അന്നും പതിവുപോലെ രാമന്‍ തന്നെ ആയിരുന്നു ഓഫീസില്‍ ആദ്യം എത്തിയത്. ബസ് സ്റ്റോപ്പില്‍ നിന്ന് ഏകദേശം പതിനഞ്ചു മിനിറ്റുകള്‍ നടന്നു വേണം ഓഫീസില്‍ എത്തുവാന്‍. നടക്കുമ്പോള്‍ തനിയെ ചില പ്രത്യേക ഭാഷയില്‍ എന്തെകൊയോ സംസാരിക്കുന്ന ശീലം രാമനുണ്ട്. ഇത് മറ്റു യാത്രക്കാര്‍ കേള്‍ക്കാതെ നോക്കാന്‍ രാമന്‍ നന്നേ പണിപ്പെട്ടിരുന്നു. നടന്നു വന്ന ക്ഷീണം അകറ്റാന്‍ രാമന്‍ തന്‍റെ കസേരയില്‍ അമര്‍ന്നിരുന്നു. ഇടയ്ക്കെപ്പോഴോ അവന്‍റെ കണ്പീലികള്‍ പരസ്പരം കൂട്ടിമുട്ടുവാന്‍ നന്നായി ശ്രെമിക്കുന്നുണ്ടായിരുന്നു. രാമന്‍ അത് തടയാന്‍ നിന്നില്ല. പെട്ടെന്ന് അവന്‍റെ ശരീരത്തിലൂടെ തണുപ്പ് പതിയെ തലോടിയപ്പോഴാണ് രാമന്‍ വര്‍ത്തമാന ലോകത്തേയ്ക്ക് തിരിച്ചെത്തിയത്. തനിച്ചായിരുന്ന കസേരകള്‍ക്ക് അവരുടെ യജമാനന്മാരെ കിട്ടിയിരിക്കുന്നു. പതിവുപോലെ ഒരു ചിരി പാസ്സാക്കി രാമന്‍ തന്‍റെ മേശമേല്‍ വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന ഫയലുകളുടെ കെട്ടഴിച്ചു. വളരെ നാളത്തെ തടവറയില്‍ നിന്ന് മോചിതരാവുന്ന ആളുകലെപോലെ ആ പേപ്പറുകള്‍ ദീര്‍ഘ നിശ്വാസം വിടുന്ന പോലെ രാമന് തോന്നി. കാരണം ഇതിനു മുന്‍പ് ആ കസേരയില്‍ ഇരുന്ന ആളുടെ ജോലിയോടുള്ള ആത്മാര്‍ഥത കാരണമാണ് ഫയലുകള്‍ രാമന്റെ മുന്‍പില്‍ വീര്‍പ്പുമുട്ടി കിടക്കുന്നത്. അവരെയെല്ലാം സ്വതന്ത്രരാക്കണം. അങ്ങനെ രാമനും ഫയലുകളും അടങ്ങുന്ന ഒരു ലോകം ,അവിടെ മറ്റു സഹപ്രവര്‍ത്തകര്‍ ഉണ്ടെന്നുള്ള കാര്യംപോലും രാമന്‍ മറന്നു പോയിരിക്കുന്നു. ഓരോ ഫയലുകളും അവരുടെ പരാതികള്‍ രാമന്‍റെ മുന്നില്‍ അവതരിപ്പിച്ചുകൊന്ടെയിരുന്നു. അങ്ങനെ ഓരോ ഫയലുകളും രാമന്‍റെ കരുണ കാരണം സ്വതന്ത്രരായികൊണ്ടിരുന്നു.... ................
Thursday, March 31, 2011
Saturday, March 5, 2011
PRANAYAM..........
അന്നും പതിവുപോലെ അവന്‍ അവിടെ കാത്തു നിന്നു.. അവള്‍ വരുന്നതും നോക്കി... പക്ഷെ അവള്‍ വന്നില്ല.. ഏതാണ്ട് ഒരു വര്‍ഷം ആകാന്‍ പോണു അവര്‍ തമ്മില്‍ കാണാന്‍ തുടങ്ങിയിട്ട്. ഈ ഒരു വര്‍ഷത്തിനിടയില്‍ ഇത് വരെ ഒരു വാക്കുപോലും ചന്തുവും സരിതയും മിണ്ടിയിടില്ല. അവര്‍ കണ്ടുമുട്ടിയതിനുശേഷം പിന്നീടൊരിക്കല്‍ പോലും അവര്‍ കാണാതിരുന്നിട്ടില്ല. ഒന്ന് കണ്ടാല്‍ മതി അവര്‍ക്ക്. അത് എന്തിനാണെന്ന് അവര്‍ രണ്ടുപേര്‍ക്കും അറിയുകയും ഇല്ല. പക്ഷെ കാണാതിരുന്നാല്‍ മനസിനു വല്ലാത്ത വിങ്ങലാണ്. ചന്തുവിന്റെ മനസിന്‍റെ അവസ്ഥ വെള്ളത്തില്‍ നിന്ന് കരയില്‍ പിടിച്ചിട്ട മീനിന്‍റെ അവസ്ഥയാണ്. അവള്‍ എന്താണ് ഇന്ന് വരാത്തത്?? അവളെ കണ്ടില്ലെങ്കില്‍ തനിക്ക് ഇന്ന് ഭ്രാന്തു പിടിക്കും.. അവന്‍ അങ്ങനെ അസ്വസ്തനായിടു നില്‍കുമ്പോള്‍ അവന്‍റെ മനസിന് കുളിരേകിക്കൊണ്ട് അവള്‍ മെല്ലെ നടന്നു വരുന്നു. പക്ഷെ ഇന്ന് അവളുടെ മുഖം അസ്വസ്ഥമാണ്. അവള്‍ അങ്ങകലങ്ങളിലേക്ക് നടന്നു നീങ്ങുന്നത് അവന്‍ നോക്കി നിന്നു. അപ്പോഴും അവന് അറിയില്ലായിരുന്നു ഇത് അവരുടെ അവസാനത്തെ കണ്ടുമുട്ടല്‍ ആണെന്ന്....... അങ്ങ് വിദൂരതയില്‍ ഒരു കടുക് മണി ആയി അവള്‍ അകലങ്ങളില്‍ അലിഞ്ഞു ചേരുന്നത് വരെ ചന്തു അവിടെ നിന്നും അനങ്ങിയില്ല ഒരു പ്രതിമപോലെ.........
Sunday, February 6, 2011
AGAIN A LIGHT IN THE MIND OF MOLLYWOOD...........
എനിക്ക് ഇന്നാണ് ട്രാഫിക് എന്ന സിനിമ കാണാന്‍ സാധിച്ചത്. കാണാതിരുന്നെങ്കില്‍ ഒരു വലിയ നഷ്ടമൊന്നും ആവില്ലെങ്കിലും ഒരു നല്ല അനുഭവം നഷ്ടമാകുമായിരുന്നു. അതായതു കണ്ടു മടുത്ത താര സിനിമകളുടെ ഇടയില്‍ നിന്ന് വേറിട്ട് നില്‍കുന്ന ഒരു അനുഭവം ആക്കി മാറ്റാന്‍ രാജേഷ് പിള്ളയ്ക്കും തിരക്കധക്രുതുക്കള്‍ ആയ ബോബിക്കും സഞ്ജയനും സാധിചിടുന്ദ്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ തിരക്കഥ വളരെയധികം സഹായിചിടുന്ദ്. രണ്ടു മണിക്കൂര്‍ പ്രേക്ഷകരും കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നു എന്നത് തിരക്കഥയുടെ വിജയം തന്നെ എന്ന് പറയുന്നതില്‍ ഒട്ടും അത്ബുതപെടെണ്ടാതില്ല. തിരക്കഥയെ നല്ല രീത്യില്‍ ആവിഷ്കരിക്കാന്‍ സംവിധായകനും കഴിഞ്ഞു എന്ന് പറയുന്നിടതാണ് സിനിമയുടെ വിജയം.
Wednesday, February 2, 2011
MOLLYWOOD GIVE A NEW EXPECTATION?????
പുതു വര്ഷം മലയാള സിനിമ പ്രതീക്ഷയുടെ ഒരു വെള്ളി വെളിച്ചം തരുന്നു. പുതിയ സംവിധായകരുടെ വരവ് മലയാള സിനിമയ്ക്ക് പുതു ജീവന്‍ പകര്‍ന്നു നല്‍കട്ടെ എന്ന് മലയാള സിനിമയെ സ്നേഹിക്കുന്ന നമുക്ക് ഓരോരുത്തര്‍ക്കും പ്രത്യാശിക്കാം. പ്രതിഭയുള്ളവരുടെ കടന്നു വരവിനെ നമുക്ക് രണ്ടു കൈയും നീടി സ്വീകരിക്കാം. രഞ്ജിത്ത് ശങ്കര്‍ തന്റെ രണ്ടാമത്തെ സിനിമയിലൂടെ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ കഴിവുള്ള ആളാണ് എന്നുള്ള പ്രതീക്ഷ നല്‍കുന്നുണ്ട്. അതിഭാവുകത്വം ഇല്ലാതെ വളരെ നല്ല രീത്യില്‍ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ അര്‍ജുനന്‍ സാക്ഷി എന്നാ സിനിമയിലൂടെ അദ്ദേഹത്തിന് സാധിചിടുന്ദ്. കഥയാണ് നായകന്‍ എന്നും നടന്‍ അല്ല നായകന്‍ എന്നും അദ്ദേഹം തെളിയിച്ചു. കഥയ്ക്ക് അനുയോജ്യമയവരെ സംവിധായകന്‍ തെരഞ്ഞെടുക്കുന്ന്തിലൂടെ സിനിമയുടെ കഥ നായക നടന്മാര്‍ക്ക് വേണ്ടി നശിപികേണ്ടി വരുന്നില്ല.
Saturday, January 1, 2011
Friday, December 31, 2010
AGAIN MOLLYWOOD MADE DESPERATION
മലയാള സിനിമ വീണ്ടും ശ്രോതകളെ നിരാശപെടുത്തി. അവധിക്കാലത്ത് രേലീസേ ചെയ്ത രണ്ടു സിനിമകളും നിലവാരം പുലര്‍ത്തിയില്ല. ലാലിന്‍റെ സിനിമ അവരുടെ മുന്‍കാല സിനിമകളുടെ യാതൊരു നിലവാരവും പുലതിയില്ല എന്ന് മാത്രമല്ല സ്വതന്ത്ര സംവിധാനത്തില്‍ വേണ്ടത്ര കഴിവ് തെളിയിക്കാന്‍ സാധിച്ചോ എന്നാ കാര്യത്തില്‍ സംശയവും ആണ്. ഷാഫി ദിലീപ് കൂടുകെട്ടിന്റെ മര്യ്ക്കുണ്ടൊരു കുഞ്ഞാട് വേണ്ടത്ര ശ്രേധിക്കപെട്ടില്ല. ബെന്നി.പ. നായരമ്പലത്തിന്റെ തൂലികയ്ക്ക് പഴയ ശക്തി ഇല്ല എന്ന് തോന്നിപിക്കുന്ന തരത്തിലുള്ള തിരക്കഥയാണ് ഈ സിനെമയുടെത്. വളരെ നൈര്‍മല്യമുള്ള കഥാപാത്രമാണ് പ്രസ്തുത സിനിമയുടെതെങ്കിലും അത് ശ്രൊതാക്കലുമയ് സംവടിക്കുന്നതില്‍ രണ്ടു പേരും പരാജയപെട്ടു എന്ന് പറയേണ്ടി വരും.
Monday, November 8, 2010
A NOVEL FEELING........
COCKTAIL based on the english movie yet we feel the value of family relationship.In the begining we feel some monotony,exept for that the movie is good.The main attraction of this movie is the normal dialogues and its rendering
Subscribe to:
Posts (Atom)