തേന്‍ കിനിയും യാത്ര
വളരെ ശാന്തമായ ഒരു കടല്‍ തീരം. തിരമാലകളുടെ സംഗീതത്തിനൊപ്പം ഇളം കാറ്റിന്‍റെ മധുര സംഗീതവും ഇഴ ചേര്‍ന്നുള്ള ആരെയും ഒരു കവി ആകാന്‍ കൊതിപ്പിക്കുന്ന അന്തരീക്ഷം. കടല്‍ തീരത്ത് ഒരു വശത്തായി ക്രമീകരിച്ചിരിക്കുന്ന ഒരു ചാരു ബെഞ്ചില്‍ രാജിവ് കടലിനു അഭിമുഖമായി അലസമായ ശരീര ഭാഷയില്‍ ഇരിക്കുന്നു. വിഷാദമായ മുഖഭാവം ,നിഗൂഡ ഭാവം ആ കണ്ണുകളില്‍ കാണാം. കാറ്റിന്‍റെ സംഗീതത്തില്‍ അവന്റെ തലമുടികള്‍ നൃത്തം വെച്ചുകൊണ്ടെയിരുന്നു. ചക്രവാള സീമയില്‍ സൂര്യന്‍ കടലിനെ ചുംബിക്കാന്‍ വെമ്പുന്നത് കാണാം.
പൊടുന്നനെ കടലിനെ നിരാശപ്പെടുത്തി കൊണ്ട് കാര്‍മേഘ പടലങ്ങള്‍ സൂര്യനെ വിഴുങ്ങി.. മഴയുടെ നേര്‍ത്ത നൂലിഴകള്‍ ഭൂമിയില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി. രാജീവിന്റെ ശരീരത്തെ മഴ പല തവണ തഴുകിയിട്ടും അവന്‍റെ ദുഃഖത്തിന്‍റെ വേലിയേറ്റത്തിനു കുറവൊന്നും സംഭവിച്ചില്ല . മഴയുടെ വഴക്ക് പറച്ചലില്‍ അവനു അവിടെ നിന്നും എഴുനേല്‍ക്കാതെ തരമില്ലായിരുന്നു . മഴത്തുള്ളികള്‍ അവന്‍റെ ചുണ്ടുകളില്‍ നൃത്ത ചുവടുകള്‍ വെച്ച് തുടങ്ങിയപ്പോള്‍ അവനറിയാതെ തന്നെ ഓര്‍മയുടെ മണിച്ചെപ്പ് തുറന്നു ......
ഇളം മഞ്ഞ നിറത്തില്‍ ഉള്ള സാരിയും ചുവപ്പ് ബ്ലൌസും ധരിച്ച ഒരു യുവതി. അവളുടെ അഴിഞ്ഞ തലമുടി അവളുടെ നിതംബത്തെ മറയ്ക്കുന്നുണ്ട് . അവളുടെ മുഖം കാണാന്‍ വയ്യ . കാരണം രാജിവിന്‍റെ മാറിടത്തില്‍ തല ചായ്ച് അവള്‍ നില്‍ക്കുകയാണ്. പ്രീതയുടെ മുഖത്തിന് വല്ലാത്തൊരു വശ്യത ഉണ്ടായിരുന്നു. തങ്ങളുടെ ആദ്യ സമാഗമത്തില്‍ തന്നെ ഒരേ തൂവല്‍ പക്ഷികളെ പോലെ അനുഭൂതിയുടെ ഏതോ ലോകത്ത് ഭാരമില്ലാത്ത പഞ്ഞിക്കെട്ടുകള്‍ പോലെ ഒഴുകി നടന്നു.. അത് എത്ര നേരം എന്ന് അവര്‍ക്കറിയില്ല....
ഫേസ് ബൂകിലൂടെ വളര്‍ന്ന സൗഹൃദം ഇപ്പോള്‍ പ്രണയത്തിന്‍റെ അനുഭൂതിയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. പ്രണയത്തിന്‍റെ കിളി വാതില്‍ അവര്‍ പോലുമറിയാതെ അവര്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടപ്പോള്‍ പിണക്കങ്ങളും പരിഭവങ്ങളും അവര്‍ക്കിടയില്‍ കൂടി കൊണ്ടിരുന്നു.. അവര്‍ക്കിടയിലെ ദൂരം ഇല്ലതായിക്കൊണ്ടിരിന്നു.. അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ മിക്കവാറും പരിഭവം പറച്ചിലുകളും അതില്‍ നിന്നുണ്ടാകുന്ന ദേഷ്യവും വഴക്കുമൊക്കെ നിറഞ്ഞതായിരുന്നു.. വളരെ അപൂര്‍വ്വം ആയിട്ട് മാത്രമേ മധുരമായി സംസാരിച്ചിരുന്നുള്ളൂ.. എങ്കിലും അവര്‍ക്ക് ഒരിക്കലും വേര്‍പിരിയാനാവില്ല എന്ന് അനുനിമിഷം മനസിലായിക്കൊണ്ടിരുന്നു.. ഇത്തരം ചെറിയ പിണക്കങ്ങളും പരിഭവങ്ങളും അതിനു ശേഷമുള്ള ഇണക്കങ്ങളും അവരുടെ ബന്ധത്തിന് ശക്തമായ ഊടും പാവുമായി.
ആദ്യ സമാഗമത്തിന് ശേഷം അവര്‍ വീണ്ടും പല തവണ കണ്ടുമുട്ടുകയുണ്ടായി. നേരില്‍ കാണുമ്പോള്‍ അവരുടെ പരിഭവങ്ങള്‍ സൂര്യ താപം ഏറ്റ മഞ്ഞു പോലെ അലിഞ്ഞില്ലതവുമായിരുന്നു . അവര്‍ തമ്മില്‍ കാണുന്ന സന്ദര്‍ഭങ്ങളില്‍ വാക്കുകള്‍ പലപ്പോഴും പുറത്തേയ്ക്ക് വരാന്‍ മടിച്ചിരുന്നു. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മഞ്ഞു കണങ്ങള്‍ പോലെ അവര്‍ പ്രണയത്തിന്‍റെ നദിയില്‍ ഒഴുകി നടന്നിരുന്നു...
വളരെ പോസ്സെസ്സിവ് ആയ മനസിന്റെ ഉടമയാണ് രാജീവ്.. അത് തന്നെ ആണ് അവരുടെ പിണക്കങ്ങള്‍ക്ക് പ്രധാന കാരണവും.. പ്രീത രാജീവിന്റെ ഹൃദയ താളവും ശ്വാസവും ആണ്. അത്രയ്ക്കും അവന്‍ പ്രീതയെ ഭ്രാന്തമായി പ്രണയിക്കുന്നു. ഇത് പ്രീതയ്ക്കും നന്നായി അറിയാം. പക്ഷെ പലപ്പോഴും പ്രീത മനസ്സില്‍ പോലും കരുതാത്ത കാര്യങ്ങള്‍ അവന്‍ സ്വയം ചിന്തിച്ചു കൂട്ടുകയും പ്രീതയെ വേദനിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും അവനോട വെറുപ്പോ സ്ഥായി ആയ ദേഷ്യമോ തോന്നിയിടില്ല.. അവള്‍ക്കറിയാം രാജീവന് തന്നെ ജീവന്‍ ആണെന്ന്.. ദിവസങ്ങള്‍ കഴിയും തോറും അവന്‍റെ പോസ്സെസ്സിവ്നെസ്
വളരെ പോസ്സെസ്സിവ് ആയ മനസിന്റെ ഉടമയാണ് രാജീവ്.. അത് തന്നെ ആണ് അവരുടെ പിണക്കങ്ങള്‍ക്ക് പ്രധാന കാരണവും.. പ്രീത രാജീവിന്റെ ഹൃദയ താളവും ശ്വാസവും ആണ്. അത്രയ്ക്കും അവന്‍ പ്രീതയെ ഭ്രാന്തമായി പ്രണയിക്കുന്നു. ഇത് പ്രീതയ്ക്കും നന്നായി അറിയാം. പക്ഷെ പലപ്പോഴും പ്രീത മനസ്സില്‍ പോലും കരുതാത്ത കാര്യങ്ങള്‍ അവന്‍ സ്വയം ചിന്തിച്ചു കൂട്ടുകയും പ്രീതയെ വേദനിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും അവനോട വെറുപ്പോ സ്ഥായി ആയ ദേഷ്യമോ തോന്നിയിടില്ല.. അവള്‍ക്കറിയാം രാജീവന് തന്നെ ജീവന്‍ ആണെന്ന്.. ദിവസങ്ങള്‍ കഴിയും തോറും അവന്‍റെ പോസ്സെസ്സിവ്നെസ്
കൂടുന്നതല്ലാതെ കുറയുന്നില്ല. . അവനു എപ്പോഴും പേടിയും സംശയവുമാണ് തനിക് അവളെ നഷ്ടപ്പെടുമോ ?? അവള്‍ എന്നെക്കാളും കൂടുതലായി വേറെ ആരെയെങ്കിലും ആണോ പ്രണയിക്കുന്നത് ?? ഇത്തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ അവനെ ഇപ്പോഴും അലോസരപ്പെടുത്തി കൊണ്ടിരുന്നു. അവനു തന്‍റെ മനസ് തന്നില്‍ നിന്ന് നഷ്ടപ്പെടുന്നത് ചിലപ്പോഴെങ്കിലും തിരിച്ചരിയുന്നുണ്ടെങ്കിലും പ്രണയാതുരമായ അവന്‍റെ മനസിന്‍റെ ഭാഗം അവനെ കീഴ്പ്പെടുതിക്കൊണ്ടിരുന്നു. പ്രീതയ്ക്ക് എന്ത് ചെയ്യണമെന്നോ എങ്ങനെ അവനെ ബോധ്യപ്പെടുത്തണമെന്നോ അറിയില്ല. അവളുടെ മനസ് നീറി ക്കൊണ്ടിരിക്കുമ്പോഴും അവള്‍ അവളെ തന്നെ പഴി പറഞ്ഞു കൊണ്ടിരുന്നു . രാജീവിനെ തൃപ്തി പ്പെടുത്താന്‍ തനിക് ആവുന്നില്ലലോ എന്നോര്‍ത് അവളുടെ സംഘര്‍ഷ ഭരിതമായ മനസ് വീണ്ടും ബാഹ്യ കവചതിനുള്ളിലേക്ക് പൊയ്ക്കൊണ്ടിരുന്നു.....
No comments:
Post a Comment