അറിയില്ലിനിയെങ്ങോട്ട് , അറിയില്ല
അറുത്തുമുറിച്ച ബന്ധത്തിന്‍ തിരുശേഷിപ്പുമായി
തുഴയില്ലാത്ത തോണിയില്‍
കുതിപ്പും കിതപ്പും ഇല്ലാതെ നിലയില്ലാ കയത്തില്‍
ഒഴുകി നീങ്ങുന്നു എങ്ങോട്ടെന്നില്ലാതെ
ചിലര്‍ പറയുന്നു ജീവിത നാശമെന്ന് , അറിയില്ലി -
തെങ്ങനെ ജീവിത നാശമാകും
മുറിവിന്‍റെ നീറ്റല്‍ ആളിപ്പടരുമ്പോഴും
അദൃശ്യ സുഖത്തിന്റെ നെയ്യാമ്പലായി
മാറുന്നു വേദനയുടെ മുരിക്കിന്‍ പൂക്കള്‍
ഹ ! ആപേക്ഷിക ദ്വന്ദങ്ങളില്‍ പെട്ടുഴലുന്ന മനസിനി -
ത്തിരി വെട്ടമേകാനാവാതെ മായുന്നു ചന്ദ്ര ബിംബം
കരിമ്പടം പുതച്ചു കാഴ്ച മറക്കുന്ന രാത്രി
ഇഴയുന്നു ആത്മപീഢയാല്‍ സ്വയം തീര്‍ത്ത വാരിക്കുഴിയിലേയ്ക്ക്

No comments:
Post a Comment