Tuesday, December 27, 2011

                                                                      മുഖം 
 എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുകയാണോ ???? ഈ ചോദ്യം അവന്റെ മനസ്സില്‍ കടന്നു കൂടി ആക്രമണം തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി.. ഇന്ന് രാവിലെയും അവന്‍ ഞെട്ടലോടെയാണ് എഴുനേറ്റത്. തന്റെ കൈകാലുകള്‍ക്ക് ചലന ശേഷി നഷ്ടതുപോലെ അവനു തോന്നി. അവനു അവിടെ നിന്നും അനങ്ങാന്‍ സാധിക്കുന്നില്ല. കുറച്ചു സമയങ്ങള്‍ക്കു ശേഷം തന്‍റെ കൈകാലുകളിലെക്ക് ഒരു ചെറു ചൂട് അരിച്ചിരങ്ങുന്നത് അവനു തിരിച്ചറിയാന്‍ സാധിച്ചു.. സര്‍വ ശക്തിയും എടുത്ത് അവന്‍ കിടക്കയില്‍ നിന്ന് കണ്ണാടിയുടെ മുന്നിലേക്ക് ഓടി. ആ ഓട്ടത്തില്‍ അവന്റെ മനസ്‌ അതിയായി ആഗ്രഹിച്ചത് തനിക് തന്‍റെ മുഖം നഷ്ടപെടരുതെ എന്നായിരുന്നു.. പക്ഷെ ഒരൊറ്റ തവണയെ അവനു കണ്ണാടിയില്‍ നോക്കാന്‍ സാധിച്ചുള്ളൂ. അത് സംഭവിച്ചിരിക്കുന്നു.. തനിക് തന്‍റെ മുഖം നഷ്ടപ്പെട്ടിരിക്കുന്നു.. ആ തിരിച്ചറിവിന്റെ ആഖാതത്തില്‍ അവന്റെ തൊണ്ടയില്‍ നിന്ന് അറിയാതെ ആ ശബ്ദം വെളിയിലേക്ക് വന്നു പോയി.. ദൈവമേ.....!!!!!! ഇനി ഒരിക്കലും തനിക് ഇന്നലെ വരെ സ്വന്തമായിരുന്ന ആ മുഖം തിരിച്ചുകിട്ടില്ല അത് തനിക്ക് അന്യമായിരിക്കുന്നു.. .. അവന്‍ തന്‍റെ ചുറ്റും കണ്ണോടിച്ചു ..,തനിക്ക് ചുറ്റും തന്‍റെ മുഖച്ഛായ ഉള്ളവര്‍.. താനും അവരുടെ കൂടെ ... അവരില്‍ ഒരാളായി.. ...

Wednesday, May 11, 2011

                                            സീനിയേഴ്സ് - ഒരു നല്ല രസക്കൂട്ട്‌ 
12 വര്‍ഷങ്ങള്‍ക്കുശേഷം പഠിച്ച അതെ കോളെജിലേക്ക് വീണ്ടും പഠിക്കാന്‍ എത്തുന്ന നാല്‍വര്‍ സംഘം-പപ്പു, മുന്ന , ഇടിക്കുള , റെക്സ്. വളരെ രസകരമായി സച്ചി സേതു  തിരക്കഥ ഒരുക്കുകയും വൈശാഖ് മനോഹരമായി അത് ആവിഷ്കരിക്കുകയും ചെയ്തപ്പോള്‍ സീനിയേഴ്സ് രസകരമായ ഒരു സിനിമ ആയി. എന്തുകൊണ്ടും വളരെ നല്ല ഒരു entertainer തന്നെ ആണ് ഈ സിനിമ. സാധാരണ പാളിപോകാവുന്ന ഒരു കഥയെ മികച്ച രീതിയില്‍ തിരക്കഥ ആക്കി മാറ്റുകയും ആവിഷ്കരിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് ഈ സിനിമയുടെ വിജയം. കഥയില്‍ ഒരു സസ്പെന്‍സ് കൂടി കൊണ്ടുവന്നപോള്‍ വീണ്ടും രസം കൂടി. രണ്ടാം വരവില്‍ കുഞ്ചാക്കോ ബോബന്‍ എന്ന നടന് വളരെ നല്ല റോളുകള്‍ ആണ് ലഭിക്കുന്നത്. ഈ സിനിമയില്‍ തികച്ചും വേറിട്ട ഒരു ചാക്കോച്ചനെ നമുക്ക് കാണാം. ജയറാമും മനോജും ബിജുമേനോനും എല്ലാവരും അവരവരുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കി. നായിക കഥാപാത്രങ്ങള്‍ അവതരിപ്പിച്ച പദ്മപ്രിയയും അനന്യയും തങ്ങളുടെ റോളുകള്‍ മനോഹരമാക്കി. അനന്യ വളരെ മനോഹരമായി  രസകരമായി അഭിനയിചിടുണ്ട്. എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം വിജയരാഘവന്‍ ചെയ്ത പ്രിന്‍സിപ്പാളിന്റെ റോള്‍ ആണ്. കോമഡിയുടെ പശ്ചാത്തലത്തില്‍ നല്ലൊരു രസമുള്ള സിനിമ.

Tuesday, May 10, 2011

                                           ഇതാ വീണ്ടും ഒരു മലയാള സിനിമ
എം. മോഹനന്‍ മലയാളികള്‍ക്കായി സമ്മാനിച്ച മാണിക്യക്കല്ല്....... കഥപറയുമ്പോള്‍ എന്ന സൂപ്പെര്‍ ഹിറ്റ്‌ ചിത്രത്തിന് ശേഷം എം. മോഹനന്‍റെ തൂലികയില്‍ നിന്ന് മലയാളി പ്രേക്ഷകന് ലെഭിച്ച മാണിക്യം. തന്റെ ആദ്യത്തെ സിനിമയുടെ വിജയം എപ്പോഴും ഒരു സംവിധായകന് മുള്‍കിരീടം ആണ്. ആദ്യതതിനെക്കാള്‍ മനോഹരമായ സിനിമ ഒരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ആദ്യ സിനിമ മറ്റൊരാളുടെ തിരക്കഥയില്‍ ആയിരുന്നെങ്കില്‍ തന്റെ രണ്ടാമത്തെ സിനിമ സ്വന്തം തിരക്കഥയില്‍ ഒരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. 
                      മാടമ്പിമാരും പ്രമാണിമാരും വാഴുന്ന മലയാള സിനിമയില്‍ മലയാള ഗന്ധമുള്ള , ജീവനുള്ള , നൈര്‍മല്യമുള്ള സിനിമ. സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമ. സര്‍ക്കാര്‍ സ്കൂളുകളുടെ ശോച്യാവസ്ഥയും അധ്യാപകരുടെ നിഷ്ക്രിയത്വവും പ്രേമെയമാകുന്ന മനോഹരമായ സിനിമ. അധ്യാപകരുടെ "മിടുക്ക്" കാരണം പൊതു പരീക്ഷയില്‍ പൂജ്യം റിസള്‍ട്ട്‌ നേടിയ വണ്ണാന്‍ മല സ്കൂളിലേക്ക് ആദ്യ നിയമനം കിട്ടി എത്തിയതാണ് വിനയചന്ദ്രന്‍ എന്ന ചെറുപ്പക്കാരന്‍ ആയ മാഷ്‌ . ഒരു കാലത്ത് വളരെ പ്രതാപത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സര്‍ക്കാര്‍ സ്കൂളിന്‍റെ ദുരവസ്ഥ നല്ല രീതിയില്‍ വരച്ചു കാട്ടുന്നുണ്ട് സിനിമയില്‍. സര്‍ക്കാര്‍ സര്‍വീസില്‍ കയറിയാല്‍ പിന്നെ പ്രവര്‍ത്തിക്കാത്ത , പഠിക്കാത്ത വിഭാഗം ആണ് അധ്യാപകര്‍. കഴിവുണ്ടെങ്കിലും അത് കുട്ടികളുടെ വളര്‍ച്ചയ്ക്കുപയോഗിക്കാതെ യൂണിയന്‍ പ്രവര്‍ത്തനവും മറ്റു ബിസിനസ്സുകളും നടത്തി ഒരു സമൂഹത്തെ തന്നെ നശിപ്പിക്കുന്ന അധ്യാപകരുടെ ഒരു നേര്‍ചിത്രം ഈ സിനിമയിലുണ്ട്. 
                          വിനയചന്ദ്രന്‍ മാഷേ പോലെയുള്ള ചെറുപ്പക്കാരുടെ ഒരു കടന്നു വരവ്  ഈ മേഖലയില്‍ ആവശ്യമാണെന്ന് കൂടി ഈ സിനിമ പറയുന്നുണ്ട്. സ്റ്റാഫ് റൂമില്‍ മറ്റു കാര്യങ്ങളുമായി ഒതുങ്ങി കൂടി ഇരിക്കുന്ന, തന്റെ കടമയെ കുറിച്ച് ബോധ്യം ഇല്ലാത്തവരെ പോലെ നടിക്കുന്ന അല്ലെങ്കില്‍ താന്‍ തന്റെ കടമ നിര്‍വഹിച്ചാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല എന്ന ന്യായം കണ്ടെത്തി അലസതയുടെ ബിംബങ്ങളായി ഇരിക്കുന്ന ഒരു പറ്റം അധ്യാപകരുടെ ഇടയിലേക്കാണ്‌ വിനയന്‍ മാഷിന്റെ വരവ്. തങ്ങളുടെ മക്കളെ മറ്റു സ്വകാര്യ വിദ്യാഭാസ സ്ഥാപനങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കുകയും തങ്ങളുടെ മുന്നിലെത്തുന്ന സാധാരണക്കാരുടെ മക്കളെ പടിപ്പിക്കതിരിക്കുകയും ചെയ്യുന്ന അധ്യാപകരെയും നമുക്ക് ഈ ചിത്രത്തില്‍ കാണാന്‍ കഴിയും. പൊതു വിദ്യഭാസത്തെ തകര്‍ക്കുന്ന ഇത്തരക്കാരെ തിരിച്ചറിയണം എന്ന് കൂടി ഈ സിനിമ പറഞ്ഞു തരുന്നു. സാമൂഹ്യ പ്രെതിബധതയില്ലാത്ത അധ്യാപകരുടെ കടന്നു വരവ് മൂലം ഈ സംവിധാനം അനുദിനം നശിച്ചുകൊണ്ടിരിക്കുകയാനെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാവണം. എന്തുകൊണ്ട് സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് കുട്ടികള്‍ അകന്നു പോകുന്നു എന്ന ചോദ്യത്തിന്‍റെ ഉത്തരങ്ങളില്‍ പ്രധാനപെട്ട ഉത്തരത്തിലേക്കു ചിത്രം വെളിച്ചം വീശുന്നുണ്ട്. 
                                ഒരു ഒറ്റയാള്‍ പോരാട്ടം ആണ്  വിനയന്‍ മാഷ് ആദ്യം നടത്തുന്നത്. ജോലി ചെയ്യാന്‍ താല്പര്യം ഇല്ലാത്ത സഹപ്രവര്‍ത്തകരുടെ നിസ്സഹകരണവും സമൂഹത്തിന്‍റെ എതിര്‍പ്പുമൊക്കെ വിനയന്‍ മാഷിനെ തളര്‍ത്തുന്നില്ല . പതിയെ പതിയെ തന്‍റെ കൂടെ ഒത്തൊരുമിച്ചു നിന്ന് പ്രവര്‍ത്തിക്കാന്‍ കുട്ടികളും സഹപ്രവര്‍ത്തകരും എല്ലാവരും ശ്രേമിച്ചപ്പോള്‍ അവിടെ വിജയം സംഭവിച്ചു. ഇത്തരത്തിലുള്ള ഒരു സമൂഹത്തില്‍ വിനയന്‍ മാഷിനെ പോലെ ഉള്ളവര്‍ക്ക്  കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരും. കുട്ടികളും അധ്യാപകരും തമ്മില്‍ എങ്ങനെ ആയിരിക്കണം എന്ന ഒരു ചിന്ത കൂടി ഈ സിനിമയില്‍ പങ്കു വെയ്ക്കുന്നുണ്ട്.      
                               ഇത്തരം പശ്ചാത്തലം ഉള്ള ഒരു തിരക്കഥ ഒരുക്കുമ്പോള്‍ തീര്‍ച്ചയായും പ്രേക്ഷകരുടെ മനസിലേക്ക് മറ്റു ചില സിനിമകള്‍ കടന്നു വന്നേയ്ക്കാം. ആ വിജയ ചിത്രങ്ങളുടെ ഒരു ഓര്‍മപ്പെടുതലും ഈ തിരക്കഥയില്‍ ഇല്ല എന്നിടത്താണ് എം. മോഹനന്‍ എന്ന തിരക്കധാകൃതിന്റെ വിജയം.ഇങ്ങനെയൊക്കെ ആണെങ്കിലും  ചില അസ്വാഭാവിക രംഗങ്ങള്‍ സിനിമയിലുണ്ട്. വിനയചന്ദ്രന്‍ മാഷിന്‍റെ ശരീര ഭാഷ പൂര്‍ണമായും പ്രിത്വി രാജ് എന്ന നടന് ഉള്‍കൊള്ളാന്‍ പറ്റുന്നില്ല എന്ന് പറയേണ്ടി വരും. ചില സന്ദര്‍ഭങ്ങളിലെങ്കിലും തന്‍റെ ശരീരം രാജു എന്ന നടന് വെല്ലുവിളി ആകുന്നുണ്ട്. എല്ലാ കഥാപാത്രങ്ങള്‍ക്കും യോജിക്കില്ല ഇപോഴത്തെ രാജുവിന്‍റെ ശരീരം. അനായാസത ഇല്ലാത്ത ഒരു ശരീര ഭാഷ ആ നടന്‍റെ കഴിവിനെ പിന്നോട്ടടിക്കുമോ എന്ന് സംശയിക്കേണ്ടി വരുന്നു. ആ ഒരു തിരിച്ചറിവ് രാജുവിന് ഉണ്ടായാല്‍ നന്ന്. ഗ്രാമീണത തുളുമ്പുന്ന ഈ ചിത്രത്തിലെ സംഗീതത്തിനു ആ ഗ്രാമീണത ഇല്ലെന്നു പറയേണ്ടി വരും. പത്താം ക്ലാസ്സ്‌ കുട്ടികളുടെ രാത്രികാല ക്ലാസ്സിന്‍റെ സമാപന ദിവസം കുട്ടികളും അധ്യാപകരും രെക്ഷകര്‍ത്താക്കളും ചേര്‍ന്ന് പാടുന്ന ഒരു ഗാനം ചിത്രത്തിലുണ്ട്. തന്‍റെ ആദ്യ സിനിമയിലെ ഒരു ഗാന രംഗത്തോട് അതിനു കുറച്ചു സാമ്യത ഉണ്ടെന്നൊഴിച്ചാല്‍ വളരെ നല്ല ഒരു സിനിമ. 
                                 ഗൃഹാതുരത്വം ഉണര്‍ത്തുന്ന മനസിനെ കുളിരണിയിക്കുന്ന ചിന്തിപ്പിക്കുന്ന ലളിതമായി പറഞ്ഞിരിക്കുന്ന വളരെ ഗൌരവമുള്ള ഒരു നല്ല സിനിമ തന്നെയാണ് മാണിക്യക്കല്ല്. 
              

Friday, April 29, 2011

                                  സിറ്റി ഓഫ് ഗോഡ് പകര്‍ന്നു നല്‍കുന്ന നവ്യാനുഭവം ......                                                  ലിജു പെല്ലിശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ. ബാബു ജനാര്‍ദ്ദനന്‍ ന്‍റെ തിരക്കഥ . അങ്ങനെ ഒരു പുതിയ ഒരു അനുഭവം നല്‍കാന്‍ രണ്ടുപേര്‍ക്കും സാധിച്ചു. reverse order എന്ന ഒരു സങ്കേതത്തിലാണ് തിരക്കഥയുടെ രൂപം. അത് വളരെ നല്ല രീത്യില്‍ സംവിധായകന്‍ പകര്‍ത്തി . നല്ല ക്യാമറ വര്‍ക്കും. ശബ്ദ വിന്യാസത്തില്‍ ചില പോരായ്മകള്‍ ഉണ്ടെന്നു തോന്നി. കാരണം കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ക്ക് മീതെ പശ്ചാത്തല സംഗീതം മുഴച്ചു നില്‍ക്കുന്നതിനാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് വ്യക്തത ഇല്ലാതെ പോകുന്നു. അത്ത് ചിലപോഴെങ്കിലും ആ സീനിന്‍റെ തീവ്രത ചോര്‍ത്തി കളയുന്നുണ്ട്. കുറച്ചു നാളുകള്‍ക്കു ശേഷം ഒരു നല്ല സിനിമ കണ്ട ഒരു പ്രതീതി.

Monday, April 18, 2011

                                              പ്രേക്ഷകരുടെ ദുരവസ്ഥ                                                                                                                                   
                    മലയാള സിനിമയെക്കുറിച്ച് എഴുതാന്‍ തന്നെ ലജ്ജ തോന്നുന്ന തരത്തില്‍ ആണ് ഓരോ സിനിമയും ഇറങ്ങുന്നത്. ഈ വിഷു കാലത്തിറങ്ങിയ മള്‍ടി സ്റ്റാര്‍ ചിത്രമായ ചൈന ടൌണ്‍ , doubles എന്നി ചിത്രങ്ങള്‍ പ്രേക്ഷകരെ നിരാശയുടെ പടു കുഴിയിലേക്ക് തള്ളി വിടുന്നു. ഒരു താരത്തിന്‍റെ തന്നെ കഴിവില്‍ വിശ്വാസം നഷ്ടപെട്ടതുകൊണ്ടാണ് മള്‍ടി സ്റ്റാര്‍ ചിത്രങ്ങള്‍ എടുക്കാന്‍ നിര്‍മാതാക്കളെ പ്രചോദിപ്പിക്കുന്നത്. മള്‍ടി സ്റ്റാര്‍ പടം ആയാലും കഥയില്ലെങ്കില്‍ പ്രേക്ഷകര്‍ അത് തള്ളും എന്ന കാര്യത്തില്‍ സംശയം ഇല്ലെന്ന കാര്യം ഇപ്പോള്‍ വീണ്ടും തെളിഞ്ഞിരിക്കുന്നു.                                                                                                                                                   
 റാഫി മെക്കാര്‍ട്ടിന്‍ ടീമിന്‍റെ ചൈന ടൌണ്‍ എന്ന മള്‍ടി സ്റ്റാര്‍ ചിത്രം കണ്ടാല്‍ മലയാള സിനിമയുടെ അവസ്ഥയോര്‍ത്ത് നമ്മള്‍ കരഞ്ഞുപോകും. ശക്തമായ കഥയില്ലാത്ത വെറും ഒരു ധൂര്‍ത്ത്‌ എന്നല്ലാതെ അതിനെ ഒരു സിനിമ എന്ന് പറയാന്‍ എനിക്കാവില്ല. മോഹന്‍ലാല്‍ എന്ന നടന് ഒറ്റയ്ക്ക് ചിത്രങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവാണോ ഇങ്ങനെ ചിത്രങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് എന്ന് സംശയിക്കുന്നു. ജന്മന അഭിനയിക്കാന്‍ കഴിവുള്ള അദ്ദേഹത്തിന്‍റെ കഴിവുകള്‍ക്ക് എന്ത് പറ്റി?? തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം. യാതൊരു കാമ്പും ഇല്ലാത്ത സിനിമകളില്‍ അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നു. കോമെടിയുടെ പശ്ചാത്തലത്തിലുള്ള സിനിമ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. എന്നാല്‍ യാതൊരു കോമെടിയും അതിലില്ല.                                                                                                                
സച്ചി- സേതു ടീമിന്‍റെ തിരക്കഥയില്‍ പിറന്ന doubles ന്‍റെ കാര്യവും വിഭിന്നമല്ല എന്ന് പറയേണ്ടി വരും. സോഹന്‍ സീനുലാല്‍ എന്ന സംവിധായകന്‍റെ പോരായ്മ നമുക്കതില്‍ കാണാന്‍ സാധിക്കും. ഒരു പുതുമയും ഇല്ലാത്ത ഒരു കഥ. ആ കഥയെ സംവിധായകന്‍ കൂടുതല്‍ വിരസത ഉളവാക്കുന്ന രീതിയില്‍ എടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന മഹാനടനും ഇതുപോലെ അബദ്ധം പറ്റെണോ?? ഇടയ്ക്ക് ഒന്ന് ചിന്തിക്കാന്‍ നല്ലതാണു ഇത്.          കോമെടിയുടെ പേരില്‍ ഈ രണ്ടു സിനിമയിലും സുരാജ് എന്ന നടന്‍ കാണിക്കുന്നത് കണ്ടാല്‍ നമ്മള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങി ഓടേണ്ടിവരും.       

Sunday, April 3, 2011

                                                  ഉറുമി വേണ്ടത്ര തിളങ്ങിയോ???                                                    സന്തോഷ്‌ശിവന്‍- പ്രിത്വി രാജ് ടീമിന്‍റെ ഉറുമി എന്ന ചരിത്ര പശ്ചാത്തലം ഉള്ള സിനിമ വേണ്ടത്ര പൂര്‍ണത കൈ വരിച്ചിട്ടില്ല എന്ന് പറയേണ്ടി വരും. വാസ്കോ ഡാ ഗാമയെ വധിക്കാന്‍ നടക്കുന്ന ചിറയ്ക്കല്‍ കേളു നായനാര്‍ എന്ന കഥാപാത്രത്തെയാണ് പ്രിത്വി അവതരിപ്പിക്കുന്നത്. ചരിത്രത്തിന്‍റെ തങ്കലിപികളില്‍ രേഖപെടുതാത്ത തികച്ചും അവഗനിക്കപെട്ട ഒരു വ്യക്തി. അങ്ങനെ ഒരു പോരാളിയെ അവതരിപ്പിക്കാന്‍ സന്തോഷ്‌ ശിവനും പ്രിത്വിയും കാണിച്ച തന്റേടം അഭിനന്ദനാര്‍ഹം തന്നെ. പക്ഷെ തിരക്കഥയുടെ അപൂര്‍ണത നമ്മെ പലപ്പോഴും മനസ് മടിപ്പിക്കുന്നുണ്ട്. ഉറുമിയുടെ പശ്ചാത്തലം വടക്കന്‍ മലബാര്‍ ആണ്. അവിടുത്തെ ആളുകളുടെ ഭാഷയല്ല കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് . അറയ്ക്കല്‍ രാജ വംശത്തിലെ ആയിഷ (നായിക) സംസാരിക്കുന്നതും സാധാരണ സിനിമ ഭാഷ തന്നെ. അതില്‍ കുറച്ചെങ്കിലും വ്യത്യസ്തത പുലര്‍ത്തുന്നത് ആലി എന്ന കഥാപാത്രം ആണ്. ആലി കേളുവിന്റെ ചങ്ങാതി ആണ്.                                                                                                                      സിനിമ തുടങ്ങുന്നത് ആധുനിക കാലഖട്ടത്തില്‍ നിന്നാണ്. ഇന്നത്തെ  മുതലാളിത്ത രാഷ്ട്രങ്ങളുടെ കടന്നു കയറ്റവും സമ്പത്ത് കൊള്ളയടിക്കലും മറ്റു വികസ്വര രാഷ്ട്രങ്ങളുടെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ വന്പന്‍ കുത്തക രാഷ്ട്രങ്ങളുടെ കുടില തന്ത്രങ്ങള്‍ ഈ സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട് . അത്തരം കാര്യങ്ങളില്‍ എങ്ങനെ അവര്‍ക്ക് നമ്മുടെ യുവത്വത്തെ ചൂഷണം ചെയ്യാന്‍ സാധിക്കും എന്ന് പറയാതെ പറയുന്നുണ്ട്. രാഷ്ട്രതോടോ, ഭൂമിയോടോ , പ്രകൃതിയോടോ , യാതൊന്നിനോടും കടപ്പടില്ലാത്ത യുവാക്കളുടെ പ്രതിനിധികളിലൂടെ യാണ് സിനിമ ഭൂതകാലത്തിലേക്ക് പോകുന്നത്. ഭൂമി തന്നെ പലവട്ടം നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നു ഭൂമിയെ സംരെക്ഷിചില്ലെങ്കില്‍ ജീവനാശം ഉണ്ടാവും എന്ന്.  പക്ഷെ നാം ആടമ്പര ജീവിതത്തില്‍ ആക്രിഷ്ടരാവുന്നു. അതിനു നാം പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നു. ഇത് വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കും. ആധുനിക കാലഖട്ടത്തിന്റെ ഈ ഒരു നേര്‍കാഴ്ച സിനിമയിലുണ്ട്. സമ്പത്തിനു വേണ്ടി നമ്മള്‍ രാജ്യത്തെയും ഭൂമിയും ഏതു കുത്തക കമ്പനികള്‍ക്കും തീറെഴുതി കൊടുക്കുന്ന ആടമ്പര സംസ്കാരത്തിന്‍റെ പ്രേതിനിധികളിലൂടെയാണ് ഈ സിനിമ തുടങ്ങുന്നത്. ചരിത്രത്തിന്‍റെ പുനരാവര്‍ത്തനം.         പാട്ടുകളുടെ കാര്യത്തില്‍ ഭാഷയുടെ  ആ നാടന്‍ തനിമ കൊണ്ടുവരാന്‍ ശ്രേമിചിടുണ്ട്. സംഘട്ടന രംകങ്ങള്‍ക്ക് വേണ്ടത്ര ശക്തിയില്ലാതെ പോയി. പലപ്പോഴും സിനിമ വിരസത സൃഷ്ടിക്കുന്നുണ്ട്. ജഗതിയുടെ കഥാപാത്രം എടുത്തു പറയേണ്ട ഒന്നാണ്. അസാമാന്യ ബിംബ സൃഷ്ടി ആണ് തിരക്കധാകൃതായ ശങ്കര്‍ രാമകൃഷ്ണന്‍ നടത്തിയിരിക്കുനത്. ഒരല്പം കൂടി പഠനവും പരിശ്രമവും നടത്തിയിരുന്നു എങ്കില്‍ വളരെ നല്ല ഒരു ദൃശ്യാനുഭവം ആക്കി മാറ്റമായിരുന്നു. ഇപ്പോള്‍ നടത്തിയ ശ്രമത്തെ അവഗനിച്ചുകൊണ്ടാല്ല ഇത് പറയുന്നത്.

Friday, April 1, 2011

                               ക്രിസ്ത്യന്‍ ബ്രെതെഴ്സും ഓഗസ്റ്റ്‌ പതിനഞ്ചും തരുന്നത് എന്ത് ??                                                ഒന്നിലധികം താരങ്ങളുടെ അകമ്പടിയോടെ വന്ന ക്രിസ്ത്യന്‍ ബ്രെതെഴ്സ് കഥയില്ലായ്മയുടെ ഒരു പര്യായം തന്നെ. കാണികളെ വിരസതയുടെ കയത്തിലേക്ക് പലതവണ കൂട്ടി കൊണ്ടുപോകുന്നു. ഇതിലെ പാട്ടുകള്‍ കേട്ടാല്‍ തന്നെ നമ്മള്‍ മലയാളികള്‍ നാണിച്ചു തലതാഴ്തും . ഇത്ര നിരര്‍ധ്കമായ ഗാനങ്ങള്‍ മലയാളത്തില്‍ ഉണ്ടാവുന്നല്ലോ എന്നോര്‍ത് വീണ്ടും നമുക്ക് വേദനിക്കേണ്ടി വരും. ഇത്ര മുതല്‍ മുടക്കി എന്തിനു  ഇങ്ങനെ തട്ടിക്കൂട്ട്  പടങ്ങള്‍ ഉണ്ടാക്കി വീണ്ടും മലയാള സിനിമയെ നാണം കെടുതണോ എന്ന് താരങ്ങളും പരിചയ സമ്പത്തുള്ള സംവിധായകരും ചിന്തിച്ചാല്‍ നന്ന്. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കഥാപാത്രത്തെ വീണ്ടും മടക്കി കൊണ്ട് വന്നിരിക്കുന്നു s . n . സ്വാമി . പെരുമാള്‍ എന്ന കഥാപാത്രത്തെ ഇപ്പഴും അതെ ഭാവത്തില്‍ ഉള്‍കൊള്ളാന്‍ മമ്മൂട്ടി എന്ന മഹാനടന് കഴിയുന്നു എന്നത് നമ്മെ അല്ഭുതപെടുതുന്നു . ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ശരീരഭാഷയക്ക്‌ യാതൊരു മാറ്റവും കൂടാതെ കൂടുതല്‍ മികവുറ്റതാക്കാന്‍ മമ്മൂട്ടിക്ക് കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്‍റെ കഴിവ്. ഓഗുസ്റ്റ് 1  എന്ന സിനിമയുടെ തനിയാവര്‍ത്തനം തന്നെ ആണ്  ഓഗസ്റ്റ്‌ 15 ന്‍റെ തിരക്കഥ . ഇപോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലേക്ക് അതിനെ മാറ്റി എന്നല്ലാതെ യാതൊരു പുതുമയും അതിനില്ല. ഇതില്‍ അഭിനന്ദനം അര്‍ഹിക്കുന്ന രീതിയില്‍ അഭിനയിചിടുള്ള മറ്റു രണ്ടു പേരാണ് സിദ്ദിക്കും ലാലു അലെക്സും. തിരക്കഥയുടെ ശക്തി ഇല്ലായ്മ പല തവണ നമ്മെ ബോധ്യപ്പെടുതുന്നുണ്ട്. ഷാജി കൈലാസ് എന്ന സംവിധായകന്‍റെ പതിവ് ശൈലിയില്‍ അല്ല ഈ സിനിമ എടുത്തിരിക്കുന്നത്.

Thursday, March 31, 2011

OFFICE

അന്നും പതിവുപോലെ രാമന്‍ തന്നെ ആയിരുന്നു ഓഫീസില്‍ ആദ്യം എത്തിയത്. ബസ്‌ സ്റ്റോപ്പില്‍ നിന്ന് ഏകദേശം പതിനഞ്ചു മിനിറ്റുകള്‍ നടന്നു വേണം ഓഫീസില്‍ എത്തുവാന്‍. നടക്കുമ്പോള്‍ തനിയെ ചില പ്രത്യേക ഭാഷയില്‍ എന്തെകൊയോ സംസാരിക്കുന്ന ശീലം രാമനുണ്ട്. ഇത് മറ്റു യാത്രക്കാര്‍ കേള്‍ക്കാതെ നോക്കാന്‍ രാമന്‍ നന്നേ പണിപ്പെട്ടിരുന്നു. നടന്നു വന്ന ക്ഷീണം അകറ്റാന്‍ രാമന്‍ തന്‍റെ കസേരയില്‍ അമര്‍ന്നിരുന്നു. ഇടയ്ക്കെപ്പോഴോ അവന്‍റെ കണ്പീലികള്‍ പരസ്പരം കൂട്ടിമുട്ടുവാന്‍ നന്നായി ശ്രെമിക്കുന്നുണ്ടായിരുന്നു. രാമന്‍ അത് തടയാന്‍ നിന്നില്ല. പെട്ടെന്ന് അവന്‍റെ ശരീരത്തിലൂടെ തണുപ്പ് പതിയെ തലോടിയപ്പോഴാണ് രാമന്‍ വര്‍ത്തമാന ലോകത്തേയ്ക്ക് തിരിച്ചെത്തിയത്‌. തനിച്ചായിരുന്ന കസേരകള്‍ക്ക് അവരുടെ യജമാനന്മാരെ കിട്ടിയിരിക്കുന്നു. പതിവുപോലെ ഒരു ചിരി പാസ്സാക്കി രാമന്‍ തന്‍റെ മേശമേല്‍ വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന ഫയലുകളുടെ കെട്ടഴിച്ചു. വളരെ നാളത്തെ തടവറയില്‍ നിന്ന് മോചിതരാവുന്ന ആളുകലെപോലെ ആ പേപ്പറുകള്‍ ദീര്‍ഘ നിശ്വാസം വിടുന്ന പോലെ രാമന് തോന്നി. കാരണം ഇതിനു മുന്‍പ്‌ ആ കസേരയില്‍ ഇരുന്ന ആളുടെ ജോലിയോടുള്ള ആത്മാര്‍ഥത കാരണമാണ് ഫയലുകള്‍ രാമന്റെ മുന്‍പില്‍ വീര്‍പ്പുമുട്ടി കിടക്കുന്നത്. അവരെയെല്ലാം സ്വതന്ത്രരാക്കണം. അങ്ങനെ രാമനും ഫയലുകളും അടങ്ങുന്ന ഒരു ലോകം ,അവിടെ മറ്റു സഹപ്രവര്‍ത്തകര്‍ ഉണ്ടെന്നുള്ള കാര്യംപോലും രാമന്‍ മറന്നു പോയിരിക്കുന്നു. ഓരോ ഫയലുകളും അവരുടെ പരാതികള്‍ രാമന്‍റെ മുന്നില്‍ അവതരിപ്പിച്ചുകൊന്ടെയിരുന്നു. അങ്ങനെ ഓരോ ഫയലുകളും രാമന്‍റെ കരുണ കാരണം സ്വതന്ത്രരായികൊണ്ടിരുന്നു.... ................

Saturday, March 5, 2011

PRANAYAM..........

അന്നും പതിവുപോലെ അവന്‍ അവിടെ കാത്തു നിന്നു.. അവള്‍ വരുന്നതും നോക്കി... പക്ഷെ അവള്‍ വന്നില്ല.. ഏതാണ്ട് ഒരു വര്‍ഷം ആകാന്‍ പോണു അവര്‍ തമ്മില്‍ കാണാന്‍ തുടങ്ങിയിട്ട്. ഈ ഒരു വര്‍ഷത്തിനിടയില്‍ ഇത് വരെ ഒരു വാക്കുപോലും ചന്തുവും സരിതയും മിണ്ടിയിടില്ല.  അവര്‍ കണ്ടുമുട്ടിയതിനുശേഷം പിന്നീടൊരിക്കല്‍ പോലും അവര്‍ കാണാതിരുന്നിട്ടില്ല. ഒന്ന് കണ്ടാല്‍ മതി അവര്‍ക്ക്. അത് എന്തിനാണെന്ന് അവര്‍ രണ്ടുപേര്‍ക്കും അറിയുകയും ഇല്ല. പക്ഷെ കാണാതിരുന്നാല്‍ മനസിനു വല്ലാത്ത വിങ്ങലാണ്. ചന്തുവിന്റെ മനസിന്‍റെ അവസ്ഥ വെള്ളത്തില്‍ നിന്ന് കരയില്‍ പിടിച്ചിട്ട മീനിന്‍റെ അവസ്ഥയാണ്. അവള്‍ എന്താണ് ഇന്ന് വരാത്തത്?? അവളെ കണ്ടില്ലെങ്കില്‍ തനിക്ക് ഇന്ന് ഭ്രാന്തു പിടിക്കും.. അവന്‍ അങ്ങനെ അസ്വസ്തനായിടു നില്‍കുമ്പോള്‍ അവന്‍റെ മനസിന്‌ കുളിരേകിക്കൊണ്ട്‌ അവള്‍ മെല്ലെ നടന്നു വരുന്നു. പക്ഷെ ഇന്ന് അവളുടെ മുഖം അസ്വസ്ഥമാണ്. അവള്‍ അങ്ങകലങ്ങളിലേക്ക്‌ നടന്നു നീങ്ങുന്നത്‌ അവന്‍ നോക്കി നിന്നു. അപ്പോഴും അവന് അറിയില്ലായിരുന്നു  ഇത് അവരുടെ അവസാനത്തെ കണ്ടുമുട്ടല്‍ ആണെന്ന്....... അങ്ങ് വിദൂരതയില്‍ ഒരു കടുക് മണി ആയി അവള്‍ അകലങ്ങളില്‍ അലിഞ്ഞു ചേരുന്നത് വരെ ചന്തു അവിടെ നിന്നും അനങ്ങിയില്ല ഒരു പ്രതിമപോലെ.........

Sunday, February 6, 2011

AGAIN A LIGHT IN THE MIND OF MOLLYWOOD...........

എനിക്ക് ഇന്നാണ് ട്രാഫിക് എന്ന സിനിമ കാണാന്‍ സാധിച്ചത്. കാണാതിരുന്നെങ്കില്‍ ഒരു വലിയ നഷ്ടമൊന്നും ആവില്ലെങ്കിലും ഒരു നല്ല അനുഭവം നഷ്ടമാകുമായിരുന്നു. അതായതു കണ്ടു മടുത്ത താര സിനിമകളുടെ ഇടയില്‍ നിന്ന് വേറിട്ട്‌ നില്‍കുന്ന ഒരു അനുഭവം ആക്കി മാറ്റാന്‍ രാജേഷ്‌ പിള്ളയ്ക്കും തിരക്കധക്രുതുക്കള്‍ ആയ ബോബിക്കും സഞ്ജയനും സാധിചിടുന്ദ്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ തിരക്കഥ വളരെയധികം സഹായിചിടുന്ദ്. രണ്ടു മണിക്കൂര്‍ പ്രേക്ഷകരും കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നു എന്നത് തിരക്കഥയുടെ വിജയം തന്നെ എന്ന് പറയുന്നതില്‍ ഒട്ടും അത്ബുതപെടെണ്ടാതില്ല. തിരക്കഥയെ നല്ല രീത്യില്‍ ആവിഷ്കരിക്കാന്‍ സംവിധായകനും കഴിഞ്ഞു എന്ന് പറയുന്നിടതാണ് സിനിമയുടെ വിജയം.

Wednesday, February 2, 2011

MOLLYWOOD GIVE A NEW EXPECTATION?????

പുതു വര്ഷം മലയാള സിനിമ പ്രതീക്ഷയുടെ ഒരു വെള്ളി വെളിച്ചം തരുന്നു. പുതിയ സംവിധായകരുടെ വരവ് മലയാള സിനിമയ്ക്ക് പുതു ജീവന്‍ പകര്‍ന്നു നല്‍കട്ടെ എന്ന് മലയാള സിനിമയെ സ്നേഹിക്കുന്ന നമുക്ക് ഓരോരുത്തര്‍ക്കും പ്രത്യാശിക്കാം. പ്രതിഭയുള്ളവരുടെ കടന്നു വരവിനെ നമുക്ക് രണ്ടു കൈയും നീടി സ്വീകരിക്കാം. രഞ്ജിത്ത് ശങ്കര്‍ തന്റെ രണ്ടാമത്തെ സിനിമയിലൂടെ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ കഴിവുള്ള ആളാണ് എന്നുള്ള പ്രതീക്ഷ നല്‍കുന്നുണ്ട്. അതിഭാവുകത്വം ഇല്ലാതെ വളരെ നല്ല രീത്യില്‍ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ അര്‍ജുനന്‍ സാക്ഷി എന്നാ സിനിമയിലൂടെ അദ്ദേഹത്തിന് സാധിചിടുന്ദ്. കഥയാണ്‌ നായകന്‍ എന്നും നടന്‍ അല്ല നായകന്‍ എന്നും അദ്ദേഹം തെളിയിച്ചു. കഥയ്ക്ക്‌ അനുയോജ്യമയവരെ സംവിധായകന്‍ തെരഞ്ഞെടുക്കുന്ന്തിലൂടെ സിനിമയുടെ കഥ നായക നടന്മാര്‍ക്ക് വേണ്ടി നശിപികേണ്ടി വരുന്നില്ല.

Saturday, January 1, 2011

പുതുവര്‍ഷം മലയാള സിനിമയ്ക്ക് ഉണര്വെകുമോ?????                                                                                                 ൨൦൧൧ മലയാള സിനിമയ്ക്ക് പുതു വസന്തം അയ്രികുമെന്നു പ്രത്യാശിക്കാം.