പ്രേക്ഷകരുടെ ദുരവസ്ഥ
മലയാള സിനിമയെക്കുറിച്ച് എഴുതാന്‍ തന്നെ ലജ്ജ തോന്നുന്ന തരത്തില്‍ ആണ് ഓരോ സിനിമയും ഇറങ്ങുന്നത്. ഈ വിഷു കാലത്തിറങ്ങിയ മള്‍ടി സ്റ്റാര്‍ ചിത്രമായ ചൈന ടൌണ്‍ , doubles എന്നി ചിത്രങ്ങള്‍ പ്രേക്ഷകരെ നിരാശയുടെ പടു കുഴിയിലേക്ക് തള്ളി വിടുന്നു. ഒരു താരത്തിന്‍റെ തന്നെ കഴിവില്‍ വിശ്വാസം നഷ്ടപെട്ടതുകൊണ്ടാണ് മള്‍ടി സ്റ്റാര്‍ ചിത്രങ്ങള്‍ എടുക്കാന്‍ നിര്‍മാതാക്കളെ പ്രചോദിപ്പിക്കുന്നത്. മള്‍ടി സ്റ്റാര്‍ പടം ആയാലും കഥയില്ലെങ്കില്‍ പ്രേക്ഷകര്‍ അത് തള്ളും എന്ന കാര്യത്തില്‍ സംശയം ഇല്ലെന്ന കാര്യം ഇപ്പോള്‍ വീണ്ടും തെളിഞ്ഞിരിക്കുന്നു.
റാഫി മെക്കാര്‍ട്ടിന്‍ ടീമിന്‍റെ ചൈന ടൌണ്‍ എന്ന മള്‍ടി സ്റ്റാര്‍ ചിത്രം കണ്ടാല്‍ മലയാള സിനിമയുടെ അവസ്ഥയോര്‍ത്ത് നമ്മള്‍ കരഞ്ഞുപോകും. ശക്തമായ കഥയില്ലാത്ത വെറും ഒരു ധൂര്‍ത്ത് എന്നല്ലാതെ അതിനെ ഒരു സിനിമ എന്ന് പറയാന്‍ എനിക്കാവില്ല. മോഹന്‍ലാല്‍ എന്ന നടന് ഒറ്റയ്ക്ക് ചിത്രങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവാണോ ഇങ്ങനെ ചിത്രങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് എന്ന് സംശയിക്കുന്നു. ജന്മന അഭിനയിക്കാന്‍ കഴിവുള്ള അദ്ദേഹത്തിന്‍റെ കഴിവുകള്‍ക്ക് എന്ത് പറ്റി?? തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം. യാതൊരു കാമ്പും ഇല്ലാത്ത സിനിമകളില്‍ അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നു. കോമെടിയുടെ പശ്ചാത്തലത്തിലുള്ള സിനിമ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. എന്നാല്‍ യാതൊരു കോമെടിയും അതിലില്ല.
സച്ചി- സേതു ടീമിന്‍റെ തിരക്കഥയില്‍ പിറന്ന doubles ന്‍റെ കാര്യവും വിഭിന്നമല്ല എന്ന് പറയേണ്ടി വരും. സോഹന്‍ സീനുലാല്‍ എന്ന സംവിധായകന്‍റെ പോരായ്മ നമുക്കതില്‍ കാണാന്‍ സാധിക്കും. ഒരു പുതുമയും ഇല്ലാത്ത ഒരു കഥ. ആ കഥയെ സംവിധായകന്‍ കൂടുതല്‍ വിരസത ഉളവാക്കുന്ന രീതിയില്‍ എടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന മഹാനടനും ഇതുപോലെ അബദ്ധം പറ്റെണോ?? ഇടയ്ക്ക് ഒന്ന് ചിന്തിക്കാന്‍ നല്ലതാണു ഇത്. കോമെടിയുടെ പേരില്‍ ഈ രണ്ടു സിനിമയിലും സുരാജ് എന്ന നടന്‍ കാണിക്കുന്നത് കണ്ടാല്‍ നമ്മള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങി ഓടേണ്ടിവരും.
No comments:
Post a Comment