സുഹൃത്തുക്കളെ ,
വര്‍ഷങ്ങള്‍ക്ക് മുന്പ് കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ എവിടെയോ ഉള്ള പൂമാല എന്നൊരു ഗ്രാമം. അവിടെ ഉള്ള ഒരു പുരോഹിതനെ ഇടവകയിലെ ഒരു പെണ്‍കുട്ടി പ്രേമിക്കുന്നു. അവള്‍ ആ പാപം അച്ഛനോട് കുംബസരിക്കുക്കയും ചെയ്യുന്നു. അവള്‍ ആത്മഹത്യ ചെയ്യുന്നു. അല്ല പാപിയായ അവള്‍ ആത്മഹത്യ തന്നെ ചെയ്യണ്ടേ?? നാട്ടുകാര്‍ പന്തം കൊളുത്തി പ്രകടനവുമായി വന്നപ്പോള്‍ സുഹൃത്തുക്കളെ അത് സംഭവിച്ചു..അച്ഛന്‍ കെട്ടിതൂങ്ങി ചത്തു. അല്ലാതെ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍??? കഷ്ടം തന്നെ. ഇനി വര്‍ത്തമാനകാലത്തിലേക്ക് വരാം. ഒരു ട്രെയിനില്‍ 3 ചെറുപ്പക്കാര്‍ നിരന്നിരിക്കുന്നു. എതിരവശം ഒരു കുടുംബവും, പൈങ്കിളി നോവലുകള്‍ വായിക്കുന്ന ഒരു സുന്ദരി ഉണ്ട്. പിന്നെ കുറെ പോലീസുകാരും. പെണ്‍കുട്ടിയുടെ അച്ഛന്‍ മ്മടെ തൃശൂര്‍ കാരന ഗടിയെ..ഗുണ്ടായിസത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നു. അവന്മാരെ കയില്‍ കിട്ടിയാല്‍ വേദി വെച്ച് കൊല്ലും എന്നൊക്കെ വീരവാദം...ഏത്.... അപ്പോഴാണ് നമ്മുടെ എതിര്‍ വശത്തുള്ള ചെറുപ്പക്കാരന്‍ കൈ പൊക്കിയത്. അപ്പോഴല്ലേ രസം കൈയാമം വെച്ചിരിക്കുന്നു.(ഇവിടെ ഭയങ്കര ചിരി വേണം) അപ്പോഴേക്കും കുടുംബം പേടിച്ചു അടുത്ത കൂപ്പയിലേക്ക്.അപ്പൊ അടുത്തയാളും കൈ പോക്കുന്നു. മൂന്നുപേരെയും കൈയാമം വെച്ചിരിക്കുന്നു സുഹൃത്തുക്കളെ....(തല കുത്തി ചിരിക്കണം) എന്തോ മോഷണക്കുറ്റം ആണ്. അതില്‍ ഒരാള്‍ക്ക് പതിവ് പോലെ മുള്ളാന്‍ മുട്ടുന്നു. പക്ഷെ ബുദ്ധിമാനായ പോലീസുകാരന്‍ മൂനുപെരെയും ഒരുമിച്ചു വിട്ടു കൈയാമം അഴിക്കാതെ..പോലീസുകാരോട കളി. പക്ഷെ അത് സംഭവിച്ചു..അവര്‍ രക്ഷപ്പെട്ടു. താകോല്‍ കൊണ്ട് കൈയാമം ഒക്കെ അവര്‍ അഴിച്ചു അതില്‍ രണ്ടു പേര്‍ ഒരുമിച്ചൊരു ചാട്ടം...ഹോ.....മൂന്നാമത്തെ ആള്‍ എങ്ങോട് പോയി എന്തോ!!!! പള്ളിപ്പെരുന്നാള്‍ നടക്കാത്ത പള്ളി അടച്ചിട്ടിരിക്കുന്ന നമ്മുടെ പൂമാല ഗ്രാമത്തില്‍ തന്നെ അവര്‍ വന്നു പെട്ടു. അവിടെയ്ക്ക് ഗബ്രിയേല്‍ അച്ഛന്‍ തന്റെ ശിഷ്യരെ അയക്കാം എന്ന് അവിടുത്തെ പണക്കാരനായ പ്രമാണിയോട് ഫോണില്‍ പറയുന്നു. അവര്‍ വിളിക്കുകയും ചെയ്യുന്നു.പക്ഷെ ആ കുഗ്രാമത്തില്‍ ഉണ്ടോ റേഞ്ച്. ഹോ റേഞ്ച് പിടിക്കാന്‍ വേണ്ടി മൊബൈല്‍ മുകളിലോട്ട് എറിഞ്ഞു റേഞ്ച് പിടിക്കുന്ന സീന്‍..... ...ഹോ....ചിരിച് ചിരിച്....പക്ഷെ യഥാര്‍ത്ഥ അച്ചന്മാര്‍ വരുന്നില്ല സുഹൃത്തുക്കളെ വരുന്നില്ല പകരം വരുന്നതോ നമ്മുടെ ഈ കള്ളന്മാരും...സ്ഥലത്തെ പ്രധാന വിഡ്ഢി അവരെ വിളിക്കാന്‍ കാതുനില്‍പ്പുണ്ട് അത് പതിവാണല്ലോ. അവിടെ തന്നെ അത്ബുധങ്ങള്‍ കാണിക്കുന്നു. വന്ന ആളുടെ സകല ചരിത്രവും ഇവര്‍ പറയുന്നു. അത്ബുധ സിദ്ധി ഉള്ള നമ്മുടെ ഈ അച്ചന്മാരെ പിന്നെ കാണുന്നില്ല. പിറ്റേ ദിവസം രാവിലെ കപ്യാര്‍ ഓടി വരുന്നു. പള്ളി മുറ്റത് ആരോ കിടക്കുന്നു. എല്ലാവരും കൂടി പള്ളി മുറ്റത്തേക്ക്. അതാ അവിടെ നില്‍ക്കുന്നു..ചേ..കിടക്കുന്നു നമ്മുടെ അച്ചന്മാര്‍..... പിന്നെ അവര്‍ അവിടെ അത്ബുധ സിദ്ധികള്‍ കാട്ടുന്നു. രോഗം മാറ്റുന്നു എന്തൊക്കെ ആണോ... പുരോഹിതന്മാരായി അവര്‍ ജീവിക്കുകയായിരുന്നു ..ഒരു മത സൌഹാര്ദത്തിനു വേണ്ടി വെളിച്ചപ്പാട് പോലും പള്ളിയിലെ അച്ചന്മാരുടെ ദിവ്യ സിദ്ധികള്‍ കേട്ട് കാണിക്കയായി വരുന്നു. വെളിച്ചപ്പാടിന്റെ രഹസ്യം പോലും അവര്‍ പറയുന്നു..ഹോ....പിന്നെ ഇടയ്ക്ക് മേമ്പോടിക്കായി ഒരു മുസ്ലിം സഹോദരനെയും കുട്ടികളെയും കാണിക്കുന്നുണ്ട്. പള്ളിപ്പെരുന്നാളിനു പങ്കെടുക്കാന്‍ പുതിയ ഉടുപ്പുകളൊക്കെ മേടിച്ചു....ഇനി ഒന്നും ഞാന്‍ പറയുന്നില്ല.. അവസാനം അവര്‍ പള്ളിപ്പെരുന്നാള്‍ നടത്തുന്നു. ഇതിനിടയില്‍ നിറയെ തമാശകള്‍ ഒക്കെ ഉണ്ട് കേട്ടോ.. നിങ്ങളെ കൂടുതല്‍ പറഞ്ഞു ചിരിപ്പിക്കുന്നില്ല
No comments:
Post a Comment