ജരാനര ബാധിച്ച മനസിന്‍റെ തേങ്ങല്‍
വിറപൂണ്ടു നിന്ന പ്രകൃതിയും തേങ്ങി
ഇനിയുമേറെ ചെയ്യാനുണ്ടെന്നറിയാം
ഇനി , ചെയ്തതോ വെറും നാമ മാത്രം !
നൈരാശ്യത്തില്‍ നീറുന്ന മനസുമായി
ഇനിയെന്തു ചെയ്യണമെന്നറിയാതെ , വൃഥാ
പാഴായ ജീവിത യാത്രയുടെ പാതി വഴിയില്‍
നിന്നു:ഞാനും എന്‍ നിഴലും മാത്രം !
ഹൃദയ ബന്ധത്തിന്‍ - നൈര്‍മല്യമുള്ള ചങ്ങാതികളും
രക്ത ബന്ധത്തിന്‍ - ചങ്ങല കണ്ണികളും ഒന്നും
മതിയാവില്ലെനിക്ക് ജീവിത യാത്രയുടെ
മറുപകുതി തുഴഞ്ഞെത്തുവാന്‍
വ്യഥിത ചിന്തകളാല്‍ മനം പിടയവെ
ഓര്‍മപ്പെടുതലായി വീണ്ടും .....
ഇനിയുമേറെ ചെയ്യാനുണ്ടെന്നറിയാം
ഇനി , ചെയ്തതോ വെറും നാമ മാത്രം .!