ഉറുമി വേണ്ടത്ര തിളങ്ങിയോ??? സന്തോഷ്‌ശിവന്‍- പ്രിത്വി രാജ് ടീമിന്‍റെ ഉറുമി എന്ന ചരിത്ര പശ്ചാത്തലം ഉള്ള സിനിമ വേണ്ടത്ര പൂര്‍ണത കൈ വരിച്ചിട്ടില്ല എന്ന് പറയേണ്ടി വരും. വാസ്കോ ഡാ ഗാമയെ വധിക്കാന്‍ നടക്കുന്ന ചിറയ്ക്കല്‍ കേളു നായനാര്‍ എന്ന കഥാപാത്രത്തെയാണ് പ്രിത്വി അവതരിപ്പിക്കുന്നത്. ചരിത്രത്തിന്‍റെ തങ്കലിപികളില്‍ രേഖപെടുതാത്ത തികച്ചും അവഗനിക്കപെട്ട ഒരു വ്യക്തി. അങ്ങനെ ഒരു പോരാളിയെ അവതരിപ്പിക്കാന്‍ സന്തോഷ് ശിവനും പ്രിത്വിയും കാണിച്ച തന്റേടം അഭിനന്ദനാര്‍ഹം തന്നെ. പക്ഷെ തിരക്കഥയുടെ അപൂര്‍ണത നമ്മെ പലപ്പോഴും മനസ് മടിപ്പിക്കുന്നുണ്ട്. ഉറുമിയുടെ പശ്ചാത്തലം വടക്കന്‍ മലബാര്‍ ആണ്. അവിടുത്തെ ആളുകളുടെ ഭാഷയല്ല കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് . അറയ്ക്കല്‍ രാജ വംശത്തിലെ ആയിഷ (നായിക) സംസാരിക്കുന്നതും സാധാരണ സിനിമ ഭാഷ തന്നെ. അതില്‍ കുറച്ചെങ്കിലും വ്യത്യസ്തത പുലര്‍ത്തുന്നത് ആലി എന്ന കഥാപാത്രം ആണ്. ആലി കേളുവിന്റെ ചങ്ങാതി ആണ്. സിനിമ തുടങ്ങുന്നത് ആധുനിക കാലഖട്ടത്തില്‍ നിന്നാണ്. ഇന്നത്തെ മുതലാളിത്ത രാഷ്ട്രങ്ങളുടെ കടന്നു കയറ്റവും സമ്പത്ത് കൊള്ളയടിക്കലും മറ്റു വികസ്വര രാഷ്ട്രങ്ങളുടെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ വന്പന്‍ കുത്തക രാഷ്ട്രങ്ങളുടെ കുടില തന്ത്രങ്ങള്‍ ഈ സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട് . അത്തരം കാര്യങ്ങളില്‍ എങ്ങനെ അവര്‍ക്ക് നമ്മുടെ യുവത്വത്തെ ചൂഷണം ചെയ്യാന്‍ സാധിക്കും എന്ന് പറയാതെ പറയുന്നുണ്ട്. രാഷ്ട്രതോടോ, ഭൂമിയോടോ , പ്രകൃതിയോടോ , യാതൊന്നിനോടും കടപ്പടില്ലാത്ത യുവാക്കളുടെ പ്രതിനിധികളിലൂടെ യാണ് സിനിമ ഭൂതകാലത്തിലേക്ക് പോകുന്നത്. ഭൂമി തന്നെ പലവട്ടം നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നു ഭൂമിയെ സംരെക്ഷിചില്ലെങ്കില്‍ ജീവനാശം ഉണ്ടാവും എന്ന്. പക്ഷെ നാം ആടമ്പര ജീവിതത്തില്‍ ആക്രിഷ്ടരാവുന്നു. അതിനു നാം പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നു. ഇത് വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കും. ആധുനിക കാലഖട്ടത്തിന്റെ ഈ ഒരു നേര്‍കാഴ്ച സിനിമയിലുണ്ട്. സമ്പത്തിനു വേണ്ടി നമ്മള്‍ രാജ്യത്തെയും ഭൂമിയും ഏതു കുത്തക കമ്പനികള്‍ക്കും തീറെഴുതി കൊടുക്കുന്ന ആടമ്പര സംസ്കാരത്തിന്‍റെ പ്രേതിനിധികളിലൂടെയാണ് ഈ സിനിമ തുടങ്ങുന്നത്. ചരിത്രത്തിന്‍റെ പുനരാവര്‍ത്തനം. പാട്ടുകളുടെ കാര്യത്തില്‍ ഭാഷയുടെ ആ നാടന്‍ തനിമ കൊണ്ടുവരാന്‍ ശ്രേമിചിടുണ്ട്. സംഘട്ടന രംകങ്ങള്‍ക്ക് വേണ്ടത്ര ശക്തിയില്ലാതെ പോയി. പലപ്പോഴും സിനിമ വിരസത സൃഷ്ടിക്കുന്നുണ്ട്. ജഗതിയുടെ കഥാപാത്രം എടുത്തു പറയേണ്ട ഒന്നാണ്. അസാമാന്യ ബിംബ സൃഷ്ടി ആണ് തിരക്കധാകൃതായ ശങ്കര്‍ രാമകൃഷ്ണന്‍ നടത്തിയിരിക്കുനത്. ഒരല്പം കൂടി പഠനവും പരിശ്രമവും നടത്തിയിരുന്നു എങ്കില്‍ വളരെ നല്ല ഒരു ദൃശ്യാനുഭവം ആക്കി മാറ്റമായിരുന്നു. ഇപ്പോള്‍ നടത്തിയ ശ്രമത്തെ അവഗനിച്ചുകൊണ്ടാല്ല ഇത് പറയുന്നത്.
Sunday, April 3, 2011
Friday, April 1, 2011
ക്രിസ്ത്യന്‍ ബ്രെതെഴ്സും ഓഗസ്റ്റ് പതിനഞ്ചും തരുന്നത് എന്ത് ?? ഒന്നിലധികം താരങ്ങളുടെ അകമ്പടിയോടെ വന്ന ക്രിസ്ത്യന്‍ ബ്രെതെഴ്സ് കഥയില്ലായ്മയുടെ ഒരു പര്യായം തന്നെ. കാണികളെ വിരസതയുടെ കയത്തിലേക്ക് പലതവണ കൂട്ടി കൊണ്ടുപോകുന്നു. ഇതിലെ പാട്ടുകള്‍ കേട്ടാല്‍ തന്നെ നമ്മള്‍ മലയാളികള്‍ നാണിച്ചു തലതാഴ്തും . ഇത്ര നിരര്‍ധ്കമായ ഗാനങ്ങള്‍ മലയാളത്തില്‍ ഉണ്ടാവുന്നല്ലോ എന്നോര്‍ത് വീണ്ടും നമുക്ക് വേദനിക്കേണ്ടി വരും. ഇത്ര മുതല്‍ മുടക്കി എന്തിനു ഇങ്ങനെ തട്ടിക്കൂട്ട് പടങ്ങള്‍ ഉണ്ടാക്കി വീണ്ടും മലയാള സിനിമയെ നാണം കെടുതണോ എന്ന് താരങ്ങളും പരിചയ സമ്പത്തുള്ള സംവിധായകരും ചിന്തിച്ചാല്‍ നന്ന്. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കഥാപാത്രത്തെ വീണ്ടും മടക്കി കൊണ്ട് വന്നിരിക്കുന്നു s . n . സ്വാമി . പെരുമാള്‍ എന്ന കഥാപാത്രത്തെ ഇപ്പഴും അതെ ഭാവത്തില്‍ ഉള്‍കൊള്ളാന്‍ മമ്മൂട്ടി എന്ന മഹാനടന് കഴിയുന്നു എന്നത് നമ്മെ അല്ഭുതപെടുതുന്നു . ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ശരീരഭാഷയക്ക് യാതൊരു മാറ്റവും കൂടാതെ കൂടുതല്‍ മികവുറ്റതാക്കാന്‍ മമ്മൂട്ടിക്ക് കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്‍റെ കഴിവ്. ഓഗുസ്റ്റ് 1 എന്ന സിനിമയുടെ തനിയാവര്‍ത്തനം തന്നെ ആണ് ഓഗസ്റ്റ് 15 ന്‍റെ തിരക്കഥ . ഇപോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലേക്ക് അതിനെ മാറ്റി എന്നല്ലാതെ യാതൊരു പുതുമയും അതിനില്ല. ഇതില്‍ അഭിനന്ദനം അര്‍ഹിക്കുന്ന രീതിയില്‍ അഭിനയിചിടുള്ള മറ്റു രണ്ടു പേരാണ് സിദ്ദിക്കും ലാലു അലെക്സും. തിരക്കഥയുടെ ശക്തി ഇല്ലായ്മ പല തവണ നമ്മെ ബോധ്യപ്പെടുതുന്നുണ്ട്. ഷാജി കൈലാസ് എന്ന സംവിധായകന്‍റെ പതിവ് ശൈലിയില്‍ അല്ല ഈ സിനിമ എടുത്തിരിക്കുന്നത്.
Thursday, March 31, 2011
OFFICE
അന്നും പതിവുപോലെ രാമന്‍ തന്നെ ആയിരുന്നു ഓഫീസില്‍ ആദ്യം എത്തിയത്. ബസ് സ്റ്റോപ്പില്‍ നിന്ന് ഏകദേശം പതിനഞ്ചു മിനിറ്റുകള്‍ നടന്നു വേണം ഓഫീസില്‍ എത്തുവാന്‍. നടക്കുമ്പോള്‍ തനിയെ ചില പ്രത്യേക ഭാഷയില്‍ എന്തെകൊയോ സംസാരിക്കുന്ന ശീലം രാമനുണ്ട്. ഇത് മറ്റു യാത്രക്കാര്‍ കേള്‍ക്കാതെ നോക്കാന്‍ രാമന്‍ നന്നേ പണിപ്പെട്ടിരുന്നു. നടന്നു വന്ന ക്ഷീണം അകറ്റാന്‍ രാമന്‍ തന്‍റെ കസേരയില്‍ അമര്‍ന്നിരുന്നു. ഇടയ്ക്കെപ്പോഴോ അവന്‍റെ കണ്പീലികള്‍ പരസ്പരം കൂട്ടിമുട്ടുവാന്‍ നന്നായി ശ്രെമിക്കുന്നുണ്ടായിരുന്നു. രാമന്‍ അത് തടയാന്‍ നിന്നില്ല. പെട്ടെന്ന് അവന്‍റെ ശരീരത്തിലൂടെ തണുപ്പ് പതിയെ തലോടിയപ്പോഴാണ് രാമന്‍ വര്‍ത്തമാന ലോകത്തേയ്ക്ക് തിരിച്ചെത്തിയത്. തനിച്ചായിരുന്ന കസേരകള്‍ക്ക് അവരുടെ യജമാനന്മാരെ കിട്ടിയിരിക്കുന്നു. പതിവുപോലെ ഒരു ചിരി പാസ്സാക്കി രാമന്‍ തന്‍റെ മേശമേല്‍ വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന ഫയലുകളുടെ കെട്ടഴിച്ചു. വളരെ നാളത്തെ തടവറയില്‍ നിന്ന് മോചിതരാവുന്ന ആളുകലെപോലെ ആ പേപ്പറുകള്‍ ദീര്‍ഘ നിശ്വാസം വിടുന്ന പോലെ രാമന് തോന്നി. കാരണം ഇതിനു മുന്‍പ് ആ കസേരയില്‍ ഇരുന്ന ആളുടെ ജോലിയോടുള്ള ആത്മാര്‍ഥത കാരണമാണ് ഫയലുകള്‍ രാമന്റെ മുന്‍പില്‍ വീര്‍പ്പുമുട്ടി കിടക്കുന്നത്. അവരെയെല്ലാം സ്വതന്ത്രരാക്കണം. അങ്ങനെ രാമനും ഫയലുകളും അടങ്ങുന്ന ഒരു ലോകം ,അവിടെ മറ്റു സഹപ്രവര്‍ത്തകര്‍ ഉണ്ടെന്നുള്ള കാര്യംപോലും രാമന്‍ മറന്നു പോയിരിക്കുന്നു. ഓരോ ഫയലുകളും അവരുടെ പരാതികള്‍ രാമന്‍റെ മുന്നില്‍ അവതരിപ്പിച്ചുകൊന്ടെയിരുന്നു. അങ്ങനെ ഓരോ ഫയലുകളും രാമന്‍റെ കരുണ കാരണം സ്വതന്ത്രരായികൊണ്ടിരുന്നു.... ................
Saturday, March 5, 2011
PRANAYAM..........
അന്നും പതിവുപോലെ അവന്‍ അവിടെ കാത്തു നിന്നു.. അവള്‍ വരുന്നതും നോക്കി... പക്ഷെ അവള്‍ വന്നില്ല.. ഏതാണ്ട് ഒരു വര്‍ഷം ആകാന്‍ പോണു അവര്‍ തമ്മില്‍ കാണാന്‍ തുടങ്ങിയിട്ട്. ഈ ഒരു വര്‍ഷത്തിനിടയില്‍ ഇത് വരെ ഒരു വാക്കുപോലും ചന്തുവും സരിതയും മിണ്ടിയിടില്ല. അവര്‍ കണ്ടുമുട്ടിയതിനുശേഷം പിന്നീടൊരിക്കല്‍ പോലും അവര്‍ കാണാതിരുന്നിട്ടില്ല. ഒന്ന് കണ്ടാല്‍ മതി അവര്‍ക്ക്. അത് എന്തിനാണെന്ന് അവര്‍ രണ്ടുപേര്‍ക്കും അറിയുകയും ഇല്ല. പക്ഷെ കാണാതിരുന്നാല്‍ മനസിനു വല്ലാത്ത വിങ്ങലാണ്. ചന്തുവിന്റെ മനസിന്‍റെ അവസ്ഥ വെള്ളത്തില്‍ നിന്ന് കരയില്‍ പിടിച്ചിട്ട മീനിന്‍റെ അവസ്ഥയാണ്. അവള്‍ എന്താണ് ഇന്ന് വരാത്തത്?? അവളെ കണ്ടില്ലെങ്കില്‍ തനിക്ക് ഇന്ന് ഭ്രാന്തു പിടിക്കും.. അവന്‍ അങ്ങനെ അസ്വസ്തനായിടു നില്‍കുമ്പോള്‍ അവന്‍റെ മനസിന് കുളിരേകിക്കൊണ്ട് അവള്‍ മെല്ലെ നടന്നു വരുന്നു. പക്ഷെ ഇന്ന് അവളുടെ മുഖം അസ്വസ്ഥമാണ്. അവള്‍ അങ്ങകലങ്ങളിലേക്ക് നടന്നു നീങ്ങുന്നത് അവന്‍ നോക്കി നിന്നു. അപ്പോഴും അവന് അറിയില്ലായിരുന്നു ഇത് അവരുടെ അവസാനത്തെ കണ്ടുമുട്ടല്‍ ആണെന്ന്....... അങ്ങ് വിദൂരതയില്‍ ഒരു കടുക് മണി ആയി അവള്‍ അകലങ്ങളില്‍ അലിഞ്ഞു ചേരുന്നത് വരെ ചന്തു അവിടെ നിന്നും അനങ്ങിയില്ല ഒരു പ്രതിമപോലെ.........
Sunday, February 6, 2011
AGAIN A LIGHT IN THE MIND OF MOLLYWOOD...........
എനിക്ക് ഇന്നാണ് ട്രാഫിക് എന്ന സിനിമ കാണാന്‍ സാധിച്ചത്. കാണാതിരുന്നെങ്കില്‍ ഒരു വലിയ നഷ്ടമൊന്നും ആവില്ലെങ്കിലും ഒരു നല്ല അനുഭവം നഷ്ടമാകുമായിരുന്നു. അതായതു കണ്ടു മടുത്ത താര സിനിമകളുടെ ഇടയില്‍ നിന്ന് വേറിട്ട് നില്‍കുന്ന ഒരു അനുഭവം ആക്കി മാറ്റാന്‍ രാജേഷ് പിള്ളയ്ക്കും തിരക്കധക്രുതുക്കള്‍ ആയ ബോബിക്കും സഞ്ജയനും സാധിചിടുന്ദ്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ തിരക്കഥ വളരെയധികം സഹായിചിടുന്ദ്. രണ്ടു മണിക്കൂര്‍ പ്രേക്ഷകരും കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നു എന്നത് തിരക്കഥയുടെ വിജയം തന്നെ എന്ന് പറയുന്നതില്‍ ഒട്ടും അത്ബുതപെടെണ്ടാതില്ല. തിരക്കഥയെ നല്ല രീത്യില്‍ ആവിഷ്കരിക്കാന്‍ സംവിധായകനും കഴിഞ്ഞു എന്ന് പറയുന്നിടതാണ് സിനിമയുടെ വിജയം.
Wednesday, February 2, 2011
MOLLYWOOD GIVE A NEW EXPECTATION?????
പുതു വര്ഷം മലയാള സിനിമ പ്രതീക്ഷയുടെ ഒരു വെള്ളി വെളിച്ചം തരുന്നു. പുതിയ സംവിധായകരുടെ വരവ് മലയാള സിനിമയ്ക്ക് പുതു ജീവന്‍ പകര്‍ന്നു നല്‍കട്ടെ എന്ന് മലയാള സിനിമയെ സ്നേഹിക്കുന്ന നമുക്ക് ഓരോരുത്തര്‍ക്കും പ്രത്യാശിക്കാം. പ്രതിഭയുള്ളവരുടെ കടന്നു വരവിനെ നമുക്ക് രണ്ടു കൈയും നീടി സ്വീകരിക്കാം. രഞ്ജിത്ത് ശങ്കര്‍ തന്റെ രണ്ടാമത്തെ സിനിമയിലൂടെ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ കഴിവുള്ള ആളാണ് എന്നുള്ള പ്രതീക്ഷ നല്‍കുന്നുണ്ട്. അതിഭാവുകത്വം ഇല്ലാതെ വളരെ നല്ല രീത്യില്‍ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ അര്‍ജുനന്‍ സാക്ഷി എന്നാ സിനിമയിലൂടെ അദ്ദേഹത്തിന് സാധിചിടുന്ദ്. കഥയാണ് നായകന്‍ എന്നും നടന്‍ അല്ല നായകന്‍ എന്നും അദ്ദേഹം തെളിയിച്ചു. കഥയ്ക്ക് അനുയോജ്യമയവരെ സംവിധായകന്‍ തെരഞ്ഞെടുക്കുന്ന്തിലൂടെ സിനിമയുടെ കഥ നായക നടന്മാര്‍ക്ക് വേണ്ടി നശിപികേണ്ടി വരുന്നില്ല.
Subscribe to:
Posts (Atom)