സിറ്റി ഓഫ് ഗോഡ് പകര്‍ന്നു നല്‍കുന്ന നവ്യാനുഭവം ...... ലിജു പെല്ലിശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ. ബാബു ജനാര്‍ദ്ദനന്‍ ന്‍റെ തിരക്കഥ . അങ്ങനെ ഒരു പുതിയ ഒരു അനുഭവം നല്‍കാന്‍ രണ്ടുപേര്‍ക്കും സാധിച്ചു. reverse order എന്ന ഒരു സങ്കേതത്തിലാണ് തിരക്കഥയുടെ രൂപം. അത് വളരെ നല്ല രീത്യില്‍ സംവിധായകന്‍ പകര്‍ത്തി . നല്ല ക്യാമറ വര്‍ക്കും. ശബ്ദ വിന്യാസത്തില്‍ ചില പോരായ്മകള്‍ ഉണ്ടെന്നു തോന്നി. കാരണം കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ക്ക് മീതെ പശ്ചാത്തല സംഗീതം മുഴച്ചു നില്‍ക്കുന്നതിനാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് വ്യക്തത ഇല്ലാതെ പോകുന്നു. അത്ത് ചിലപോഴെങ്കിലും ആ സീനിന്‍റെ തീവ്രത ചോര്‍ത്തി കളയുന്നുണ്ട്. കുറച്ചു നാളുകള്‍ക്കു ശേഷം ഒരു നല്ല സിനിമ കണ്ട ഒരു പ്രതീതി.
Friday, April 29, 2011
Monday, April 18, 2011
പ്രേക്ഷകരുടെ ദുരവസ്ഥ
മലയാള സിനിമയെക്കുറിച്ച് എഴുതാന്‍ തന്നെ ലജ്ജ തോന്നുന്ന തരത്തില്‍ ആണ് ഓരോ സിനിമയും ഇറങ്ങുന്നത്. ഈ വിഷു കാലത്തിറങ്ങിയ മള്‍ടി സ്റ്റാര്‍ ചിത്രമായ ചൈന ടൌണ്‍ , doubles എന്നി ചിത്രങ്ങള്‍ പ്രേക്ഷകരെ നിരാശയുടെ പടു കുഴിയിലേക്ക് തള്ളി വിടുന്നു. ഒരു താരത്തിന്‍റെ തന്നെ കഴിവില്‍ വിശ്വാസം നഷ്ടപെട്ടതുകൊണ്ടാണ് മള്‍ടി സ്റ്റാര്‍ ചിത്രങ്ങള്‍ എടുക്കാന്‍ നിര്‍മാതാക്കളെ പ്രചോദിപ്പിക്കുന്നത്. മള്‍ടി സ്റ്റാര്‍ പടം ആയാലും കഥയില്ലെങ്കില്‍ പ്രേക്ഷകര്‍ അത് തള്ളും എന്ന കാര്യത്തില്‍ സംശയം ഇല്ലെന്ന കാര്യം ഇപ്പോള്‍ വീണ്ടും തെളിഞ്ഞിരിക്കുന്നു.
റാഫി മെക്കാര്‍ട്ടിന്‍ ടീമിന്‍റെ ചൈന ടൌണ്‍ എന്ന മള്‍ടി സ്റ്റാര്‍ ചിത്രം കണ്ടാല്‍ മലയാള സിനിമയുടെ അവസ്ഥയോര്‍ത്ത് നമ്മള്‍ കരഞ്ഞുപോകും. ശക്തമായ കഥയില്ലാത്ത വെറും ഒരു ധൂര്‍ത്ത് എന്നല്ലാതെ അതിനെ ഒരു സിനിമ എന്ന് പറയാന്‍ എനിക്കാവില്ല. മോഹന്‍ലാല്‍ എന്ന നടന് ഒറ്റയ്ക്ക് ചിത്രങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവാണോ ഇങ്ങനെ ചിത്രങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് എന്ന് സംശയിക്കുന്നു. ജന്മന അഭിനയിക്കാന്‍ കഴിവുള്ള അദ്ദേഹത്തിന്‍റെ കഴിവുകള്‍ക്ക് എന്ത് പറ്റി?? തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം. യാതൊരു കാമ്പും ഇല്ലാത്ത സിനിമകളില്‍ അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നു. കോമെടിയുടെ പശ്ചാത്തലത്തിലുള്ള സിനിമ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. എന്നാല്‍ യാതൊരു കോമെടിയും അതിലില്ല.
സച്ചി- സേതു ടീമിന്‍റെ തിരക്കഥയില്‍ പിറന്ന doubles ന്‍റെ കാര്യവും വിഭിന്നമല്ല എന്ന് പറയേണ്ടി വരും. സോഹന്‍ സീനുലാല്‍ എന്ന സംവിധായകന്‍റെ പോരായ്മ നമുക്കതില്‍ കാണാന്‍ സാധിക്കും. ഒരു പുതുമയും ഇല്ലാത്ത ഒരു കഥ. ആ കഥയെ സംവിധായകന്‍ കൂടുതല്‍ വിരസത ഉളവാക്കുന്ന രീതിയില്‍ എടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന മഹാനടനും ഇതുപോലെ അബദ്ധം പറ്റെണോ?? ഇടയ്ക്ക് ഒന്ന് ചിന്തിക്കാന്‍ നല്ലതാണു ഇത്. കോമെടിയുടെ പേരില്‍ ഈ രണ്ടു സിനിമയിലും സുരാജ് എന്ന നടന്‍ കാണിക്കുന്നത് കണ്ടാല്‍ നമ്മള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങി ഓടേണ്ടിവരും.
Sunday, April 3, 2011
ഉറുമി വേണ്ടത്ര തിളങ്ങിയോ??? സന്തോഷ്‌ശിവന്‍- പ്രിത്വി രാജ് ടീമിന്‍റെ ഉറുമി എന്ന ചരിത്ര പശ്ചാത്തലം ഉള്ള സിനിമ വേണ്ടത്ര പൂര്‍ണത കൈ വരിച്ചിട്ടില്ല എന്ന് പറയേണ്ടി വരും. വാസ്കോ ഡാ ഗാമയെ വധിക്കാന്‍ നടക്കുന്ന ചിറയ്ക്കല്‍ കേളു നായനാര്‍ എന്ന കഥാപാത്രത്തെയാണ് പ്രിത്വി അവതരിപ്പിക്കുന്നത്. ചരിത്രത്തിന്‍റെ തങ്കലിപികളില്‍ രേഖപെടുതാത്ത തികച്ചും അവഗനിക്കപെട്ട ഒരു വ്യക്തി. അങ്ങനെ ഒരു പോരാളിയെ അവതരിപ്പിക്കാന്‍ സന്തോഷ് ശിവനും പ്രിത്വിയും കാണിച്ച തന്റേടം അഭിനന്ദനാര്‍ഹം തന്നെ. പക്ഷെ തിരക്കഥയുടെ അപൂര്‍ണത നമ്മെ പലപ്പോഴും മനസ് മടിപ്പിക്കുന്നുണ്ട്. ഉറുമിയുടെ പശ്ചാത്തലം വടക്കന്‍ മലബാര്‍ ആണ്. അവിടുത്തെ ആളുകളുടെ ഭാഷയല്ല കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് . അറയ്ക്കല്‍ രാജ വംശത്തിലെ ആയിഷ (നായിക) സംസാരിക്കുന്നതും സാധാരണ സിനിമ ഭാഷ തന്നെ. അതില്‍ കുറച്ചെങ്കിലും വ്യത്യസ്തത പുലര്‍ത്തുന്നത് ആലി എന്ന കഥാപാത്രം ആണ്. ആലി കേളുവിന്റെ ചങ്ങാതി ആണ്. സിനിമ തുടങ്ങുന്നത് ആധുനിക കാലഖട്ടത്തില്‍ നിന്നാണ്. ഇന്നത്തെ മുതലാളിത്ത രാഷ്ട്രങ്ങളുടെ കടന്നു കയറ്റവും സമ്പത്ത് കൊള്ളയടിക്കലും മറ്റു വികസ്വര രാഷ്ട്രങ്ങളുടെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ വന്പന്‍ കുത്തക രാഷ്ട്രങ്ങളുടെ കുടില തന്ത്രങ്ങള്‍ ഈ സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട് . അത്തരം കാര്യങ്ങളില്‍ എങ്ങനെ അവര്‍ക്ക് നമ്മുടെ യുവത്വത്തെ ചൂഷണം ചെയ്യാന്‍ സാധിക്കും എന്ന് പറയാതെ പറയുന്നുണ്ട്. രാഷ്ട്രതോടോ, ഭൂമിയോടോ , പ്രകൃതിയോടോ , യാതൊന്നിനോടും കടപ്പടില്ലാത്ത യുവാക്കളുടെ പ്രതിനിധികളിലൂടെ യാണ് സിനിമ ഭൂതകാലത്തിലേക്ക് പോകുന്നത്. ഭൂമി തന്നെ പലവട്ടം നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നു ഭൂമിയെ സംരെക്ഷിചില്ലെങ്കില്‍ ജീവനാശം ഉണ്ടാവും എന്ന്. പക്ഷെ നാം ആടമ്പര ജീവിതത്തില്‍ ആക്രിഷ്ടരാവുന്നു. അതിനു നാം പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നു. ഇത് വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കും. ആധുനിക കാലഖട്ടത്തിന്റെ ഈ ഒരു നേര്‍കാഴ്ച സിനിമയിലുണ്ട്. സമ്പത്തിനു വേണ്ടി നമ്മള്‍ രാജ്യത്തെയും ഭൂമിയും ഏതു കുത്തക കമ്പനികള്‍ക്കും തീറെഴുതി കൊടുക്കുന്ന ആടമ്പര സംസ്കാരത്തിന്‍റെ പ്രേതിനിധികളിലൂടെയാണ് ഈ സിനിമ തുടങ്ങുന്നത്. ചരിത്രത്തിന്‍റെ പുനരാവര്‍ത്തനം. പാട്ടുകളുടെ കാര്യത്തില്‍ ഭാഷയുടെ ആ നാടന്‍ തനിമ കൊണ്ടുവരാന്‍ ശ്രേമിചിടുണ്ട്. സംഘട്ടന രംകങ്ങള്‍ക്ക് വേണ്ടത്ര ശക്തിയില്ലാതെ പോയി. പലപ്പോഴും സിനിമ വിരസത സൃഷ്ടിക്കുന്നുണ്ട്. ജഗതിയുടെ കഥാപാത്രം എടുത്തു പറയേണ്ട ഒന്നാണ്. അസാമാന്യ ബിംബ സൃഷ്ടി ആണ് തിരക്കധാകൃതായ ശങ്കര്‍ രാമകൃഷ്ണന്‍ നടത്തിയിരിക്കുനത്. ഒരല്പം കൂടി പഠനവും പരിശ്രമവും നടത്തിയിരുന്നു എങ്കില്‍ വളരെ നല്ല ഒരു ദൃശ്യാനുഭവം ആക്കി മാറ്റമായിരുന്നു. ഇപ്പോള്‍ നടത്തിയ ശ്രമത്തെ അവഗനിച്ചുകൊണ്ടാല്ല ഇത് പറയുന്നത്.
Friday, April 1, 2011
ക്രിസ്ത്യന്‍ ബ്രെതെഴ്സും ഓഗസ്റ്റ് പതിനഞ്ചും തരുന്നത് എന്ത് ?? ഒന്നിലധികം താരങ്ങളുടെ അകമ്പടിയോടെ വന്ന ക്രിസ്ത്യന്‍ ബ്രെതെഴ്സ് കഥയില്ലായ്മയുടെ ഒരു പര്യായം തന്നെ. കാണികളെ വിരസതയുടെ കയത്തിലേക്ക് പലതവണ കൂട്ടി കൊണ്ടുപോകുന്നു. ഇതിലെ പാട്ടുകള്‍ കേട്ടാല്‍ തന്നെ നമ്മള്‍ മലയാളികള്‍ നാണിച്ചു തലതാഴ്തും . ഇത്ര നിരര്‍ധ്കമായ ഗാനങ്ങള്‍ മലയാളത്തില്‍ ഉണ്ടാവുന്നല്ലോ എന്നോര്‍ത് വീണ്ടും നമുക്ക് വേദനിക്കേണ്ടി വരും. ഇത്ര മുതല്‍ മുടക്കി എന്തിനു ഇങ്ങനെ തട്ടിക്കൂട്ട് പടങ്ങള്‍ ഉണ്ടാക്കി വീണ്ടും മലയാള സിനിമയെ നാണം കെടുതണോ എന്ന് താരങ്ങളും പരിചയ സമ്പത്തുള്ള സംവിധായകരും ചിന്തിച്ചാല്‍ നന്ന്. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കഥാപാത്രത്തെ വീണ്ടും മടക്കി കൊണ്ട് വന്നിരിക്കുന്നു s . n . സ്വാമി . പെരുമാള്‍ എന്ന കഥാപാത്രത്തെ ഇപ്പഴും അതെ ഭാവത്തില്‍ ഉള്‍കൊള്ളാന്‍ മമ്മൂട്ടി എന്ന മഹാനടന് കഴിയുന്നു എന്നത് നമ്മെ അല്ഭുതപെടുതുന്നു . ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ശരീരഭാഷയക്ക് യാതൊരു മാറ്റവും കൂടാതെ കൂടുതല്‍ മികവുറ്റതാക്കാന്‍ മമ്മൂട്ടിക്ക് കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്‍റെ കഴിവ്. ഓഗുസ്റ്റ് 1 എന്ന സിനിമയുടെ തനിയാവര്‍ത്തനം തന്നെ ആണ് ഓഗസ്റ്റ് 15 ന്‍റെ തിരക്കഥ . ഇപോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലേക്ക് അതിനെ മാറ്റി എന്നല്ലാതെ യാതൊരു പുതുമയും അതിനില്ല. ഇതില്‍ അഭിനന്ദനം അര്‍ഹിക്കുന്ന രീതിയില്‍ അഭിനയിചിടുള്ള മറ്റു രണ്ടു പേരാണ് സിദ്ദിക്കും ലാലു അലെക്സും. തിരക്കഥയുടെ ശക്തി ഇല്ലായ്മ പല തവണ നമ്മെ ബോധ്യപ്പെടുതുന്നുണ്ട്. ഷാജി കൈലാസ് എന്ന സംവിധായകന്‍റെ പതിവ് ശൈലിയില്‍ അല്ല ഈ സിനിമ എടുത്തിരിക്കുന്നത്.
Subscribe to:
Posts (Atom)