ആര്‍ത്തിയോടെ ഒരിറ്റ് രേതസിനായി കൊതിച്ചു ധരണി തന്‍ യോനി
കാര്‍മേഘങ്ങള്‍ അവളെ കൊതിപ്പിച്ചു രതി ക്രീഡകളാല്‍
രതിമൂര്‍ച്ചയില്‍ കനിഞ്ഞു കാര്‍മേഘ തുണ്ടുകള്‍
ആവോളം നുകര്‍ന്ന ഭൂമി തന്‍ ഉദരത്തില്‍ നടന്നു ജീവന്‍റെ രാസമാറ്റങ്ങള്‍
ഒരമ്മ തന്‍ വാത്സല്യം നുകര്‍ന്ന പൊന്നോമനകള്‍
വില പേശി വില്കുന്നു അമ്മ തന്‍ ചാരിത്ര്യത്തെ
എന്നിട്ടും ധരയോ ലാളിച്ചു വീണ്ടും വീണ്ടും തന്‍ ഇളയ സൃഷ്ടിയെ
അമ്മ തന്‍ മാറ് പിളര്‍ന്നു രക്തം കുടിക്കുന്ന രക്ത രക്ഷസായി
അവന്‍ സംഹാര താണ്ഡവമാടുന്നു .....
No comments:
Post a Comment