അന്നും പതിവുപോലെ രാമന്‍ തന്നെ ആയിരുന്നു ഓഫീസില്‍ ആദ്യം എത്തിയത്. ബസ് സ്റ്റോപ്പില്‍ നിന്ന് ഏകദേശം പതിനഞ്ചു മിനിറ്റുകള്‍ നടന്നു വേണം ഓഫീസില്‍ എത്തുവാന്‍. നടക്കുമ്പോള്‍ തനിയെ ചില പ്രത്യേക ഭാഷയില്‍ എന്തെകൊയോ സംസാരിക്കുന്ന ശീലം രാമനുണ്ട്. ഇത് മറ്റു യാത്രക്കാര്‍ കേള്‍ക്കാതെ നോക്കാന്‍ രാമന്‍ നന്നേ പണിപ്പെട്ടിരുന്നു. നടന്നു വന്ന ക്ഷീണം അകറ്റാന്‍ രാമന്‍ തന്‍റെ കസേരയില്‍ അമര്‍ന്നിരുന്നു. ഇടയ്ക്കെപ്പോഴോ അവന്‍റെ കണ്പീലികള്‍ പരസ്പരം കൂട്ടിമുട്ടുവാന്‍ നന്നായി ശ്രെമിക്കുന്നുണ്ടായിരുന്നു. രാമന്‍ അത് തടയാന്‍ നിന്നില്ല. പെട്ടെന്ന് അവന്‍റെ ശരീരത്തിലൂടെ തണുപ്പ് പതിയെ തലോടിയപ്പോഴാണ് രാമന്‍ വര്‍ത്തമാന ലോകത്തേയ്ക്ക് തിരിച്ചെത്തിയത്. തനിച്ചായിരുന്ന കസേരകള്‍ക്ക് അവരുടെ യജമാനന്മാരെ കിട്ടിയിരിക്കുന്നു. പതിവുപോലെ ഒരു ചിരി പാസ്സാക്കി രാമന്‍ തന്‍റെ മേശമേല്‍ വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന ഫയലുകളുടെ കെട്ടഴിച്ചു. വളരെ നാളത്തെ തടവറയില്‍ നിന്ന് മോചിതരാവുന്ന ആളുകലെപോലെ ആ പേപ്പറുകള്‍ ദീര്‍ഘ നിശ്വാസം വിടുന്ന പോലെ രാമന് തോന്നി. കാരണം ഇതിനു മുന്‍പ് ആ കസേരയില്‍ ഇരുന്ന ആളുടെ ജോലിയോടുള്ള ആത്മാര്‍ഥത കാരണമാണ് ഫയലുകള്‍ രാമന്റെ മുന്‍പില്‍ വീര്‍പ്പുമുട്ടി കിടക്കുന്നത്. അവരെയെല്ലാം സ്വതന്ത്രരാക്കണം. അങ്ങനെ രാമനും ഫയലുകളും അടങ്ങുന്ന ഒരു ലോകം ,അവിടെ മറ്റു സഹപ്രവര്‍ത്തകര്‍ ഉണ്ടെന്നുള്ള കാര്യംപോലും രാമന്‍ മറന്നു പോയിരിക്കുന്നു. ഓരോ ഫയലുകളും അവരുടെ പരാതികള്‍ രാമന്‍റെ മുന്നില്‍ അവതരിപ്പിച്ചുകൊന്ടെയിരുന്നു. അങ്ങനെ ഓരോ ഫയലുകളും രാമന്‍റെ കരുണ കാരണം സ്വതന്ത്രരായികൊണ്ടിരുന്നു.... ................
No comments:
Post a Comment