ഭ്രാന്ത്
മനസ് ശൂന്യമാണ്... ഓളങ്ങള്‍ നിലച്ച ജലാശയം പോലെ.. തിരകള്‍ പുണര്‍ന്ന തീരം പോലെ... പെയ്തൊഴിഞ്ഞ ആകാശം പോലെ...പെട്ടെന്ന്‍ ആ മനസിലേക്ക് ചിന്തയുടെ ഒരു സ്ഫുലിംഗം മിന്നി മറഞ്ഞു.. അപ്പോഴാണ് അമീര്‍ മനസിലാക്കിയത് താന്‍ ആള്‍ക്കൂട്ടത്തിന്റെ ഭാഗം ആണെന്ന്.. പല വികാരങ്ങള്‍.. പല ചിന്തകള്‍.. പല ഭാവങ്ങള്‍... അതില്‍ ഒരു ഭാവമായി.. ഒരു ചിന്തയായി ..ഒരു വികാരമായി താനും... ആരാലും തിരിച്ചറിയാതെ ഞാന്‍ മുന്നോട്ട് നടക്കുകയാണ് ,,അല്ല ഒഴുകുകയാണ്.. അതാണ് ശരി . എങ്ങോട്ടെന്നില്ലാതെ ലെക്ഷ്യബോധമില്ലാതെ മുന്നോട്ട് നടന്നു കൊണ്ടിരിക്കുന്നു. ആ നടത്തം കുറച് കഴിഞ് ഓട്ടമായി..
ഇത്രയും എഴുതി കഴിഞ്ഞപ്പോള്‍ സുഹാസിന്റെ തൂലിക വറ്റി വരളാന്‍ തുടങ്ങിയിരുന്നു.. ഭാഷ എന്നില്‍ നിന്നും അകലുകയാണോ?? ഇത്രയും കാലം മനോഹരമായ കഥകള്‍ എഴുതി വായനക്കാരെ ത്രസിപ്പിച്ച എന്റെ തൂലിക ഇന്ന്‍ ആദ്യമായി ....അയ്യോ എനിക്ക് ഓര്‍ക്കാന്‍ കൂടി സാധിക്കുന്നില്ല. തന്റെ മനസ് , ഭാവന എല്ലാം ഇതാ തന്നില്‍ നിന്ന്‍ വിട പറയാന്‍ വെമ്പല്‍ കൊള്ളുന്നത് പോലെ അവനു തോന്നി. ഇന്നലെ വരെ തനിക്കു ചുറ്റും ഉണ്ടായിരുന്ന കഥാപാത്രങ്ങള്‍ എല്ലാം ഇപ്പോള്‍ വളരെ അവ്യക്തമായി മാത്രമേ തനിക് കാണാന്‍ സാധിക്കുന്നുള്ളൂ , മൂടല്‍ മഞ്ഞില്‍ അകപ്പെട്ടതുപോലെ ..എനിക്ക് എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പോലും കഴിയാത്ത വിധം ഭാഷ അന്യമായിരിക്കുന്നു. ഭ്രാന്തമായി അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്ന സുഹാസിന് നേരെ അമീര്‍ ഓടി അടുക്കുന്നു. അമീറിനെ കണ്ട സുഹാസിന് അല്പ നേരതെയ്കെങ്കിലും ആശ്വാസമായി.. മൂടല്‍ മഞ്ഞില്‍ അകപ്പെട്ടു നിന്നവരില്‍ നിന്ന്‍ ഒരാളുടെ മുഖം എങ്കിലും തനിക് കാണാന്‍ സാധിച്ചല്ലോ !! അങ്ങനെ നോക്കി നില്‍ക്കെ അമീറും പെട്ടെന്ന്‍ എവിടെയോ മറഞ്ഞു.. പതുക്കെ പതുക്കെ സുഹാസിന്റെ ഓര്‍മ മറഞ്ഞു കൊണ്ടിരുന്നു . അവന്‍ വേറെ ഏതോ ഒരു ലോകത്തിലേക്ക് എടുത്തെറിയപ്പെട്ടു .