ഡിസംബര്‍ 21 2012 തിരുവനന്തപുരത്ത് നടന്ന ചലച്ചിത്ര മാമാങ്കത്തിന്റെ ഒരു deligate ആയിരുന്നു ഞാന്‍. പക്ഷെ ഒരു ദിവസം പോലും ശരീരം കൊണ്ടു അതിന്‍റെ ഭാഗമാകാന്‍ സാധിച്ചില്ല എന്ന അതിയായ സങ്കടം മനസ്സില്‍ നില്‍ക്കുമ്പോഴാണ് അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ ചലച്ചിത്ര മാമാങ്കത്തിന്റെ ശംഖനാദം മുഴങ്ങിയത്. പക്ഷെ അവിടെയും പങ്കെടുക്കാന്‍ പറ്റുമോ എന്ന കാര്യം സംശയം ആയിരുന്നു. എന്തും വരട്ടെ എന്ന് കരുതി ഇന്നലെ കൊച്ചിയിലേക്ക് വണ്ടി കയറി. എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനോട് വിളിച്ചു പറഞ്ഞു, ഞാന്‍ ഇതാ കൊച്ചിയുടെ മടിത്തട്ടിലേക്ക്....
ആദ്യ ദര്‍ശനത്തില്‍ അമ്പരപ്പുണ്ടാക്കിയ കൊച്ചിയില്‍ പല തവണ പോയിട്ടുണ്ടെങ്കിലും ഒരു രാവും പകലും എനിക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കിയ കൊച്ചി, ആ അനുഭവങ്ങള്‍ക്ക് കാരണഭൂതനായ എന്റെ സുഹൃത്തിനു സ്നേഹത്തില്‍ പൊതിഞ്ഞ ഒരു ആലിംഗനം സമ്മാനമായി നല്‍കുന്നു.
കൊച്ചി എന്ന മഹാ സാഗരത്തിന്റെ തീരത്തേയ്ക്ക് മറ്റൊരു കടലിന്‍റെ തീരത്തെങ്കിലും എത്താം എന്ന വ്യാമോഹത്തോടെ സരിത , സംഗീത , സവിത എന്നിവരുടെ അടുത്തേയ്ക്ക്...എത്രയും പെട്ടെന്ന്‍ അവിടെയ്ക്ക് എത്തിപ്പെടുക. എന്നെയും കൊണ്ട് എന്റെ തോഴന്‍ അവിടം ലഖ്യമാക്കി പറന്നു. അവരുടെ അങ്കണത്തില്‍ എന്റെ പാദ സ്പര്‍ശനം, ഒരു മഹാസമുദ്രത്തിന്റെ തീരത്ത് പകച്ചു നില്‍ക്കുന്ന ഒരു കൊച്ചുകുട്ടിയായി ഞാന്‍ മാറി. അന്നത്തെ സിനിമകളുടെ രത്നച്ചുരുക്കം അടങ്ങിയ കടലാസ് കഷണം സങ്കടിപ്പിച്ചു. എനിക്കുണ്ടോ മനസിലാകാന്‍!!!!! ആകെ അതില്‍ അറിയാവുന്ന ഒരു സിനിമ സോള്‍ കിച്ചന്‍ ആയിരുന്നു. ഉടനെ തന്നെ ഈ മഹാ തീരത്ത് വിലസുന്ന എന്റെ ഒന്ന് രണ്ടു സുഹൃത്തുക്കളെ വിളിച്ചു. സിനിമകളുടെ പേരുകള്‍ പറഞ്ഞു. അവര്‍ക്കും അത്ര പരിചിതമില്ലാത്ത ചില പേരുകള്‍ ആയിരുന്നു അവ. അതിലോരെണ്ണതെ ഒരു സുഹൃത്ത് തിരിച്ചറിഞ്ഞു. ആ സിനിമയുടെ പേരാണ് സിസ്റ്റര്‍.. ഉര്‍സുല മേഇര്‍ സംവിധാനം ചെയ്ത ഒരു പഴയ സിനിമ. ഞാന്‍ സുഹൃത്തിനോട് പറഞ്ഞു. എന്തും വരട്ടെടാ നമ്മള്‍ ഈ സിനിമയ്ക്ക് കയറുന്നു. അങ്ങനെ സവിതയുടെ അകത്തളത്തിലേക്ക് പ്രവേശിക്കാനുള്ള പാസ് അവിടെ നിന്നും കരസ്ഥമാക്കി അവിടെ നില്‍ക്കുമ്പോള്‍ അതാ ഒരു പരിചിത മുഖം..നമ്മുടെ രവീന്ദ്രന്റെ...പിന്നെയും ഒന്ന് രണ്ടു പരിചിത മുഖങ്ങളെയും കണ്ടു.. പക്ഷെ പേരുകള്‍ പെട്ടെന്ന്‍ ഓര്‍മയില്‍ വരുന്നില്ല... അങ്ങനെ സവിതയുടെ ഉള്ളിലേക്ക്......
വല്ലാത്ത ഒരു കുളിര്‍മയായിരുന്നു അവളുടെ ഉള്ളില്‍... ഇങ്ങനെ ഒരു അനുഭവം ആദ്യം ... ആലപ്പുഴ എന്ന കൊച്ചു നഗരത്തിലെ ഒരു തീയെറ്ററുകളും പകര്‍ന്നു നല്‍കാത്ത അനുഭവം. ഒരു ആങ്ങളുടെയും പെങ്ങളുടെയും ബന്ധങ്ങളിലൂടെ പോകുന്ന ഒരു സിനിമ, ചെറിയ ചെറിയ മോശങ്ങളിലൂടെ പണം ഉണ്ടാക്കുകയും അത് പെങ്ങള്‍ക്ക് വേണ്ടി ചെലവാക്കുകയും ചെയ്യുന്ന ഒരു ബാലന്‍...... കൂടുതല്‍ കഥ പറയുന്നില്ല. തരക്കേടില്ലാത്ത ഒരു സിനിമ. രണ്ടാമത്തെ സിനിമയും അവിടെ തന്നെ കാണാന്‍ തീരുമാനിച്ചു. സിനിമ- top floor left wing. എനിക്ക് അത്ര ഇഷ്ടപ്പെടാഞ്ഞതുകൊണ്ട് സുഹൃത്തിനെയും വിളിച്ചുകൊണ്ട് റൂമിലേക്ക് നടന്നു. മാര്‍ഗ മദ്ധ്യേ തട്ടുദോശയും കഴിച്ചു ....പിറ്റേ ദിവസത്തെ സിനിമ കാഴ്ചകളുടെ സ്വപ്നങ്ങളുമായി രാത്രി വിട വാങ്ങി.... പിറ്റേ ദിവസം കുളിച്ചൊരുങ്ങി വീണ്ടും സിനിമ കാഴ്ച്ചയുടെ ലോകത്ത് വ്യാപരിക്കാം എന്ന ചിന്തയുമായി അവിടെ ചെന്നപ്പോള്‍ അങ്ങനെ ഒരു സംഭവം നടന്നതിന്റെ ഒരു സൂചന പോലും ഇല്ല.. അങ്ങനെ അവിടെ പകച്ചു നില്‍ക്കുമ്പോള്‍ കാണുന്നു സവിതയിലെ ഇന്നത്തെ സിനിമ ....ഡാ തടിയാ....എങ്കില്‍ പിന്നെ അതായ്ക്കോട്ടേ എന്ന് വിചാരിച് രണ്ടു ടിക്കെറ്റുകള്‍ റിസേര്‍വ് ചെയ്തു... പിന്നെയും സമയം ബാക്കി .. അപ്പോള്‍ തീരുമാനിച്ചു . അടുത്ത ഷോ ബാവൂട്ടിയുടെ നാമത്തില്‍ കാണാം .. അതിനും ടിക്കെറ്റുകള്‍ റിസേര്‍വ് ചെയ്യാന്‍ ചെന്നപ്പോള്‍ തീയടെര്‍ തുറന്നിട്ടില്ല .. കുറെ നേരം പദ്മയുടെ വാതില്‍ക്കല്‍ അവളെയും നോക്കി നിന്നിട്ട് തിരിച്ചു പോന്നു . വീണ്ടും സവിതയുടെ മുന്നിലെത്തിയപ്പോള്‍ അവളുടെ രൂപം അങ്ങ് മാറി.... നിറയെ ആളുകള്‍... ഞങ്ങളും ആ ആള്‍ക്കൂട്ടതിലെക്ക് ഇടിച്ചു കയറി... ഞാന്‍ എന്താണോ... എന്റെ ആഗ്രഹം എന്താണോ... അതിനനുസരിച്ച് ഒരു മടിയും കൂടാതെ എനിക്ക് പെരുമാറാനുള്ള സൗകര്യം എന്റെ തോഴന്‍ ഒരുക്കി തന്നു എന്നുള്ളതാണ് അവന്റെ വലിയ മനസ്. ആ ആള്‍ക്കൂട്ടത്തില്‍ അതാ ആഷിക് അബു, അതിലെ പ്രധാന വേഷങ്ങള്‍ ചെയ്ത തടിയന്‍, shaddi എന്നിവര്‍... അവരുടെ ഫോട്ടോകള്‍ എടുക്കാന്‍ ഒരു കൊച്ചു കുട്ടിയെ പോലെ ആവേശത്തോടെ ഞാനും......അപ്പോഴേയ്ക്കും അതാ വരുന്നു നിവിന്‍ പോളി. അദ്ദേഹത്തിന്റെയും കുറെ ഫോട്ടോസ് എടുത്തു അടുത്ത് ചെന്ന് ഹസ്ത ദാനം ചെയ്തു, അപ്പോഴേയ്ക്കും ചൂണ്ടയും എത്തി.....അങ്ങനെ ആ നിറഞ്ഞ അനുഭവങ്ങളുടെ നിറവില്‍, കുളിര്‍മയുള്ള സവിതയിലെ ആ സിനിമ കാഴ്ച ശരിക്കും ആസ്വാദ്യകരമായി......ഒരു വലാത്ത ഉന്മേഷം പകര്‍ന്നു തന്നു......
No comments:
Post a Comment