Saturday, July 13, 2013
മായക്കാഴ്ചകള്‍
കുറെ നാളുകള്‍ക്ക് ശേഷം അരവിന്ദ് പേനയുമായി എഴുത്ത് മുറിയിലേക്ക് പ്രവേശിച്ചു. എന്താണ് എഴുതേണ്ടത് ??? എന്തിനാണ് എഴുതേണ്ടത് ?? എന്നിങ്ങനെ ഉള്ള ചോദ്യങ്ങള്‍ അരവിന്ദന്‍റെ മനസിലൂടെ കടന്നു പൊയ്ക്കൊണ്ടിരിന്നു . വല്ലാത്ത വീര്‍പ്പു മുട്ടല്‍ തന്നെ. മുറിയില്‍ കിടന്ന കസേരയിലേക്ക് അവന്‍ ചാരി കിടന്നു. പേന എന്തെക്കെയോ പറയാന്‍ വെമ്പുന്നത് പോലെ .
ചാരു കസേരയിലെ കിടപ്പ് വന്യമായ പല ചിന്തകളിലേക്കും അവനെ കൂട്ടി കൊണ്ടു പോയി . തനിക്ക് ജന്‍മം നല്‍കിയ തന്‍റെ അമ്മയുടെയും അച്ഛന്‍റെയും ദുര്‍ഗതിയോര്‍ത്ത് അവന്‍ അവനെ തന്നെ പഴിച്ചു. " അവരുടെ മുന്‍ജന്മ പാപം " എന്നല്ലാതെ എന്ത് പറയാന്‍... .മുന്‍ജന്മ പാപമോ!! എന്റെ ചിന്തയില്‍ നിന്ന് തന്നെ ആണോ ഇങ്ങനെ ഒരു വാക്ക് വന്നത് !! അരവിന്ദ് ഞെട്ടിയെങ്കിലും ചിന്തയുടെ ആലസ്യത്തില്‍ നിന്ന് വര്‍ത്തമാന ലോകത്തേയ്ക്ക് വരുവാന്‍ അവന്റെ മസ്തിഷ്കം അനുവദിക്കുന്നില്ലായിരുന്നു... വീണ്ടും അവന്‍ ഏതോ ലോകത്തേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു..
തന്‍റെ ശവ ശരീരത്തിനരികില്‍ നിഗൂഡമായ മുഖഭാവത്തോടെ ഇരിക്കുന്ന തന്നെ തന്നെ അവന്‍ കാണുന്നു.. ചുറ്റും വേറെ ആരുമില്ല... പെട്ടെന്ന് അവന്‍ ഞെട്ടി എഴുനേല്‍ക്കുന്നു. അപ്പോഴാണ് അവന്‍ ഓര്‍ക്കുന്നത് .... എത്ര നാളായി താന്‍ ഒരു സ്വപ്നം കണ്ടിട്ട് ?? സ്വപ്‌നങ്ങള്‍ പോലും തനിക്ക് അന്യമായിരുന്നു എന്ന തോന്നല്‍ അവനെ കൂടുതല്‍ സംഘര്‍ഷത്തില്‍ ആക്കി... കരയാന്‍ വെമ്പി നില്‍ക്കുന്ന ആകാശം പോലെ ആയിരുന്നു അവന്‍റെ മനസ്.
നിലാവിന്‍റെ വെളിച്ചം ഇലകള്‍ക്കിടയിലൂടെ നേര്‍ത്ത വെള്ളി നൂലിഴകളായി ഭൂമിയെ അണിയിച്ചൊരുക്കിക്കൊണ്ടിരുന്നു ..വളരെ വേഗത്തില്‍ അരവിന്ദ് മുന്നോട്ട് നടന്നു പോകുന്നത് കാണാം. അവന്‍ നടന്നു നടന്നു ചെന്ന് നിന്നത് ഒരു സെമിത്തേരിയുടെ മുന്നില്‍ ആണ്. അതിന്‍റെ വാതില്‍ക്കല്‍ അനിയും സജീറും ആഷിയും നില്പുണ്ടായിരുന്നു. അവരെ കണ്ടതും അവന്‍റെ ഉള്ളൊന്നു കാളി. സുതാര്യമായ ശരീരത്തോട് കൂടി അവര്‍ നില്‍ക്കുന്നു. എന്നെ കണ്ടതും അവര്‍ സംസാരം നിര്‍ത്തി. അവരുടെ സമീപത്തായി പരിചയമില്ലാത്ത ഒരു പുരോഹിതനെയും കാണാമായിരുന്നു. അദ്ദേഹത്തിന് പക്ഷെ തല മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അദ്ദേഹം പൌരോഹിത്യ വേഷത്തില്‍ തന്നെ ആണ് താനും. അവരുടെ അടുത്ത് ചെന്ന് ഞാന്‍ നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി.. എന്‍റെ ശരീരം ക്രിസ്തു മതാചാര പ്രകാരം അലങ്കരിച്ച് കല്ലറയില്‍ അടക്കാന്‍ പോകുന്നു.നുരപൊന്തിയ സംശയങ്ങള്‍ കൂട്ടുകാരോട് പങ്കുവെച്ചു .പക്ഷെ അവര്‍ പറഞ്ഞ ഭാഷ അവനു മനസിലായില്ല . ഏതോ പ്രാകൃതമായ ഭാഷ... ശവ ശരീരം കല്ലറയില്‍ ഇറക്കി വെച്ച് മൂന്ന് പിടി മണ്ണും വാരി ഇട്ടു അവര്‍ കല്ലറ മൂടി.. ഇപ്പോള്‍ അവിടെ കേള്‍ക്കുന്ന ഭാഷ അവനു തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. പുരോഹിതന്‍ എന്തോ ഒരു ചോദ്യം ചോദിച്ചു. ..അപ്പോഴെക്കും അരവിന്ദ് ഒരു ഞെട്ടലോടെ എഴുന്നേറ്റു ... താന്‍ കണ്ടത് സ്വപ്നമോ , യാഥാര്‍ത്യമോ എന്ന് തിരിച്ചറിയാന്‍ കുറച്ചു സമയം വേണ്ടി വന്നു ..
ഒരു പുതിയ നോവലിന്‍റെ സൃഷ്ടിക്കായി വന്നിരുന്ന തനിക്കിതെന്തു പറ്റി?? തന്‍റെ ചിന്തകള്‍ എങ്ങോട്ടാണ് തന്നെ കൂട്ടികൊണ്ട് പോകുന്നത് ?? മനസിനെ മഥിക്കുന്ന ചിന്തകള്‍ ഉണ്ടാകുമ്പോഴാണ് സാധാരണ ഞാന്‍ എഴുതാനിരിക്കുന്നത്. ഇന്ന് തനിക്ക് എന്ത് പറ്റി ?? അറിയില്ല ഒന്നും അറിയില്ല... 42 വര്‍ഷത്തെ ഏകാന്ത വാസം.. അതൊരിക്കലും തനിക്ക് വിരസത സമ്മാനിച്ചിട്ടില്ല. സമൂഹത്തിന്‍റെ പല തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ക്ക് മുന്നിലും പതറാതെ മുന്നോട്ട് പോയിട്ടേ ഉള്ളു ഇത് വരെ.
സ്വപ്നങ്ങളെ മനപൂര്‍വം മസ്തിഷ്കം എന്നില്‍ നിന്ന് മറച്ചു വെയ്ക്കുകയായിരുന്നോ അതോ സ്വപ്‌നങ്ങള്‍ എന്നില്‍ നിന്ന് അകന്നു നില്കുകയായിരുന്നോ ഇത് വരെ ...അറിയില്ല.. തനിക്ക് ഒന്നും അറിയില്ല.. വീണ്ടും വര്‍ത്തമാന ലോകത്ത് നിന്നും മനസ് രക്ഷപെടാന്‍ വ്യഗ്രത കാണിച്ചു കൊണ്ടേയിരുന്നു ... അതിനെ തടയാന്‍ അവന്‍റെ ബോധ മനസിന് സാധിച്ചില്ല..
പഴയ കൊട്ടാര സദൃശ്യമായ വീട്.. ചക്രവാള സീമയില്‍ സൂര്യന്‍ കണ്ണാരം പൊത്തി കളിയ്ക്കാന്‍ തുടങ്ങിയ സമയം ആയിരുന്നു എങ്കിലും സാമാന്യം നല്ല ഇരുട്ട് ആ പ്രദേശമാകെ പടര്‍ന്നിരുന്നു.. അവിടേയ്ക്ക് എത്താന്‍ വളരെ അധികം വൈകി പോയി എന്ന് അരവിന്ദന്‍റെ വരവ് കണ്ടാല്‍ അറിയാം. ശേഖരേട്ടാ.. പൊയ്ക്കൊള്..ഞാന്‍ കുറച്ചു വൈകി പോയി... ഏണി ചാരി വെച്ച് അവന്‍ മുകളിലേക്ക് കയറി ലൈറ്റ് ഓണ്‍ ചെയ്തു.. മിന്നാമിനുങ്ങിന്റെ വെട്ടം പോലെ ബള്‍ബ് തെളിഞ്ഞു.. അതിലൂടെ ഒരു വലിയ പാമ്പ് ഇഴഞ്ഞു നീങ്ങി.. അവന്‍ കുറച്ചു നേരം അവിടെയാകെ എന്തോ തിരയുന്നതുപോലെ നടന്നു.. സമയം അതിവേഗം മുന്നോട്ട് പോയ്ക്കൊണ്ടെയിരുന്നു.. അവന്‍ അവിടെ കിടന്ന ഒരു കട്ടിലിലേക്ക് കിടന്നു.. വളരെ വിചിത്രമായ കട്ടില്‍.. അതിനു കാലുകള്‍ ഇല്ലായിരുന്നു ..നിദ്രയുടെ ഏതോ തലത്തില്‍ അവന്‍ ഒരു പെണ്ണുമായി സല്ലപിക്കുന്നത് കാണാമായിരുന്നു ... വിചിത്രം എന്ന് പറയട്ടെ ..അവള്‍ക്ക് മുഖം ഇല്ലായിരുന്നു.. നല്ല ഇടതൂര്‍ന്നു നില്‍ക്കുന്ന , നിതമ്പം മറയ്ക്കുന്ന തലമുടി അവളുടെ അഴക് കൂട്ടി.. ഒരു നേര്‍ത്ത മുണ്ട് മാത്രമേ അവള്‍ ധരിച്ചിട്ടുള്ളൂ.. അതുകൊണ്ട് തന്നെ അവളുടെ അംഗ ലാവണ്യം അവനു ശരിക്കും നുകരാമായിരുന്നു..നേര്‍ത്ത് കൊലുന്നനെയുള്ള കൈകള്‍ , മാറിടം നിറഞ്ഞു നില്‍ക്കുന്ന വെളുത്ത കൊങ്കകള്‍ , ഒതുങ്ങിയ ജഘനം , കൊഴുത്ത മേഖല എല്ലാം കൊണ്ടും അവളൊരു സൗന്ദര്യധാമം ആയി നിലകൊണ്ടു . മനസിലെ തടവറയില്‍ വീര്‍പ്പുമുട്ടിക്കിടന്ന രതിയുടെ രക്ഷപെടല്‍ ശ്രമം നടന്നു കൊണ്ടിരുന്നു . തന്‍റെ ലിംഗത്തില്‍ നിന്ന് ചോര സ്ഖലിക്കാന്‍ തുടങ്ങിയത് കണ്ടു അരവിന്ദ് ഞെട്ടി എഴുന്നേറ്റു . ഞെട്ടലില്‍ നിന്നും വിടുതല്‍ നേടിയ അരവിന്ദന് ആ സ്വപ്നം അതിശയം ആയി മാറി . ! എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. അവനു അവനെ തന്നെ മനസിലാകുന്നില്ല.. അന്ന് ജീവിതത്തില്‍ ആദ്യമായിട്ട് വിവാഹം കഴിക്കണം എന്ന തോന്നല്‍ അവന്‍റെ മനസ്സില്‍ ഉണ്ടായിരിക്കുന്നു...തന്നെ തനിക്ക് നഷ്ടപ്പെടുന്നു ...അരവിന്ദന്‍ മരിക്കാന്‍ തുടങ്ങിയിരിക്കുന്നു.. ഈ 42 വര്‍ഷക്കാലം ജീവിതത്തില്‍ എല്ലാവരും ഉണ്ടായിരുന്നു.. ബാക്കിയുള്ള ജീവിതം എനിക്ക് വേണ്ടി മാത്രം എന്റേതായ രീതിയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചിട്ട് ....കെട്ടുപാടുകകള്‍ ഇല്ലാത്ത ഏകാന്തമായ ജീവിതം ആഗ്രഹിച്ചിട്ട് ....എനിക്ക് എന്നെ നഷ്ടപ്പെടുകയാണല്ലോ എന്നോര്‍ത്ത് വീണ്ടും ആ ചാരു കസേരയിലേക്ക് നിര്‍വികാരനായി അരവിന്ദ് കിടന്നു ....

Wednesday, July 10, 2013
അറിയില്ലിനിയെങ്ങോട്ട് , അറിയില്ല
അറുത്തുമുറിച്ച ബന്ധത്തിന്‍ തിരുശേഷിപ്പുമായി
തുഴയില്ലാത്ത തോണിയില്‍
കുതിപ്പും കിതപ്പും ഇല്ലാതെ നിലയില്ലാ കയത്തില്‍
ഒഴുകി നീങ്ങുന്നു എങ്ങോട്ടെന്നില്ലാതെ
ചിലര്‍ പറയുന്നു ജീവിത നാശമെന്ന് , അറിയില്ലി -
തെങ്ങനെ ജീവിത നാശമാകും
മുറിവിന്‍റെ നീറ്റല്‍ ആളിപ്പടരുമ്പോഴും
അദൃശ്യ സുഖത്തിന്റെ നെയ്യാമ്പലായി
മാറുന്നു വേദനയുടെ മുരിക്കിന്‍ പൂക്കള്‍
ഹ ! ആപേക്ഷിക ദ്വന്ദങ്ങളില്‍ പെട്ടുഴലുന്ന മനസിനി -
ത്തിരി വെട്ടമേകാനാവാതെ മായുന്നു ചന്ദ്ര ബിംബം
കരിമ്പടം പുതച്ചു കാഴ്ച മറക്കുന്ന രാത്രി
ഇഴയുന്നു ആത്മപീഢയാല്‍ സ്വയം തീര്‍ത്ത വാരിക്കുഴിയിലേയ്ക്ക്

കവിത
മനസ്സിന്‍റെ ശ്രീകോവിലില്‍ നിനക്ക് ഞാന്‍ കൊട്ടാരം തീര്‍ത്തു
ഹൃദയം നുറുങ്ങുന്ന വേദനയിലും അര്‍പ്പിച്ചു സ്നേഹത്തിന്‍ പൂച്ചെണ്ടുകള്‍
നിനക്കു വേണ്ടി തുടിച്ചു എന്‍ ഹൃദയം
നിനക്ക് വേണ്ടി എന്‍ ശ്വാസം മുരളികയൂതി
Tuesday, July 9, 2013
തേന്‍ കിനിയും യാത്ര
വളരെ ശാന്തമായ ഒരു കടല്‍ തീരം. തിരമാലകളുടെ സംഗീതത്തിനൊപ്പം ഇളം കാറ്റിന്‍റെ മധുര സംഗീതവും ഇഴ ചേര്‍ന്നുള്ള ആരെയും ഒരു കവി ആകാന്‍ കൊതിപ്പിക്കുന്ന അന്തരീക്ഷം. കടല്‍ തീരത്ത് ഒരു വശത്തായി ക്രമീകരിച്ചിരിക്കുന്ന ഒരു ചാരു ബെഞ്ചില്‍ രാജിവ് കടലിനു അഭിമുഖമായി അലസമായ ശരീര ഭാഷയില്‍ ഇരിക്കുന്നു. വിഷാദമായ മുഖഭാവം ,നിഗൂഡ ഭാവം ആ കണ്ണുകളില്‍ കാണാം. കാറ്റിന്‍റെ സംഗീതത്തില്‍ അവന്റെ തലമുടികള്‍ നൃത്തം വെച്ചുകൊണ്ടെയിരുന്നു. ചക്രവാള സീമയില്‍ സൂര്യന്‍ കടലിനെ ചുംബിക്കാന്‍ വെമ്പുന്നത് കാണാം.
പൊടുന്നനെ കടലിനെ നിരാശപ്പെടുത്തി കൊണ്ട് കാര്‍മേഘ പടലങ്ങള്‍ സൂര്യനെ വിഴുങ്ങി.. മഴയുടെ നേര്‍ത്ത നൂലിഴകള്‍ ഭൂമിയില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി. രാജീവിന്റെ ശരീരത്തെ മഴ പല തവണ തഴുകിയിട്ടും അവന്‍റെ ദുഃഖത്തിന്‍റെ വേലിയേറ്റത്തിനു കുറവൊന്നും സംഭവിച്ചില്ല . മഴയുടെ വഴക്ക് പറച്ചലില്‍ അവനു അവിടെ നിന്നും എഴുനേല്‍ക്കാതെ തരമില്ലായിരുന്നു . മഴത്തുള്ളികള്‍ അവന്‍റെ ചുണ്ടുകളില്‍ നൃത്ത ചുവടുകള്‍ വെച്ച് തുടങ്ങിയപ്പോള്‍ അവനറിയാതെ തന്നെ ഓര്‍മയുടെ മണിച്ചെപ്പ് തുറന്നു ......
ഇളം മഞ്ഞ നിറത്തില്‍ ഉള്ള സാരിയും ചുവപ്പ് ബ്ലൌസും ധരിച്ച ഒരു യുവതി. അവളുടെ അഴിഞ്ഞ തലമുടി അവളുടെ നിതംബത്തെ മറയ്ക്കുന്നുണ്ട് . അവളുടെ മുഖം കാണാന്‍ വയ്യ . കാരണം രാജിവിന്‍റെ മാറിടത്തില്‍ തല ചായ്ച് അവള്‍ നില്‍ക്കുകയാണ്. പ്രീതയുടെ മുഖത്തിന് വല്ലാത്തൊരു വശ്യത ഉണ്ടായിരുന്നു. തങ്ങളുടെ ആദ്യ സമാഗമത്തില്‍ തന്നെ ഒരേ തൂവല്‍ പക്ഷികളെ പോലെ അനുഭൂതിയുടെ ഏതോ ലോകത്ത് ഭാരമില്ലാത്ത പഞ്ഞിക്കെട്ടുകള്‍ പോലെ ഒഴുകി നടന്നു.. അത് എത്ര നേരം എന്ന് അവര്‍ക്കറിയില്ല....
ഫേസ് ബൂകിലൂടെ വളര്‍ന്ന സൗഹൃദം ഇപ്പോള്‍ പ്രണയത്തിന്‍റെ അനുഭൂതിയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. പ്രണയത്തിന്‍റെ കിളി വാതില്‍ അവര്‍ പോലുമറിയാതെ അവര്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടപ്പോള്‍ പിണക്കങ്ങളും പരിഭവങ്ങളും അവര്‍ക്കിടയില്‍ കൂടി കൊണ്ടിരുന്നു.. അവര്‍ക്കിടയിലെ ദൂരം ഇല്ലതായിക്കൊണ്ടിരിന്നു.. അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ മിക്കവാറും പരിഭവം പറച്ചിലുകളും അതില്‍ നിന്നുണ്ടാകുന്ന ദേഷ്യവും വഴക്കുമൊക്കെ നിറഞ്ഞതായിരുന്നു.. വളരെ അപൂര്‍വ്വം ആയിട്ട് മാത്രമേ മധുരമായി സംസാരിച്ചിരുന്നുള്ളൂ.. എങ്കിലും അവര്‍ക്ക് ഒരിക്കലും വേര്‍പിരിയാനാവില്ല എന്ന് അനുനിമിഷം മനസിലായിക്കൊണ്ടിരുന്നു.. ഇത്തരം ചെറിയ പിണക്കങ്ങളും പരിഭവങ്ങളും അതിനു ശേഷമുള്ള ഇണക്കങ്ങളും അവരുടെ ബന്ധത്തിന് ശക്തമായ ഊടും പാവുമായി.
ആദ്യ സമാഗമത്തിന് ശേഷം അവര്‍ വീണ്ടും പല തവണ കണ്ടുമുട്ടുകയുണ്ടായി. നേരില്‍ കാണുമ്പോള്‍ അവരുടെ പരിഭവങ്ങള്‍ സൂര്യ താപം ഏറ്റ മഞ്ഞു പോലെ അലിഞ്ഞില്ലതവുമായിരുന്നു . അവര്‍ തമ്മില്‍ കാണുന്ന സന്ദര്‍ഭങ്ങളില്‍ വാക്കുകള്‍ പലപ്പോഴും പുറത്തേയ്ക്ക് വരാന്‍ മടിച്ചിരുന്നു. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മഞ്ഞു കണങ്ങള്‍ പോലെ അവര്‍ പ്രണയത്തിന്‍റെ നദിയില്‍ ഒഴുകി നടന്നിരുന്നു...
വളരെ പൊസ്സെസ്സിവ് ആയ മനസിന്റെ ഉടമയാണ് രാജീവ്.. അത് തന്നെ ആണ് അവരുടെ പിണക്കങ്ങള്‍ക്ക് പ്രധാന കാരണവും.. പ്രീത രാജീവിന്റെ ഹൃദയ താളവും ശ്വാസവും ആണ്. അത്രയ്ക്കും അവന്‍ പ്രീതയെ ഭ്രാന്തമായി പ്രണയിക്കുന്നു. ഇത് പ്രീതയ്ക്കും നന്നായി അറിയാം. പക്ഷെ പലപ്പോഴും പ്രീത മനസ്സില്‍ പോലും കരുതാത്ത കാര്യങ്ങള്‍ അവന്‍ സ്വയം ചിന്തിച്ചു കൂട്ടുകയും പ്രീതയെ വേദനിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും അവനോട വെറുപ്പോ സ്ഥായി ആയ ദേഷ്യമോ തോന്നിയിടില്ല.. അവള്‍ക്കറിയാം രാജീവന് തന്നെ ജീവന്‍ ആണെന്ന്.. ദിവസങ്ങള്‍ കഴിയും തോറും അവന്‍റെ പോസ്സെസ്സിവ്നെസ്

കൂടുന്നതല്ലാതെ കുറയുന്നില്ല. . അവനു എപ്പോഴും പേടിയും സംശയവുമാണ് തനിക് അവളെ നഷ്ടപ്പെടുമോ ?? അവള്‍ എന്നെക്കാളും കൂടുതലായി വേറെ ആരെയെങ്കിലും ആണോ പ്രണയിക്കുന്നത് ?? ഇത്തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ അവനെ ഇപ്പോഴും അലോസരപ്പെടുത്തി കൊണ്ടിരുന്നു. അവനു തന്‍റെ മനസ് തന്നില്‍ നിന്ന് നഷ്ടപ്പെടുന്നത് ചിലപ്പോഴെങ്കിലും തിരിച്ചരിയുന്നുണ്ടെങ്കിലും പ്രണയാതുരമായ അവന്‍റെ മനസിന്‍റെ ഭാഗം അവനെ കീഴ്പ്പെടുതിക്കൊണ്ടിരുന്നു. പ്രീതയ്ക്ക് എന്ത് ചെയ്യണമെന്നോ എങ്ങനെ അവനെ ബോധ്യപ്പെടുത്തണമെന്നോ അറിയില്ല. അവളുടെ മനസ് നീറി ക്കൊണ്ടിരിക്കുമ്പോഴും അവള്‍ അവളെ തന്നെ പഴി പറഞ്ഞു കൊണ്ടിരുന്നു . രാജീവിനെ തൃപ്തി പ്പെടുത്താന്‍ തനിക് ആവുന്നില്ലലോ എന്നോര്‍ത് അവളുടെ സംഘര്‍ഷ ഭരിതമായ മനസ് വീണ്ടും ബാഹ്യ കവചത്തിനുള്ളിലേക്ക് പൊയ്ക്കൊണ്ടിരുന്നു.....
Subscribe to:
Posts (Atom)