണികമായ ജീവിതത്തില്‍ ക്ഷണികമായി ജീവിക്കാന്‍ പഠിപ്പിക്കുന്ന വികാരം. ഭൂതകാലത്തിന്റെ മാറാലകളോ , ഭാവികാലത്തിന്റെ ആശങ്കകളോ ഇല്ലാതെ വര്‍ത്തമാനകാലത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സഹായിക്കുന്ന വികാരം. ഈ വികാരത്തിലൂടെയുള്ള അനന്തമായ യാത്ര സാധ്യമാകാതെ പോകുന്നു.വൈകാരികതലത്തിനു മുകളില്‍ ബൗദ്ധിക തലം മേല്‍ക്കോയ്മ സ്ഥാപിക്കുമ്പോള്‍ പലപ്പോഴും പ്രണയം ബലിയര്‍പ്പിക്കപ്പെടുന്നു.
സുഹൃത്തുക്കളെ ,
വര്‍ഷങ്ങള്‍ക്ക് മുന്പ് കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ എവിടെയോ ഉള്ള പൂമാല എന്നൊരു ഗ്രാമം. അവിടെ ഉള്ള ഒരു പുരോഹിതനെ ഇടവകയിലെ ഒരു പെണ്‍കുട്ടി പ്രേമിക്കുന്നു. അവള്‍ ആ പാപം അച്ഛനോട് കുംബസരിക്കുക്കയും ചെയ്യുന്നു. അവള്‍ ആത്മഹത്യ ചെയ്യുന്നു. അല്ല പാപിയായ അവള്‍ ആത്മഹത്യ തന്നെ ചെയ്യണ്ടേ?? നാട്ടുകാര്‍ പന്തം കൊളുത്തി പ്രകടനവുമായി വന്നപ്പോള്‍ സുഹൃത്തുക്കളെ അത് സംഭവിച്ചു..അച്ഛന്‍ കെട്ടിതൂങ്ങി ചത്തു. അല്ലാതെ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍??? കഷ്ടം തന്നെ. ഇനി വര്‍ത്തമാനകാലത്തിലേക്ക് വരാം. ഒരു ട്രെയിനില്‍ 3 ചെറുപ്പക്കാര്‍ നിരന്നിരിക്കുന്നു. എതിരവശം ഒരു കുടുംബവും, പൈങ്കിളി നോവലുകള്‍ വായിക്കുന്ന ഒരു സുന്ദരി ഉണ്ട്. പിന്നെ കുറെ പോലീസുകാരും. പെണ്‍കുട്ടിയുടെ അച്ഛന്‍ മ്മടെ തൃശൂര്‍ കാരന ഗടിയെ..ഗുണ്ടായിസത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നു. അവന്മാരെ കയില്‍ കിട്ടിയാല്‍ വേദി വെച്ച് കൊല്ലും എന്നൊക്കെ വീരവാദം...ഏത്.... അപ്പോഴാണ് നമ്മുടെ എതിര്‍ വശത്തുള്ള ചെറുപ്പക്കാരന്‍ കൈ പൊക്കിയത്. അപ്പോഴല്ലേ രസം കൈയാമം വെച്ചിരിക്കുന്നു.(ഇവിടെ ഭയങ്കര ചിരി വേണം) അപ്പോഴേക്കും കുടുംബം പേടിച്ചു അടുത്ത കൂപ്പയിലേക്ക്.അപ്പൊ അടുത്തയാളും കൈ പോക്കുന്നു. മൂന്നുപേരെയും കൈയാമം വെച്ചിരിക്കുന്നു സുഹൃത്തുക്കളെ....(തല കുത്തി ചിരിക്കണം) എന്തോ മോഷണക്കുറ്റം ആണ്. അതില്‍ ഒരാള്‍ക്ക് പതിവ് പോലെ മുള്ളാന്‍ മുട്ടുന്നു. പക്ഷെ ബുദ്ധിമാനായ പോലീസുകാരന്‍ മൂനുപെരെയും ഒരുമിച്ചു വിട്ടു കൈയാമം അഴിക്കാതെ..പോലീസുകാരോട കളി. പക്ഷെ അത് സംഭവിച്ചു..അവര്‍ രക്ഷപ്പെട്ടു. താകോല്‍ കൊണ്ട് കൈയാമം ഒക്കെ അവര്‍ അഴിച്ചു അതില്‍ രണ്ടു പേര്‍ ഒരുമിച്ചൊരു ചാട്ടം...ഹോ.....മൂന്നാമത്തെ ആള്‍ എങ്ങോട് പോയി എന്തോ!!!! പള്ളിപ്പെരുന്നാള്‍ നടക്കാത്ത പള്ളി അടച്ചിട്ടിരിക്കുന്ന നമ്മുടെ പൂമാല ഗ്രാമത്തില്‍ തന്നെ അവര്‍ വന്നു പെട്ടു. അവിടെയ്ക്ക് ഗബ്രിയേല്‍ അച്ഛന്‍ തന്റെ ശിഷ്യരെ അയക്കാം എന്ന് അവിടുത്തെ പണക്കാരനായ പ്രമാണിയോട് ഫോണില്‍ പറയുന്നു. അവര്‍ വിളിക്കുകയും ചെയ്യുന്നു.പക്ഷെ ആ കുഗ്രാമത്തില്‍ ഉണ്ടോ റേഞ്ച്. ഹോ റേഞ്ച് പിടിക്കാന്‍ വേണ്ടി മൊബൈല്‍ മുകളിലോട്ട് എറിഞ്ഞു റേഞ്ച് പിടിക്കുന്ന സീന്‍..... ...ഹോ....ചിരിച് ചിരിച്....പക്ഷെ യഥാര്‍ത്ഥ അച്ചന്മാര്‍ വരുന്നില്ല സുഹൃത്തുക്കളെ വരുന്നില്ല പകരം വരുന്നതോ നമ്മുടെ ഈ കള്ളന്മാരും...സ്ഥലത്തെ പ്രധാന വിഡ്ഢി അവരെ വിളിക്കാന്‍ കാതുനില്‍പ്പുണ്ട് അത് പതിവാണല്ലോ. അവിടെ തന്നെ അത്ബുധങ്ങള്‍ കാണിക്കുന്നു. വന്ന ആളുടെ സകല ചരിത്രവും ഇവര്‍ പറയുന്നു. അത്ബുധ സിദ്ധി ഉള്ള നമ്മുടെ ഈ അച്ചന്മാരെ പിന്നെ കാണുന്നില്ല. പിറ്റേ ദിവസം രാവിലെ കപ്യാര്‍ ഓടി വരുന്നു. പള്ളി മുറ്റത് ആരോ കിടക്കുന്നു. എല്ലാവരും കൂടി പള്ളി മുറ്റത്തേക്ക്. അതാ അവിടെ നില്‍ക്കുന്നു..ചേ..കിടക്കുന്നു നമ്മുടെ അച്ചന്മാര്‍..... പിന്നെ അവര്‍ അവിടെ അത്ബുധ സിദ്ധികള്‍ കാട്ടുന്നു. രോഗം മാറ്റുന്നു എന്തൊക്കെ ആണോ... പുരോഹിതന്മാരായി അവര്‍ ജീവിക്കുകയായിരുന്നു ..ഒരു മത സൌഹാര്ദത്തിനു വേണ്ടി വെളിച്ചപ്പാട് പോലും പള്ളിയിലെ അച്ചന്മാരുടെ ദിവ്യ സിദ്ധികള്‍ കേട്ട് കാണിക്കയായി വരുന്നു. വെളിച്ചപ്പാടിന്റെ രഹസ്യം പോലും അവര്‍ പറയുന്നു..ഹോ....പിന്നെ ഇടയ്ക്ക് മേമ്പോടിക്കായി ഒരു മുസ്ലിം സഹോദരനെയും കുട്ടികളെയും കാണിക്കുന്നുണ്ട്. പള്ളിപ്പെരുന്നാളിനു പങ്കെടുക്കാന്‍ പുതിയ ഉടുപ്പുകളൊക്കെ മേടിച്ചു....ഇനി ഒന്നും ഞാന്‍ പറയുന്നില്ല.. അവസാനം അവര്‍ പള്ളിപ്പെരുന്നാള്‍ നടത്തുന്നു. ഇതിനിടയില്‍ നിറയെ തമാശകള്‍ ഒക്കെ ഉണ്ട് കേട്ടോ.. നിങ്ങളെ കൂടുതല്‍ പറഞ്ഞു ചിരിപ്പിക്കുന്നില്ല

ആര്‍ത്തിയോടെ ഒരിറ്റ് രേതസിനായി കൊതിച്ചു ധരണി തന്‍ യോനി
കാര്‍മേഘങ്ങള്‍ അവളെ കൊതിപ്പിച്ചു രതി ക്രീഡകളാല്‍
രതിമൂര്‍ച്ചയില്‍ കനിഞ്ഞു കാര്‍മേഘ തുണ്ടുകള്‍
ആവോളം നുകര്‍ന്ന ഭൂമി തന്‍ ഉദരത്തില്‍ നടന്നു ജീവന്‍റെ രാസമാറ്റങ്ങള്‍
ഒരമ്മ തന്‍ വാത്സല്യം നുകര്‍ന്ന പൊന്നോമനകള്‍
വില പേശി വില്കുന്നു അമ്മ തന്‍ ചാരിത്ര്യത്തെ
എന്നിട്ടും ധരയോ ലാളിച്ചു വീണ്ടും വീണ്ടും തന്‍ ഇളയ സൃഷ്ടിയെ
അമ്മ തന്‍ മാറ് പിളര്‍ന്നു രക്തം കുടിക്കുന്ന രക്ത രക്ഷസായി
അവന്‍ സംഹാര താണ്ഡവമാടുന്നു .....

ഡിസംബര്‍ 21 2012 തിരുവനന്തപുരത്ത് നടന്ന ചലച്ചിത്ര മാമാങ്കത്തിന്റെ ഒരു deligate ആയിരുന്നു ഞാന്‍. പക്ഷെ ഒരു ദിവസം പോലും ശരീരം കൊണ്ടു അതിന്‍റെ ഭാഗമാകാന്‍ സാധിച്ചില്ല എന്ന അതിയായ സങ്കടം മനസ്സില്‍ നില്‍ക്കുമ്പോഴാണ് അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ ചലച്ചിത്ര മാമാങ്കത്തിന്റെ ശംഖനാദം മുഴങ്ങിയത്. പക്ഷെ അവിടെയും പങ്കെടുക്കാന്‍ പറ്റുമോ എന്ന കാര്യം സംശയം ആയിരുന്നു. എന്തും വരട്ടെ എന്ന് കരുതി ഇന്നലെ കൊച്ചിയിലേക്ക് വണ്ടി കയറി. എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനോട് വിളിച്ചു പറഞ്ഞു, ഞാന്‍ ഇതാ കൊച്ചിയുടെ മടിത്തട്ടിലേക്ക്....
ആദ്യ ദര്‍ശനത്തില്‍ അമ്പരപ്പുണ്ടാക്കിയ കൊച്ചിയില്‍ പല തവണ പോയിട്ടുണ്ടെങ്കിലും ഒരു രാവും പകലും എനിക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കിയ കൊച്ചി, ആ അനുഭവങ്ങള്‍ക്ക് കാരണഭൂതനായ എന്റെ സുഹൃത്തിനു സ്നേഹത്തില്‍ പൊതിഞ്ഞ ഒരു ആലിംഗനം സമ്മാനമായി നല്‍കുന്നു.
കൊച്ചി എന്ന മഹാ സാഗരത്തിന്റെ തീരത്തേയ്ക്ക് മറ്റൊരു കടലിന്‍റെ തീരത്തെങ്കിലും എത്താം എന്ന വ്യാമോഹത്തോടെ സരിത , സംഗീത , സവിത എന്നിവരുടെ അടുത്തേയ്ക്ക്...എത്രയും പെട്ടെന്ന്‍ അവിടെയ്ക്ക് എത്തിപ്പെടുക. എന്നെയും കൊണ്ട് എന്റെ തോഴന്‍ അവിടം ലഖ്യമാക്കി പറന്നു. അവരുടെ അങ്കണത്തില്‍ എന്റെ പാദ സ്പര്‍ശനം, ഒരു മഹാസമുദ്രത്തിന്റെ തീരത്ത് പകച്ചു നില്‍ക്കുന്ന ഒരു കൊച്ചുകുട്ടിയായി ഞാന്‍ മാറി. അന്നത്തെ സിനിമകളുടെ രത്നച്ചുരുക്കം അടങ്ങിയ കടലാസ് കഷണം സങ്കടിപ്പിച്ചു. എനിക്കുണ്ടോ മനസിലാകാന്‍!!!!! ആകെ അതില്‍ അറിയാവുന്ന ഒരു സിനിമ സോള്‍ കിച്ചന്‍ ആയിരുന്നു. ഉടനെ തന്നെ ഈ മഹാ തീരത്ത് വിലസുന്ന എന്റെ ഒന്ന് രണ്ടു സുഹൃത്തുക്കളെ വിളിച്ചു. സിനിമകളുടെ പേരുകള്‍ പറഞ്ഞു. അവര്‍ക്കും അത്ര പരിചിതമില്ലാത്ത ചില പേരുകള്‍ ആയിരുന്നു അവ. അതിലോരെണ്ണതെ ഒരു സുഹൃത്ത് തിരിച്ചറിഞ്ഞു. ആ സിനിമയുടെ പേരാണ് സിസ്റ്റര്‍.. ഉര്‍സുല മേഇര്‍ സംവിധാനം ചെയ്ത ഒരു പഴയ സിനിമ. ഞാന്‍ സുഹൃത്തിനോട് പറഞ്ഞു. എന്തും വരട്ടെടാ നമ്മള്‍ ഈ സിനിമയ്ക്ക് കയറുന്നു. അങ്ങനെ സവിതയുടെ അകത്തളത്തിലേക്ക് പ്രവേശിക്കാനുള്ള പാസ് അവിടെ നിന്നും കരസ്ഥമാക്കി അവിടെ നില്‍ക്കുമ്പോള്‍ അതാ ഒരു പരിചിത മുഖം..നമ്മുടെ രവീന്ദ്രന്റെ...പിന്നെയും ഒന്ന് രണ്ടു പരിചിത മുഖങ്ങളെയും കണ്ടു.. പക്ഷെ പേരുകള്‍ പെട്ടെന്ന്‍ ഓര്‍മയില്‍ വരുന്നില്ല... അങ്ങനെ സവിതയുടെ ഉള്ളിലേക്ക്......
വല്ലാത്ത ഒരു കുളിര്‍മയായിരുന്നു അവളുടെ ഉള്ളില്‍... ഇങ്ങനെ ഒരു അനുഭവം ആദ്യം ... ആലപ്പുഴ എന്ന കൊച്ചു നഗരത്തിലെ ഒരു തീയെറ്ററുകളും പകര്‍ന്നു നല്‍കാത്ത അനുഭവം. ഒരു ആങ്ങളുടെയും പെങ്ങളുടെയും ബന്ധങ്ങളിലൂടെ പോകുന്ന ഒരു സിനിമ, ചെറിയ ചെറിയ മോശങ്ങളിലൂടെ പണം ഉണ്ടാക്കുകയും അത് പെങ്ങള്‍ക്ക് വേണ്ടി ചെലവാക്കുകയും ചെയ്യുന്ന ഒരു ബാലന്‍...... കൂടുതല്‍ കഥ പറയുന്നില്ല. തരക്കേടില്ലാത്ത ഒരു സിനിമ. രണ്ടാമത്തെ സിനിമയും അവിടെ തന്നെ കാണാന്‍ തീരുമാനിച്ചു. സിനിമ- top floor left wing. എനിക്ക് അത്ര ഇഷ്ടപ്പെടാഞ്ഞതുകൊണ്ട് സുഹൃത്തിനെയും വിളിച്ചുകൊണ്ട് റൂമിലേക്ക് നടന്നു. മാര്‍ഗ മദ്ധ്യേ തട്ടുദോശയും കഴിച്ചു ....പിറ്റേ ദിവസത്തെ സിനിമ കാഴ്ചകളുടെ സ്വപ്നങ്ങളുമായി രാത്രി വിട വാങ്ങി.... പിറ്റേ ദിവസം കുളിച്ചൊരുങ്ങി വീണ്ടും സിനിമ കാഴ്ച്ചയുടെ ലോകത്ത് വ്യാപരിക്കാം എന്ന ചിന്തയുമായി അവിടെ ചെന്നപ്പോള്‍ അങ്ങനെ ഒരു സംഭവം നടന്നതിന്റെ ഒരു സൂചന പോലും ഇല്ല.. അങ്ങനെ അവിടെ പകച്ചു നില്‍ക്കുമ്പോള്‍ കാണുന്നു സവിതയിലെ ഇന്നത്തെ സിനിമ ....ഡാ തടിയാ....എങ്കില്‍ പിന്നെ അതായ്ക്കോട്ടേ എന്ന് വിചാരിച് രണ്ടു ടിക്കെറ്റുകള്‍ റിസേര്‍വ് ചെയ്തു... പിന്നെയും സമയം ബാക്കി .. അപ്പോള്‍ തീരുമാനിച്ചു . അടുത്ത ഷോ ബാവൂട്ടിയുടെ നാമത്തില്‍ കാണാം .. അതിനും ടിക്കെറ്റുകള്‍ റിസേര്‍വ് ചെയ്യാന്‍ ചെന്നപ്പോള്‍ തീയടെര്‍ തുറന്നിട്ടില്ല .. കുറെ നേരം പദ്മയുടെ വാതില്‍ക്കല്‍ അവളെയും നോക്കി നിന്നിട്ട് തിരിച്ചു പോന്നു . വീണ്ടും സവിതയുടെ മുന്നിലെത്തിയപ്പോള്‍ അവളുടെ രൂപം അങ്ങ് മാറി.... നിറയെ ആളുകള്‍... ഞങ്ങളും ആ ആള്‍ക്കൂട്ടതിലെക്ക് ഇടിച്ചു കയറി... ഞാന്‍ എന്താണോ... എന്റെ ആഗ്രഹം എന്താണോ... അതിനനുസരിച്ച് ഒരു മടിയും കൂടാതെ എനിക്ക് പെരുമാറാനുള്ള സൗകര്യം എന്റെ തോഴന്‍ ഒരുക്കി തന്നു എന്നുള്ളതാണ് അവന്റെ വലിയ മനസ്. ആ ആള്‍ക്കൂട്ടത്തില്‍ അതാ ആഷിക് അബു, അതിലെ പ്രധാന വേഷങ്ങള്‍ ചെയ്ത തടിയന്‍, shaddi എന്നിവര്‍... അവരുടെ ഫോട്ടോകള്‍ എടുക്കാന്‍ ഒരു കൊച്ചു കുട്ടിയെ പോലെ ആവേശത്തോടെ ഞാനും......അപ്പോഴേയ്ക്കും അതാ വരുന്നു നിവിന്‍ പോളി. അദ്ദേഹത്തിന്റെയും കുറെ ഫോട്ടോസ് എടുത്തു അടുത്ത് ചെന്ന് ഹസ്ത ദാനം ചെയ്തു, അപ്പോഴേയ്ക്കും ചൂണ്ടയും എത്തി.....അങ്ങനെ ആ നിറഞ്ഞ അനുഭവങ്ങളുടെ നിറവില്‍, കുളിര്‍മയുള്ള സവിതയിലെ ആ സിനിമ കാഴ്ച ശരിക്കും ആസ്വാദ്യകരമായി......ഒരു വലാത്ത ഉന്മേഷം പകര്‍ന്നു തന്നു......

Thursday, February 7, 2013
പൊയ്മുഖം
ചിറകറ്റുപോയ പക്ഷിയെപ്പോലെ രഘുരാമന്‍ ഇരുളടഞ്ഞ വിജനമായ വഴിയിലൂടെ നടന്നു നീങ്ങുകയാണ്. മുഷിഞ്ഞ ഷര്‍ട്ടും പാന്റ്സും നീണ്ടു വളര്‍ന്നു കിടക്കുന്ന ചുരുണ്ട തലമുടിയും കുറ്റിത്താടി രോമങ്ങളും ഒക്കെ കൂടി ആകെ വികൃതമായ രൂപം. ആര്‍ത്തിരമ്പുന്ന മഹാസമുദ്രത്തിന്റെ തിരയിളക്കം അവന്‍റെ കണ്ണുകളില്‍ കാണാം. ചിന്തയുടെ വേലിയേറ്റം അവനെ കൊണ്ടു ചെന്നെത്തിച്ചത് ഭാമയുടെ മടിത്തട്ടിലേക്കാണ്.
ലാളിത്യം തുളുമ്പി നില്‍ക്കുന്ന പെണ്ണാണ് ഭാമ. തുളസിക്കതിരിന്റെ നൈര്‍മല്യവും,വിരിഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയുടെ ഇളം ദളത്തിന്‍റെ നിറവും, താമരയല്ലിയുടെ ഗന്ധവുമുള്ളവളാണ് ഭാമ. അവളുടെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ ഞാനെന്നും അശക്തനായിരുന്നു. ബാഹ്യ സൗന്ദര്യം പോലെ തന്നെ ആയിരുന്നു അവളുടെ സ്വഭാവവും. എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ നിധി ആയിരുന്നു ഭാമ. അവളെ എവിടെ വെച്ച് കണ്ടുമുട്ടിയെന്നോ , വരണ്ട സ്വഭാവമുള്ള ഞാനുമായി എങ്ങനെ ചങ്ങാത്തം കൂടിയെന്നോ , അറിയില്ല. ഇന്നും അജ്ഞാതമായി തുടരുന്നു. അല്ലെങ്കില്‍ കാലം എന്റെ ഓര്‍മ്മയെ അതില്‍ നിന്നും ഒരു ജാല വിദ്യക്കാരന്റെ കൌശലത്തോടെ മറച്ചു പിടിച്ചിരിക്കുന്നു. ഒരു പക്ഷെ നിങ്ങള്‍ക്ക് തോന്നിയേക്കാം ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന്? സംഭവിക്കും. അതാണെന്റെ അനുഭവം.
അപ്പൂപ്പന്‍ താടികള്‍ അന്തരീക്ഷത്തിലൊഴുകി നടക്കുന്നതുപോലെ , ഏതോ മായികലോകത്ത് ഒഴുകി നടക്കുന്നതുപോലെയായിരുന്നു അവളോടോപ്പമുള്ള ഓരോ നിമിഷവും. അവളുടെ സാമീപ്യവും സംസാരവും എന്നിലുണ്ടാക്കുന്ന വികാരങ്ങള്‍ വര്‍ണ്ണിക്കുവാന്‍ അക്ഷരങ്ങളുടെ വര്‍ണ്ണക്കൂട്ടുകള്‍ മതിയാവില്ല.
ഞങ്ങള്‍ തമ്മില്‍ എപ്പോഴും പിണങ്ങാനെ നേരമുണ്ടായിരുന്നുള്ളു. ആ പിണക്കങ്ങളുടെ സുഖം അതില്ലാതെ വരുമ്പോഴാണ് കൂടുതല്‍ മനസിലാകുക. അത്രമാത്രം ഞങ്ങള്‍ ആ കൊച്ചു കൊച്ചു പിണക്കങ്ങള്‍ ആസ്വദിച്ചിരുന്നു. എന്നെ ശുണ്‍ഡി പിടിപ്പിക്കുവാനായി അവള്‍ സദാ ശ്രമിച്ചുകൊണ്ടിരുന്നു. ആ പിണക്കങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാകാന്‍ വേറൊരു കാരണം കൂടിയുണ്ട്. പിണക്കത്തിനൊടുവില്‍ ഇണങ്ങുവാനായ് അവള്‍ എന്റെ ചുണ്ടില്‍ സമര്‍പ്പിക്കുന്ന അഞ്ജലിയായിരുന്നു തേനിനെക്കാള്‍ മധുരമൂറുന്ന ചുംബനം. ഒരു ചുംബനത്തിനു ഇത്രമാത്രം മാധുര്യവും മാസ്മരികതയും ഉണ്ടെന്നു ബോധ്യപ്പെടുത്തിത്തന്നത് അവളായിരുന്നു. ചുണ്ടുകളുടെ മാന്ത്രിക സ്പര്‍ശം എന്നെ, അവളുടെ ശരീരത്തില്‍ നുരച്ചു കയറുന്ന ഒരു പുഴു ആക്കി മാറ്റുമായിരുന്നു. ഭൂതകാലത്തിന്റെ മാറാല പിടിച്ച ചിന്തകളും ഭാവി കാലത്തിന്‍റെ ആശങ്കകളും ഇല്ലാതെ നിമിഷങ്ങളില്‍ ജീവിക്കുവാന്‍ അവളെന്നെ പരിശീലിപ്പിക്കുകയായിരുന്നു. ആ അനര്‍ഘ നിമിഷങ്ങളുടെ നശ്വരത ചിലപ്പോഴെങ്കിലും എത്തിനോക്കുമ്പോള്‍, അവള്‍ വീണ്ടും വീണ്ടും എന്നിലേക്ക് അനുഭൂതിയുടെ വേരുകള്‍ ആഴത്തില്‍ പടര്‍ത്തുമായിരുന്നു. അങ്ങനെ ഒരു ശരീരമായി, ഒരു മനസായി , ഭാരമില്ലാതെ ആകാശപ്പൊയ്കയില്‍ ഒഴുകി നടക്കുമായിരുന്നു. ആ യാത്രയില്‍ അവളുടെ സ്വനതന്തുക്കള്‍ മീട്ടുന്ന മധുര സംഗീതമായി, എന്നെ കോള്‍മൈര്‍ കൊള്ളിക്കുന്ന,"രാരു" എന്ന വിളി എന്നെ കൂട്ടിക്കൊണ്ടു പോകുന്നത് മറ്റേതോ ഗന്ധര്‍വ ലോകത്തേയ്ക്കായിരുന്നു. ആ മാന്ത്രിക സംഗീതം നുകരാന്‍ എന്റെ കാതുകള്‍ക്ക് ഭാഗ്യമുണ്ടാകുമോ ? പെട്ടെന്ന്‍ , ഞെട്ടലോടെ , ചിന്തയുടെ ഭാരം കൊണ്ടു തൂങ്ങി നില്‍ക്കുന്ന കണ്ണുകളുമായി രഘുരാമന് വര്‍ത്തമാനകാലത്തിലേയ്ക്ക് എത്തിപ്പെടുവാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും വേദനിപ്പിക്കുന്ന സുഖകരമായ സ്മരണകള്‍ പിന്നോട്ട് പിടിച്ചു വലിച്ചുകൊണ്ടിരുന്നു. "ഇത്രയും നാള്‍ എവിടായിരുന്നെടാ രഘു?" നന്ദന്റെ ഉറക്കെയുള്ള ഈ ചോദ്യം ആ വടംവലിയില്‍ രഘുവിന് ജയം സമ്മാനിച്ചു.
കുഞ്ഞൂ..........കുഞ്ഞൂസേ............അശിനിപാതം പോലെ ഈ ശബ്ദം നന്ദന്‍റെ ചെവികളെ പേടിപ്പിച്ചു. "ഡാ.....രഘു....ഡാ...എന്താടാ?....എന്ത് പറ്റി?...ആകെ വിയര്‍ത്തു കുളിച്ചല്ലോ നീ ഏ??...വെള്ളം വേണോ നിനക്ക്?? സ്മരണയുടെ ഏടുകള്‍ നിമിഷങ്ങളിലേക്ക് മടങ്ങിയെത്താന്‍ കുറച്ചു സമയം വേണ്ടി വന്നു. ആര്‍ക്കും പിടി കൊടുത്തിട്ടില്ലാത്ത തന്റെ ഉള്ളറയുടെ താക്കോല്‍ കൈമോശം സംഭവിച്ചിരിക്കുന്നു എന്ന ചിന്ത രഘുവിനെ അലോസരപ്പെടുത്തി.
ഓര്‍മ്മപ്പുസ്തകത്തിലെ താളുകളിലൂടെ ചിതലുകള്‍ വീണ്ടും ചിത്രം വരച്ചു തുടങ്ങി.- രതിയുടെ ഉയര്‍ച്ച-താഴ്ചകളിലൂടെ ബഹുദൂരം സഞ്ചരിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സവിശേഷമായ വികാരം, ആ വികാരത്തിന്‍റെ തോണിയിലേറി ഭയമില്ലാതെ സഞ്ചരിക്കുവാന്‍ എന്നെ പഠിപ്പിച്ചത് എന്റെ കുഞ്ഞൂസ് ആയിരുന്നു.ഒരു കൊച്ചു കുട്ടിയുടെ അത്ഭുതത്തോടെ, നിഷ്കളങ്കതയോടെ രതിയുടെ അത്ഭുത പ്രപഞ്ചത്തിന്‍റെ സൗന്ദര്യം മുഴുവനായും നുകരാന്‍ അവള്‍ എന്നെ സഹായിച്ചു. നിമിഷങ്ങളില്‍ ജീവിക്കുവാന്‍ മനുഷ്യനെ പഠിപ്പിക്കുന്ന നല്ലൊരു ഗുരുനാഥന്‍ ആണല്ലോ രതി ! യുക്തിയ്ക്കപ്പുറമുള്ള വികാരങ്ങളുടെ ശ്രേണിയിലൂടെ ജീവിതാനന്ദം കണ്ടെത്തുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നവയില്‍ രതി എപ്പോഴും ഉന്നതിയില്‍ നില്‍ക്കുന്നു. അതിനെ മനസിലാക്കാന്‍, പഠിക്കാന്‍ , പവിത്രത ഉള്‍ക്കൊള്ളാന്‍ അവള്‍ എന്നെ പ്രാപ്തനാക്കി.
" ആരാടാ ഈ കുഞ്ഞൂസ്??"(ചിരിയോടെ) താന്‍ പ്രതീക്ഷിച്ച ആ ചോദ്യം ഇതാ ഇപ്പോള്‍ തന്റെ മുന്നില്‍ വികൃത രൂപം തീര്‍ത്തു നില്‍ക്കുന്നു. "ഓര്‍മ്മയുണ്ടോട നിനക്ക്?" നന്ദന്‍റെ ചോദ്യം രഘുവില്‍ നിസ്സംഗത സൃഷ്ടിച്ചു. മറച്ചു വെച്ച മുഖത്തിന് നേരെയുള്ള ആക്രമണം ആയി ആ ചോദ്യം.
എന്നെ ഞാന്‍ അവള്‍ക്ക് പൂര്‍ണ്ണമായും സമര്‍പ്പിച്ചു. എന്നിട്ടും അത് മനസിലാക്കാത്ത പോലെയുള്ള അവളുടെ പെരുമാറ്റം എന്നെ തെല്ലൊന്നുമല്ല ദുഖിപ്പിച്ചത്. നിസ്സാര കാര്യങ്ങള്‍ക്കുപോലും അവള്‍ വഴക്കിട്ടുകൊണ്ടെയിരുന്നു. അവള്‍ക്ക് അവളുടെതാകുന്ന ശരികളും ന്യായങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവള്‍ മറ്റുള്ളവരുടെ വികാര വിചാരങ്ങളെ മാനിച്ചില്ല. നാള്‍ക്കുനാള്‍ അവളുടെ ഓരോ ചെയ്തികളും എന്നെ അവഗണിക്കുന്നതിലും അവഹേളിക്കുന്നതിലും വരെ എത്തി. എന്നിട്ടും അവളെ എനിക്ക് വെറുക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല അവള്‍ക്ക് ഞാന്‍ വീണ്ടും വീണ്ടും അടിമപ്പെടുകയായിരുന്നു.
എല്ലാവരുടെയും ഉള്ളില്‍ ആര്‍ക്കും പിടികൊടുക്കാതെ കുടികൊള്ളുന്ന " ഞാന്‍ " അതുപോലും അവള്‍ക്ക് മുന്നില്‍ അടിമപ്പെട്ടു. അവളുടെ സ്നേഹത്തിനു മുന്നില്‍ ഒരു മറയും തീര്‍ക്കാന്‍ എനിക്ക് ആവില്ലായിരുന്നു. എന്റെ പ്രണയം, സ്നേഹം, കരുതല്‍ മറ്റും മറ്റും അവള്‍ക്കുള്ള എന്റെ അര്‍ച്ചന ആയിരുന്നു. എന്നിട്ടും അവള്‍ക്ക് അതിനോടുള്ള പ്രതികരണം എന്നെ കൂടുതല്‍ വേദനിപ്പിക്കുന്ന തരത്തിലായിരുന്നു. എന്നില്‍ എത്രമാത്രം വേദന അവള്‍ ഉണ്ടാക്കുന്നുവോ അത്രമാത്രം ഞാന്‍ അവളിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടേയിരുന്നു. പല നിസ്സാര കാര്യങ്ങള്‍പോലും എന്നില്‍ നിന്നും മാര്‍ച്ച് വെയ്ക്കാന്‍ അവള്‍ കാണിക്കുന്ന ആവേശം എന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. എന്റെ പല ചോദ്യങ്ങള്‍ക്കും മറുപടി നിശബ്ദത ആയിരുന്നു. ആ നിശബ്ദതയുടെ അര്‍ഥം മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അവളുടെ കാന്തിക മണ്ഡലത്തില്‍ നിന്നും എന്നെ അകറ്റി നിര്‍ത്താനുള്ള അവളുടെ ഓരോ ശ്രമവും വേദനയോടെ ഞാന്‍ ഏറ്റു വാങ്ങി.
ഇത്രയും പറഞ്ഞു തീര്ന്നപ്പോഴേയ്ക്കും രഘു വിതുമ്പിക്കരഞ്ഞു പോയി. തടഞ്ഞു വെച്ച ജലാശയത്തെ പൊട്ടിച്ചു വിട്ടതുപോലെ ആയിരുന്നു അത്. നന്ദന്‍ രഘുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് സമാശ്വസിപ്പിച്ചു.
എന്‍റെ രാരു ഇല്ലാതെ എനിക്കൊരു ജീവിതം ഇല്ല. എന്റേത് മാത്രം ആയ എന്റെ സ്വന്തം രാരു. അവളുടെ ഇത്തരത്തില്‍ ഉള്ള ഓരോ ഭാഷണവും എന്‍റെ മനസിന്‍റെ കടിഞ്ഞാണുകള്‍ ആയിരുന്നു. കാലത്തിന്‍റെ ഗതിയില്‍ അവള്‍ എന്നില്‍ നിന്നകലാന്‍ തുടങ്ങിയപ്പോള്‍ , പൂര്‍ണ്ണമായും ഞാനൊരറയില്‍ പെട്ടു കഴിഞ്ഞിരുന്നു, ചക്രവ്യൂഹത്തില്‍ പെട്ട അഭിമന്യുവിനെ പോലെ . ആ അറയ്ക്കുള്ളിലെ ജീവവായു ആയിരുന്നു എന്റെ കുഞ്ഞൂസ്. ഇപ്പോഴും എനിക്ക് അജ്ഞാതമായി തുടരുന്നു അവളുടെ ഈ പെരുമാറ്റം. ആരൊക്കെ ഉപേക്ഷിച്ചാലും എന്റെ മരണം വരെ എന്നോടൊപ്പം ഉണ്ടാകും എന്ന് പറഞ്ഞ കുഞ്ഞൂസിന്റെ ഈ മാറ്റം എന്നെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നു.എന്നെ ഭ്രാന്തു പിടിപ്പിക്കുന്ന തരത്തിലുള്ള അവളുടെ പെരുമാറ്റം അനുദിനം വര്‍ദ്ധിച്ചു. രതിയുടെ അവാച്യമായ അനുഭൂതിയിലേക്കുള്ള യാത്ര പോലും അവള്‍ക്ക് വിരസമായിരിക്കുന്നു. എന്റെ കാമത്തിന്റെ കടിഞ്ഞാണ്‍ കൂടുതല്‍ കരുതലോടെ പിടിക്കുവാന്‍ എനിക്ക് തരുന്ന പരിശീലനത്തിന്റെ ഭാഗമാണോ ഇത്? അറിയില്ല. വ്യഥിത ചിന്തകള്‍ വല്ലാത്ത മൂളക്കം മനസ്സില്‍ സൃഷ്ടിക്കുന്നു.
ഞങ്ങളുടെ ഓരോ കണ്ടുമുട്ടലും രതി ദേവിയ്ക്കുള്ള അഹസായിരുന്നു. കുഞ്ഞൂസിന്റെ ജീവിതത്തിലെ ആദ്യ കാമദേവന്‍ ഒന്നുമല്ല ഞാന്‍ ; എന്നാല്‍ എന്റെ ജീവിതത്തിലെ ആദ്യ രതീ ദേവി ആയിരുന്നു കുഞ്ഞൂസ്. ആ എന്നെ ആണ് അവള്‍ ഇപ്പോള്‍ അയിത്തം കല്‍പ്പിച്ചു മാറ്റി നിര്‍ത്തിയിരിക്കുന്നത്. ആരും കേള്‍ക്കാതിരുന്ന, കാണാതിരുന്ന , മനസിലാക്കാതിരുന്ന , എന്നിലെ എന്നെ തിരിച്ചറിഞ്ഞവള്‍ ആണ് എന്റെ കുഞ്ഞൂസ്. അവള്‍ ആണ് എന്റെ ജീവന്‍; അവള്‍ ഇല്ലെങ്കില്‍ എന്റെ ചേതനയറ്റുപോകും. അവള്‍ക്കിപ്പോള്‍ ഇത് നിരസ്സിക്കാനാണിഷ്ടമെങ്കില്‍ , അത് നടക്കട്ടെ....ഞാനത് വേദനയോടെ ഏറ്റു വാങ്ങും. കാരണം അവളുടെ ഇഷ്ടമാണ് എനിക്ക് വലുത്.
രഘു രാമന്റെ സംഘര്‍ഷഭരിതമായ മനസിലെ വികാരങ്ങളുടെ തിരയിളക്കം അവനെ ഏതോ അത്ഭുത ദ്വീപിലെത്തിച്ചു. രതീ ദേവിയ്ക്കുള്ള അഹസിനായി ബീജങ്ങളുടെ തിരക്ക് അവനില്‍ അനുഭവപ്പെട്ടു. ആ ബീജങ്ങളുടെ പാനപാത്രം അവനില്‍ നിന്ന് ബഹു ദൂരം ആണെന്ന തിരിച്ചറിവില്ലാതെ.......

Wednesday, September 12, 2012
ജരാനര ബാധിച്ച മനസിന്‍റെ തേങ്ങല്‍
വിറപൂണ്ടു നിന്ന പ്രകൃതിയും തേങ്ങി
ഇനിയുമേറെ ചെയ്യാനുണ്ടെന്നറിയാം
ഇനി , ചെയ്തതോ വെറും നാമ മാത്രം !
നൈരാശ്യത്തില്‍ നീറുന്ന മനസുമായി
ഇനിയെന്തു ചെയ്യണമെന്നറിയാതെ , വൃഥാ
പാഴായ ജീവിത യാത്രയുടെ പാതി വഴിയില്‍
നിന്നു:ഞാനും എന്‍ നിഴലും മാത്രം !
ഹൃദയ ബന്ധത്തിന്‍ - നൈര്‍മല്യമുള്ള ചങ്ങാതികളും
രക്ത ബന്ധത്തിന്‍ - ചങ്ങല കണ്ണികളും ഒന്നും
മതിയാവില്ലെനിക്ക് ജീവിത യാത്രയുടെ
മറുപകുതി തുഴഞ്ഞെത്തുവാന്‍
വ്യഥിത ചിന്തകളാല്‍ മനം പിടയവെ
ഓര്‍മപ്പെടുതലായി വീണ്ടും .....
ഇനിയുമേറെ ചെയ്യാനുണ്ടെന്നറിയാം
ഇനി , ചെയ്തതോ വെറും നാമ മാത്രം .!
Sunday, June 10, 2012
അപ്പൂപ്പന്‍ താടി
പുറത്ത് നല്ല മഴ പെയ്തുകൊണ്ടിരിക്കുന്നു. മണ്ണിന്റെ പുതുമണം ആസ്വദിച്ച് കൊണ്ട് കൃഷ്ണനുണ്ണി ചാരു കസേരയില്‍ കിടക്കുകയാണ്. ഇതിനു മുന്‍പെങ്ങുമില്ലാത്ത വിധം ഇന്നത്തെ മഴയ്ക്ക് വല്ലാത്ത ഒരു വശ്യ സൌന്ദര്യം . ഭൂമിയെ കുളിപ്പിച്ച് കൊണ്ട് , അവളെ പുളകിതയാക്കിക്കൊണ്ട് മഴ അങ്ങനെ പെയ്യുകയാണ്. അവന്റെ മനസും കുളിരണിഞ്ഞു .അവന്റെ മനസ് അവന്‍ പോലും അറിയാതെ ഒന്‍പതാം ക്ലാസില്‍ എത്തി. അനിരുദ്ധന്‍ സാറിന്റെ ക്ലാസ് ആണ്. സിംഹം എന്ന വിളിപ്പെരോടെ അറിയപ്പെടുന്ന അനിരുദ്ധന്‍ സര്‍. ക്ലാസ്സ് തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഇത് വരെ ആയിട്ടും ജംസീലയും കൂട്ടുകാരികളും എത്തിയിട്ടില്ല. എന്റെ കണ്ണും മനസും ഒന്നും ക്ലാസില്‍ ആയിരുന്നില്ല.. ഞാന്‍ പുറത്തേയ്ക്ക് തന്നെ നോകിയിരിക്കുകയാണ് . അതാ അവളും അവളുടെ കൂട്ടുകാരികളും നനഞ്ഞു കുളിച്ചു വരുന്നു. അവളുടെ ശരീരത്തോട് പറ്റിച്ചേര്‍ന്നു കിടക്കുന്ന വസ്ത്രം അവവളുടെ ശരീര വടിവ് കൂടുതല്‍ എനിക്ക് വ്യക്തമാക്കി തന്നു . അവളില്‍ ഞാന്‍ കൂടുതല്‍ കൂടുതല്‍ തല്പരനാകുകയായിരുന്നു ..ഞാന്‍ അവളുടെ ആരാധകന്‍ ആകുകയായിരുന്നു...ഇത് വായിക്കുമ്പോള്‍ ഒരു പക്ഷെ ചിന്തിച്ചേക്കാം ഒരു പതിനാലു വയസുകാരന്‍ പയ്യന്റെ മനസ്സില്‍ ഇങ്ങനെയൊക്കെ പ്രണയാതുരമായ ചിന്തകള്‍ ഉണ്ടാകുമോ എന്ന് !!!! നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അപ്പോഴത്തെ എന്റെ മനസ് അത്രയും പ്രണയാതുരം ആയിരുന്നു . അവളുടെ ശരീരത്തില്‍ പതിച്ച ഒരു മഴതുള്ളി ആകാന്‍ ഞാന്‍ കൊതിച്ചു...
അവളുടെ ആ ഒരു ചിത്രം എന്റെ മനസ്സില്‍ നിന്ന് മായുന്നില്ല . മഴ ഇപ്പോഴും എന്നെ ഈ ഒരു ഓര്‍മയിലേക്ക് എപ്പോഴും കൊണ്ടുചെന്നെത്തിക്കും. ഓരോ ദിവസങ്ങള്‍ കഴിയുംതോറും എനിക്ക് ജംസീലയോടുള്ള അനുരാഗം കൂടിക്കൊണ്ടിരുന്നു . തനിക്ക് ഒരിക്കലും കിട്ടാത്ത ഒരു പൈന്‍ ആപ്പിള്‍ ആണ് ഈ മൊഞ്ചത്തി എന്നറിയാമായിരുന്നിട്ടും എന്തോ എനിക്ക് അവളോടുള്ള അനുരാഗത്തിന് ഒരു കുറവും സംഭവിച്ചില്ല എന്നുമാത്രമല്ല അത് കൂടിക്കൊണ്ടേയിരുന്നു . ഈ ഒരു ഓര്‍മ്മ ഇപ്പോള്‍ പങ്കുവെയ്ക്കാന്‍ കാരണം ഉണ്ട്. ഇന്ന്‍ ഒരു ബസ് യാത്രയില്‍ ഞാന്‍ വീണ്ടും എന്റെ മൊഞ്ചത്തിയെ വീണ്ടും കണ്ടു. അവള്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുകയും ചെയ്തു. പഠിക്കുന്ന കാലത്ത് ഒരിക്കല്‍ പോലും അവള്‍ എന്നെ നോക്കി ചിരിച്ചിട്ടില്ല ..ഇന്ന അവളുടെ മുഖത്തെ ചിരി വീണ്ടും എന്നെ ഏതോ ലോകത്തേയ്ക്ക് വീണ്ടും കൊണ്ടുപോയി.....
എന്റെ അച്ഛന്റെയും അമ്മയുടെയും നാലു മക്കളില്‍ മൂന്നാമന്‍ ആണ് ഞാന്‍. പലപ്പോഴും അവഗണനയുടെ നാളുകള്‍ ആയിരുന്നു എന്റെ ബാല്യം. എനിക്ക് ആവശ്യത്തിനു സ്നേഹം കിട്ടുന്നില്ല എന്ന പരാതി എപ്പൊഴും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് എന്റെ അച്ഛനോടും അമ്മയോടും ദേഷ്യമായിരുന്നു എപ്പൊഴും . പക്ഷെ ഇന്ന ഞാന്‍ തിരിച്ചറിയുന്നു അതെല്ലാം എന്റെ അപക്വമായ മനസിന്റെ വെറും തോന്നലുകള്‍ മാത്രമായിരുന്നു എന്ന്. ... ഇന്ന്‍ എനിക്ക് അവരോട് ബഹുമാനവും ആരാധനയുമൊക്കെ തോന്നുന്നു. എത്ര മാതൃകാപരമായിട്ടാണ് അവര്‍ തങ്ങളെ വളര്‍ത്തിയത്.
സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിവുള്ള , ആര്‍ദ്രമായ ഒരു മനസും കയ്യില്‍ ഒരു പ്രൊഫഷണല്‍ ഡിഗ്രി സര്‍ടി ഫിക്കറ്റ് ഇത്രയും ആണ് ഇപ്പോള്‍ എന്റെ കയ്യില്‍ ഉള്ളത്.. ഇനി എന്ത് എന്ന ചിന്തയുമായി കൃഷ്ണനുണ്ണി വിജനതയിലെക്ക് നോക്കി അങ്ങനെ കിടന്നു .........................

Subscribe to:
Posts (Atom)