Sunday, September 1, 2013

                          മൈക്കേല്‍ എന്ന ചിത്രകാരന്‍റെ ഉത്തരവാദിത്ത്വ രഹിത സുന്ദര ജീവിതത്തിലൂടെ ചില അടയാളപ്പെടുത്തലുകള്‍ നടത്താന്‍ ശ്യാമപ്രസാദ് എന്ന കലാകാരന്‍ നടത്തിയ മനോഹര ശ്രമം അതാണ്‌ ആര്‍ടിസ്റ്റ് .

                          ഒരു കലാകാരന്‍ എപ്പോഴാണ് മികച്ചതാകുന്നത് ? ആരാണ് അവനെ മികച്ചതാക്കുന്നത് ? അവന്റെ കലാസൃഷ്ടിയുടെ വിധികര്‍ത്താക്കള്‍ ആരാണ് ? ചില മുന്നറിവുകളുടെ അടിസ്ഥാനത്തില്‍ നാം രൂപപ്പെടുത്തുന്ന ഒന്നാണോ കലയെ അളക്കുന്ന അളവുകോലായി നാം ഉപയോഗിക്കേണ്ടത് ? അത്തരം അളവുകോല്‍ ഒരു കലാകാരന്‍റെ ആത്മാവിഷ്കാരത്തിന്റെ നേര്‍ചിത്രത്തെ എങ്ങനെയാണ് അളക്കാന്‍ പര്യാപ്തമാകുന്നത് ? തന്‍റെ ഭാവനയുടെ , അവന്‍ ആര്‍ജ്ജിച്ച ജീവിതാനുഭവങ്ങളുടെ, നേര്‍ സാക്ഷ്യം അതാകും പലപ്പോഴും അവന്‍റെ സൃഷ്ടികള്‍ .അത് ചിലപ്പോള്‍ വന്യമാകും;ചിലപ്പോള്‍ നൈര്‍മ്മല്യമുള്ളതാകും; ചിലപ്പോള്‍ സങ്കീര്‍ണ്ണമാകും .  ഒരു കലാകാരന്‍ അവന്‍റെ ആത്മാവിഷ്ക്കാരത്തിന്റെ പകര്‍ത്തിവെക്കല്‍ ആത്മാര്‍ഥതയോടെ ചെയ്യുമ്പോഴാണ്  അത് മഹത്തരം ആകുന്നതും കലാകാരന്‍ കല്‍പ്പിക്കുന്ന അര്‍ത്ഥതലങ്ങള്‍ക്ക് അപ്പുറത്തേയ്ക്ക് അത് വളരുകയും ചെയ്യുന്നത് .

                          പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും  സ്നേഹത്തിന്റെയും ചൂഷണത്തിന്റെയും വഞ്ചനയുടെയും നിസ്സഹായതയുടെയും ചെറുത്തുനില്‍പ്പിന്റെയും ഒക്കെ കഥകള്‍ കുറഞ്ഞ കഥാപാത്രങ്ങളിലൂടെ സുന്ദരമായി ദൃശ്യഭാഷ ചമയ്ക്കാന്‍ ശ്യാമപ്രസാദിനു സാധിച്ചിരിക്കുന്നു .

                          സ്ത്രീ ഒരു ഭോഗ വസ്തു ആണെന്നും തനിക്കൊരു പരിമിതി ഉണ്ടാകുമ്പോള്‍ അവള്‍ തന്നെ ഉപേക്ഷിച്ചു പുതിയ മേച്ചില്‍പ്പുറം തേടിപ്പോകുകയും ചെയ്യുമെന്ന പുരുഷന്‍റെ അപകര്‍ഷതാബോധം ഇടയ്ക്ക് തലപൊക്കുന്നു. സ്നേഹത്തിന്റെ പേരില്‍ അവള്‍ പറ്റുന്ന ആനുകൂല്യങ്ങള്‍ക്ക് പകരമായി തന്‍റെ ശരീരം പങ്കു വെക്കാന്‍ നിര്‍ബന്ധിതയാകുന്നതിന്റെ ദുര്യോഗം ഇതില്‍ വരച്ചുകാട്ടുന്നു. പരസ്ത്രീ ബന്ധത്തിന് വേണ്ടി കെഞ്ചുന്ന കാമ ദാഹിയായ പുരുഷന്‍റെ അധമ മനസ്സ് മനോഹരമായി ദൃശ്യവത്ക്കരിച്ചിരിക്കുന്നു . തന്‍റെ ജീവിതം തകര്‍ന്നു പോകുമെന്നവസ്ഥ വരുമ്പോള്‍ മുന്‍ സൗഹൃദത്തിന്റെ പേരില്‍ എല്ലാം അടിയറവു വെയ്ക്കാന്‍ ഒരു നിമിഷനേരത്തേയ്ക്കെങ്കിലും അവള്‍ തയ്യാറാകുന്നു  . തന്‍റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടാതെ അകക്കണ്ണിന്റെ കാഴ്ചയില്ലാതെ നിഷ്ക്കരുണം സ്ത്രീയെ വലിച്ചെറിയുന്നു .പലപ്പോഴും കാഴ്ച അങ്ങനെയാണ് കാണാത്ത യാഥാര്‍ത്യത്തെ തിരിച്ചറിയാന്‍ പലപ്പോഴും മനുഷ്യന് സാധിക്കാതെ വരുന്നു .
 അപ്പോഴും ജീവിത യാഥാര്‍ത്ഥ്യം തിരിച്ചറിയുകയും മുറിവേറ്റ ഹൃദയവുമായി അവള്‍ ജീവിതത്തെ ഉള്‍ക്കൊള്ളുകയും സഹനത്തിന്റെയും ക്ഷമയുടെയും ആള്‍രൂപമായി ഒരിക്കല്‍ കൂടി അവള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്നു .
                         ഉപരിപ്ലവമായ കഴിഞ്ഞ സിനിമയെ അപേക്ഷിച്ച് നല്ലൊരു സിനിമ നല്‍കിയിരിക്കുന്നു എന്ന് പറയാം . മൈക്കേല്‍ , ഗായത്രി , അഭി , തുടങ്ങി എല്ലാവരും അവരുടെ കഥാപാത്രങ്ങള്‍ അതിഭാവുകത്വം ഇല്ലാതെ അഭിനയിച്ചിരിക്കുന്നു എന്നത് പ്രശംസ അര്‍ഹിക്കുന്ന കാര്യം തന്നെ .

Saturday, August 31, 2013

കല്ലും മണ്ണും കൊണ്ടു നിര്‍മ്മിച്ച വീടിനു ജീവനുണ്ടാകുന്നതും സ്വഭാവം ഉണ്ടാകുന്നതും അതിനുള്ളില്‍ മനുഷ്യന്‍ അവന്റെ ജീവിതം ജീവിക്കുമ്പോഴാണ്. താന്‍ ജനിച്ചു വളര്‍ന്ന വീടിനോടും നാടിനോടും മണ്ണിനോടും പെണ്ണിനോടും അത്തരമൊരു വൈകരികപരമായ അടുപ്പം കാത്തു സൂക്ഷിക്കുന്നവരാണ് മലയാളികളില്‍ അധികം പേരും . തന്‍റെ അച്ഛന്‍ നടത്തിയ പല ചരക്കു കടയോട് കുഞ്ഞനന്തന് അത്തരമൊരു വൈകാരിക അടുപ്പം ഉണ്ട്. ബാല്യം മുതല്‍ തന്‍റെ ജീവിതവുമായി ബന്ധപ്പെട്ട കട . ആ കട ചിലപ്പോഴൊക്കെ അച്ഛന്റെ ബിംബം തന്നെ ആയി മാറുന്നു കുഞ്ഞനന്തന് . വളരെ തന്മയീ ഭാവം കലര്‍ത്തി ലളിത സുന്ദരമായി, അതിഭാവുകത്വം കൂടാതെയുള്ള ജീവിതക്കാഴ്ചയായി മാറുന്നു ഈ സിനിമ .

അവര്‍ണ്ണനീയമായ പ്രണയത്തിന്‍റെ താമര നൂലിഴകളാല്‍ ബന്ധിപ്പിക്കപ്പെട്ട കുഞ്ഞനന്തനും ചിത്തിരയ്ക്കും ഒരു ആണ്‍കുഞ്ഞിനെയും ഒരു പെണ്‍കുഞ്ഞിനെയും കാലം സമ്മാനിച്ചു. കാലവും ജീവിതവും അവരെ രണ്ടു ശരീരവും രണ്ടു മനസ്സുമാക്കി അകറ്റി, കെട്ടിയാടാന്‍ നിര്‍ബന്ധിക്കപ്പെട്ട അച്ഛന്‍റെയും അമ്മയുടെയും വേഷങ്ങള്‍ ആടിത്തീര്‍ക്കുന്നു . ഏതൊരു ബന്ധവും താങ്ങും തണലും ആകണം , സംഘര്‍ഷങ്ങള്‍ നിറയ്ക്കുന്നതാകരുത് . പരസ്പരം ആശ്വാസവും ആശ്രയവും ആകേണ്ട അവരുടെ പവിത്ര ബന്ധത്തെ കളങ്കത്തിന്റെ കാര്‍മേഘം വിഴുങ്ങിയിട്ട് നാളുകളേറെയായി . ജീവിതത്തിന്റെ അത്തരം നിസ്സഹായാവസ്ഥയില്‍ കുഞ്ഞനന്തന് ആശ്വാസമാകുന്നത് തന്‍റെ കടയാണ് . ബന്ധങ്ങള്‍ക്ക് മേല്‍ വിവേചനത്തിന്റെ വേലിക്കെട്ടുകള്‍ തീര്‍ത്തുകൊണ്ട് ഇടുങ്ങിയ ജീവിതത്തിലേയ്ക്ക് ഒതുങ്ങുന്നവരാണ് മനുഷ്യന്‍ . അത്തരം എല്ലാ ബലഹീനതകളും ഉള്ള ഒരു സാധാരണ മനുഷ്യ ജീവിതം ആണ് അവരുടേത് . അതിന്റെ പശ്ചാത്തലത്തില്‍ ഗൗരവമായ വിഷയം ആണ് സിനിമ കൈകാര്യം ചെയ്യുന്നത് . പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കലും വിട്ടു വീഴ്ച്ചാ മനോഭാവവും ഒക്കെ നിറഞ്ഞ വിശ്വാസത്തിന്റെ യാത്രയാണ് രണ്ടു പേരൊന്നിച്ചുള്ള ജീവിതം . ആ വിശ്വാസത്തിന്റെ ജീവതാളം രേഖകളില്‍ ആകുമ്പോള്‍ അത് അവിശ്വാസത്തിന്റെ അവതാളം ആയി മാറുന്നു . പ്രണയ വിവാഹങ്ങള്‍ പലപ്പോഴും ജീവിതയാത്രയുടെ തുടക്കത്തില്‍ തന്നെ അപശ്രുതി മീട്ടാന്‍ തുടങ്ങുന്നത് എന്തുകൊണ്ടാണ് ? പകലന്തിയോളം അന്നന്നത്തെ അപ്പത്തിനു വേണ്ടി അദ്ധ്വാനിക്കുന്ന സാധാരണക്കാരന്റെ ആശ്വാസ കേന്ദ്രം ആകണം അവന്‍റെ വീട്. അല്ലെങ്കില്‍ അത് വെറുമൊരു നിര്‍ജ്ജീവ വസ്തുവായി നിലകൊള്ളും .

മലയാളികളുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ . ജൈവിക ബന്ധത്തിനപ്പുറത്തേയ്ക്ക് ഇത്തരം അയഥാര്‍ത്ഥ യാന്ത്രിക ബന്ധങ്ങളില്‍ അഭിരമിക്കുന്ന യുവ തലമുറയും ഇതില്‍ ആശ്രയം കണ്ടെത്തുന്ന വിഭാഗവും ചെറുതല്ല . ചിന്തയെ മരവിപ്പിക്കുന്ന ഇത്തരം യാന്ത്രിക ബന്ധങ്ങളുടെ പൊള്ളത്തരങ്ങള്‍ മനസിലാക്കാതെ , ഭൂമിയിലെ സവിശേഷ ബുദ്ധിക്കുടമയായ മനുഷ്യന്‍ അവന്‍റെ സര്‍ഗ്ഗശേഷിയും ഉത്പാദനക്ഷമതയും അടിയറവു വെക്കുന്ന കാഴ്ച തികച്ചും വിരോധാഭാസം തന്നെ . ഒരു വികല്പ്പിത ലോകത്ത് അടിമയാകുന്ന ഇത്തരം ആളുകളുടെ ചെറുതല്ലാത്ത സമൂഹം ഇവിടെ വളര്‍ന്നു വരുന്നു . ജീവിതത്തിലെ ഓരോ പ്രശ്നങ്ങളും മറ്റുള്ളവരുടെ കണ്ണില്‍ നിസ്സാരം ആണെന്ന് തോന്നിയേക്കാം , ചിലപ്പോള്‍ അത്തരം പ്രശ്നങ്ങള്‍ അതിനേക്കാള്‍ വലിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ അവനവന്‍ തന്നെ അതിനെ ലഘൂകരിക്കുകയും ചെയ്തേക്കാം . ഈ പ്രശ്നങ്ങള്‍ ഒക്കെ തന്നെ സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ പറ്റുന്നത് ജൈവിക ബന്ധങ്ങളിലൂടെയാണ് എന്ന സത്യം മറക്കുകയും അത്തരം കൈത്താങ്ങ്‌ തന്‍റെ പങ്കാളിയില്‍ നിന്നും കിട്ടാതെ വരുമ്പോള്‍ , വ്യര്‍ത്ഥമെന്നറിഞ്ഞിട്ടും യാന്ത്രിക ബന്ധങ്ങളുടെ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നവരും വിരളമല്ല .

ഈ ആധുനിക കാലഘട്ടത്തില്‍ ഹര്‍ത്താലുകള്‍ പോലുള്ള കാലഹരണപ്പെട്ട സമരമുറകള്‍ വേണോ എന്ന് ഇവുടത്തെ പ്രബുദ്ധരായ രാഷ്ട്രീയ നേതൃത്വം പുനര്‍ വിചിന്തിനം നടത്തേണ്ട കാലം അതിക്രമിച്ചു . ഹര്‍ത്താല്‍ ആഹ്വാനത്തിലൂടെ രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയ്ക്ക് നഷ്ടം വരുന്നു എന്ന് മാത്രമല്ല സ്ഥിര വരുമാനം ഇല്ലാത്ത ഇവിടുത്തെ അസംഘടിത മേഖലയിലെ പാവപ്പെട്ട തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കുന്ന ജനദ്രോഹമായി മാറുന്നു എന്നുള്ള സത്യം ഇനിയെങ്കിലും ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം മനസ്സിലാക്കേണ്ടതാണ് . ഇത്തരം പ്രഹസന സമര രീതികള്‍ കൊണ്ട് ഇന്നത്തെ കാലത്ത് പ്രയോജനം കിട്ടുന്നില്ല എന്ന യാഥാര്‍ത്ഥ്യം എന്തുകൊണ്ട് ഇവര്‍ കാണാതെ പോകുന്നു ? രാഷ്ട്രീയ കക്ഷികളുടെ ജാഥകളും മറ്റു സര്‍വീസ് സംഘടനകളുടെ സമര ജാഥ കളും വഴി തടയലും ഗതാഗതം സ്തംഭിപ്പിക്കലുമൊക്കെ സാധാരണ ജനത്തിനെ ഏതു തരത്തില്‍ ബുദ്ധിമുട്ടിക്കും എന്നത് അവനവന്റെ ജീവിതത്തില്‍ അനുഭവിക്കുമ്പോഴെ അറിയൂ .

വികസനത്തിനു വേണ്ടിയുള്ള വികസനമോ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള വികസനമോ അല്ല നമുക്ക് വേണ്ടത് . നമുക്കാവശ്യം സുസ്ഥിര വികസനം ആണ് . വികസനത്തിന്‍റെ പേരില്‍ ഇവിടുത്തെ ഒരു സാമാന്യ പ്രജ പോലും പാര്‍ശ്വവത്കരിക്കാന്‍ പാടില്ല . ഇവിടുത്തെ എല്ലാ പ്രജകള്‍ക്കും അതിന്‍റെ ഗുണ ഫലം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ലഭിക്കുകയും ചെയ്യണം . അത്തരം ദീര്‍ഘ വീക്ഷണത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിവുള്ള നേതൃത്വം ഉണ്ടാകണം . ഒരു പ്രദേശത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട ഒന്നാണ് അവിടുത്തെ ഗതാഗത സൗകര്യം എന്നത്. ഗുണ നിലവാരമുള്ളതും ഈടു നില്‍ക്കുന്നതുമായ ഗതാഗത സൗകര്യം ഉണ്ടാവേണ്ടത് അത്യാവശ്യം തന്നെ . വിശ്വാസക്കച്ചവടവും വര്‍ഗ്ഗീയതയും ചൂടപ്പം പോലെ വിറ്റുപോകുന്ന നല്ലൊരു വിപണിയായി സാക്ഷര കേരളം മാറിക്കൊണ്ടിരിക്കുന്നു എന്നത് തീര്‍ത്തും ലജ്ജാവഹം തന്നെ. ഇതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്ക് മാറി നില്‍ക്കാനാവില്ല . വികസനത്തിന്‍റെ പേരില്‍ ഒരു ജനസമൂഹത്തെ നശിപ്പിക്കുകയല്ല വേണ്ടത് മറിച്ച് വീണ്ടും വളരാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് വേണ്ടത് . സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തേണ്ട ഉദ്യോഗസ്ഥ വൃന്ദം പലപ്പോഴും ജനങ്ങളെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തില്‍ മാറ്റിയെടുക്കുന്നു. അവര്‍ വെറും യന്ത്രങ്ങളെ പോലെ ആകുന്നു. ജനങ്ങള്‍ക്ക്‌ വേണ്ടി നിലകൊള്ളേണ്ട സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങള്‍ക്കെതിരെ ആകുന്നു .

മനുഷ്യന്‍ പ്രകൃതിയുടെ ഭാഗം ആണ് . എന്തിന്‍റെ പേരിലായാലും അവനു തന്‍റെ മാളം നഷ്ടപ്പെടുമ്പോള്‍ അടുത്ത സുരക്ഷിത മാളം കണ്ടെത്താനും ജീവിതം തുടങ്ങാനും സാധിക്കണം . അപ്പോഴാണ്‌ അവന്‍ പ്രകൃതിയുടെ ഭാഗമായി മാറുന്നത് .

പ്രതികരണ ശേഷി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ ജനസമൂഹം ഇവിടെ ഉണ്ട്. തങ്ങളുടേതാകുന്ന രീതിയില്‍ ഏതൊരുവനും പ്രതിഷേധം അറിയിക്കേണ്ടതാണ് .പ്രതികരണ ശേഷിയില്ലാത്ത ജനസമൂഹത്തെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ നിരവധി ബാഹ്യ ശക്തികള്‍ ഉണ്ടാകും . അതിനിട വരുത്താതെ പ്രതികരണ ശേഷിയുള്ള ജന സമൂഹമായി മാറുക .

നിരവധി ഗൗരവമുള്ള വിഷയങ്ങളെ ലളിതമായി , സുന്ദരമായി ദൃശ്യഭാഷ ചമയ്ക്കാന്‍ സലിം അഹമ്മദ് എന്ന സംവിധായകന് സാധിച്ചു എന്നുള്ളതാണ് ഈ സിനിമയെ മഹത്തരമാക്കുന്നത്. ആദ്യ സിനിമ ഏല്‍പ്പിച്ച ഭാരം ഒന്നും തന്നെ നിഴലിക്കാതെ അതിനേക്കാള്‍ മികച്ച കലാസൃഷ്ടി നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു . പ്രോത്സാഹിപ്പിക്കുക ഈ ലളിത സുന്ദര ഗംഭീര സിനിമയെ........

Saturday, July 13, 2013


മായക്കാഴ്ചകള്‍ 
കുറെ നാളുകള്‍ക്ക് ശേഷം അരവിന്ദ് പേനയുമായി എഴുത്ത് മുറിയിലേക്ക് പ്രവേശിച്ചു. എന്താണ് എഴുതേണ്ടത് ??? എന്തിനാണ് എഴുതേണ്ടത് ?? എന്നിങ്ങനെ ഉള്ള ചോദ്യങ്ങള്‍ അരവിന്ദന്‍റെ മനസിലൂടെ കടന്നു പൊയ്ക്കൊണ്ടിരിന്നു . വല്ലാത്ത വീര്‍പ്പു മുട്ടല്‍ തന്നെ. മുറിയില്‍ കിടന്ന കസേരയിലേക്ക് അവന്‍ ചാരി കിടന്നു. പേന എന്തെക്കെയോ പറയാന്‍ വെമ്പുന്നത് പോലെ .
ചാരു കസേരയിലെ കിടപ്പ് വന്യമായ പല ചിന്തകളിലേക്കും അവനെ കൂട്ടി കൊണ്ടു പോയി . തനിക്ക് ജന്‍മം നല്‍കിയ തന്‍റെ അമ്മയുടെയും അച്ഛന്‍റെയും ദുര്‍ഗതിയോര്‍ത്ത് അവന്‍ അവനെ തന്നെ പഴിച്ചു. " അവരുടെ മുന്‍ജന്മ പാപം " എന്നല്ലാതെ എന്ത് പറയാന്‍... .മുന്‍ജന്മ പാപമോ!! എന്റെ ചിന്തയില്‍ നിന്ന് തന്നെ ആണോ ഇങ്ങനെ ഒരു വാക്ക് വന്നത് !! അരവിന്ദ് ഞെട്ടിയെങ്കിലും ചിന്തയുടെ ആലസ്യത്തില്‍ നിന്ന് വര്‍ത്തമാന ലോകത്തേയ്ക്ക് വരുവാന്‍ അവന്റെ മസ്തിഷ്കം അനുവദിക്കുന്നില്ലായിരുന്നു... വീണ്ടും അവന്‍ ഏതോ ലോകത്തേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു..
തന്‍റെ ശവ ശരീരത്തിനരികില്‍ നിഗൂഡമായ മുഖഭാവത്തോടെ ഇരിക്കുന്ന തന്നെ തന്നെ അവന്‍ കാണുന്നു.. ചുറ്റും വേറെ ആരുമില്ല... പെട്ടെന്ന് അവന്‍ ഞെട്ടി എഴുനേല്‍ക്കുന്നു. അപ്പോഴാണ് അവന്‍ ഓര്‍ക്കുന്നത് .... എത്ര നാളായി താന്‍ ഒരു സ്വപ്നം കണ്ടിട്ട് ?? സ്വപ്‌നങ്ങള്‍ പോലും തനിക്ക് അന്യമായിരുന്നു എന്ന തോന്നല്‍ അവനെ കൂടുതല്‍ സംഘര്‍ഷത്തില്‍ ആക്കി... കരയാന്‍ വെമ്പി നില്‍ക്കുന്ന ആകാശം പോലെ ആയിരുന്നു അവന്‍റെ മനസ്.
നിലാവിന്‍റെ വെളിച്ചം ഇലകള്‍ക്കിടയിലൂടെ നേര്‍ത്ത വെള്ളി നൂലിഴകളായി ഭൂമിയെ അണിയിച്ചൊരുക്കിക്കൊണ്ടിരുന്നു ..വളരെ വേഗത്തില്‍ അരവിന്ദ് മുന്നോട്ട് നടന്നു പോകുന്നത് കാണാം. അവന്‍ നടന്നു നടന്നു ചെന്ന് നിന്നത് ഒരു സെമിത്തേരിയുടെ മുന്നില്‍ ആണ്. അതിന്‍റെ വാതില്‍ക്കല്‍ അനിയും സജീറും ആഷിയും നില്പുണ്ടായിരുന്നു. അവരെ കണ്ടതും അവന്‍റെ ഉള്ളൊന്നു കാളി. സുതാര്യമായ ശരീരത്തോട് കൂടി അവര്‍ നില്‍ക്കുന്നു. എന്നെ കണ്ടതും അവര്‍ സംസാരം നിര്‍ത്തി. അവരുടെ സമീപത്തായി പരിചയമില്ലാത്ത ഒരു പുരോഹിതനെയും കാണാമായിരുന്നു. അദ്ദേഹത്തിന് പക്ഷെ തല മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അദ്ദേഹം പൌരോഹിത്യ വേഷത്തില്‍ തന്നെ ആണ് താനും. അവരുടെ അടുത്ത് ചെന്ന് ഞാന്‍ നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി.. എന്‍റെ ശരീരം ക്രിസ്തു മതാചാര പ്രകാരം അലങ്കരിച്ച് കല്ലറയില്‍ അടക്കാന്‍ പോകുന്നു.നുരപൊന്തിയ സംശയങ്ങള്‍ കൂട്ടുകാരോട് പങ്കുവെച്ചു .പക്ഷെ അവര്‍ പറഞ്ഞ ഭാഷ അവനു മനസിലായില്ല . ഏതോ പ്രാകൃതമായ ഭാഷ... ശവ ശരീരം കല്ലറയില്‍ ഇറക്കി വെച്ച് മൂന്ന് പിടി മണ്ണും വാരി ഇട്ടു അവര്‍ കല്ലറ മൂടി.. ഇപ്പോള്‍ അവിടെ കേള്‍ക്കുന്ന ഭാഷ അവനു തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. പുരോഹിതന്‍ എന്തോ ഒരു ചോദ്യം ചോദിച്ചു. ..അപ്പോഴെക്കും അരവിന്ദ് ഒരു ഞെട്ടലോടെ എഴുന്നേറ്റു ... താന്‍ കണ്ടത് സ്വപ്നമോ , യാഥാര്‍ത്യമോ എന്ന് തിരിച്ചറിയാന്‍ കുറച്ചു സമയം വേണ്ടി വന്നു ..
ഒരു പുതിയ നോവലിന്‍റെ സൃഷ്ടിക്കായി വന്നിരുന്ന തനിക്കിതെന്തു പറ്റി?? തന്‍റെ ചിന്തകള്‍ എങ്ങോട്ടാണ് തന്നെ കൂട്ടികൊണ്ട് പോകുന്നത് ?? മനസിനെ മഥിക്കുന്ന ചിന്തകള്‍ ഉണ്ടാകുമ്പോഴാണ് സാധാരണ ഞാന്‍ എഴുതാനിരിക്കുന്നത്. ഇന്ന് തനിക്ക് എന്ത് പറ്റി ?? അറിയില്ല ഒന്നും അറിയില്ല... 42 വര്‍ഷത്തെ ഏകാന്ത വാസം.. അതൊരിക്കലും തനിക്ക് വിരസത സമ്മാനിച്ചിട്ടില്ല. സമൂഹത്തിന്‍റെ പല തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ക്ക് മുന്നിലും പതറാതെ മുന്നോട്ട് പോയിട്ടേ ഉള്ളു ഇത് വരെ.
സ്വപ്നങ്ങളെ മനപൂര്‍വം മസ്തിഷ്കം എന്നില്‍ നിന്ന് മറച്ചു വെയ്ക്കുകയായിരുന്നോ അതോ സ്വപ്‌നങ്ങള്‍ എന്നില്‍ നിന്ന് അകന്നു നില്കുകയായിരുന്നോ ഇത് വരെ ...അറിയില്ല.. തനിക്ക് ഒന്നും അറിയില്ല.. വീണ്ടും വര്‍ത്തമാന ലോകത്ത് നിന്നും മനസ് രക്ഷപെടാന്‍ വ്യഗ്രത കാണിച്ചു കൊണ്ടേയിരുന്നു ... അതിനെ തടയാന്‍ അവന്‍റെ ബോധ മനസിന്‌ സാധിച്ചില്ല..
പഴയ കൊട്ടാര സദൃശ്യമായ വീട്.. ചക്രവാള സീമയില്‍ സൂര്യന്‍ കണ്ണാരം പൊത്തി കളിയ്ക്കാന്‍ തുടങ്ങിയ സമയം ആയിരുന്നു എങ്കിലും സാമാന്യം നല്ല ഇരുട്ട് ആ പ്രദേശമാകെ പടര്‍ന്നിരുന്നു.. അവിടേയ്ക്ക് എത്താന്‍ വളരെ അധികം വൈകി പോയി എന്ന് അരവിന്ദന്‍റെ വരവ് കണ്ടാല്‍ അറിയാം. ശേഖരേട്ടാ.. പൊയ്ക്കൊള്..ഞാന്‍ കുറച്ചു വൈകി പോയി... ഏണി ചാരി വെച്ച് അവന്‍ മുകളിലേക്ക് കയറി ലൈറ്റ് ഓണ്‍ ചെയ്തു.. മിന്നാമിനുങ്ങിന്റെ വെട്ടം പോലെ ബള്‍ബ്‌ തെളിഞ്ഞു.. അതിലൂടെ ഒരു വലിയ പാമ്പ്‌ ഇഴഞ്ഞു നീങ്ങി.. അവന്‍ കുറച്ചു നേരം അവിടെയാകെ എന്തോ തിരയുന്നതുപോലെ നടന്നു.. സമയം അതിവേഗം മുന്നോട്ട് പോയ്ക്കൊണ്ടെയിരുന്നു.. അവന്‍ അവിടെ കിടന്ന ഒരു കട്ടിലിലേക്ക് കിടന്നു.. വളരെ വിചിത്രമായ കട്ടില്‍.. അതിനു കാലുകള്‍ ഇല്ലായിരുന്നു ..നിദ്രയുടെ ഏതോ തലത്തില്‍ അവന്‍ ഒരു പെണ്ണുമായി സല്ലപിക്കുന്നത് കാണാമായിരുന്നു ... വിചിത്രം എന്ന് പറയട്ടെ ..അവള്‍ക്ക് മുഖം ഇല്ലായിരുന്നു.. നല്ല ഇടതൂര്‍ന്നു നില്‍ക്കുന്ന , നിതമ്പം മറയ്ക്കുന്ന തലമുടി അവളുടെ അഴക് കൂട്ടി.. ഒരു നേര്‍ത്ത മുണ്ട് മാത്രമേ അവള്‍ ധരിച്ചിട്ടുള്ളൂ.. അതുകൊണ്ട് തന്നെ അവളുടെ അംഗ ലാവണ്യം അവനു ശരിക്കും നുകരാമായിരുന്നു..നേര്‍ത്ത്‌ കൊലുന്നനെയുള്ള കൈകള്‍ , മാറിടം നിറഞ്ഞു നില്‍ക്കുന്ന വെളുത്ത കൊങ്കകള്‍ , ഒതുങ്ങിയ ജഘനം , കൊഴുത്ത മേഖല എല്ലാം കൊണ്ടും അവളൊരു സൗന്ദര്യധാമം ആയി നിലകൊണ്ടു . മനസിലെ തടവറയില്‍ വീര്‍പ്പുമുട്ടിക്കിടന്ന രതിയുടെ രക്ഷപെടല്‍ ശ്രമം നടന്നു കൊണ്ടിരുന്നു . തന്‍റെ ലിംഗത്തില്‍ നിന്ന് ചോര സ്ഖലിക്കാന്‍ തുടങ്ങിയത് കണ്ടു അരവിന്ദ് ഞെട്ടി എഴുന്നേറ്റു . ഞെട്ടലില്‍ നിന്നും വിടുതല്‍ നേടിയ അരവിന്ദന് ആ സ്വപ്നം അതിശയം ആയി മാറി . ! എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. അവനു അവനെ തന്നെ മനസിലാകുന്നില്ല.. അന്ന് ജീവിതത്തില്‍ ആദ്യമായിട്ട് വിവാഹം കഴിക്കണം എന്ന തോന്നല്‍ അവന്‍റെ മനസ്സില്‍ ഉണ്ടായിരിക്കുന്നു...തന്നെ തനിക്ക് നഷ്ടപ്പെടുന്നു ...അരവിന്ദന്‍ മരിക്കാന്‍ തുടങ്ങിയിരിക്കുന്നു.. ഈ 42 വര്‍ഷക്കാലം ജീവിതത്തില്‍ എല്ലാവരും ഉണ്ടായിരുന്നു.. ബാക്കിയുള്ള ജീവിതം എനിക്ക് വേണ്ടി മാത്രം എന്റേതായ രീതിയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചിട്ട് ....കെട്ടുപാടുകകള്‍ ഇല്ലാത്ത ഏകാന്തമായ ജീവിതം ആഗ്രഹിച്ചിട്ട് ....എനിക്ക് എന്നെ നഷ്ടപ്പെടുകയാണല്ലോ എന്നോര്‍ത്ത് വീണ്ടും ആ ചാരു കസേരയിലേക്ക് നിര്‍വികാരനായി അരവിന്ദ് കിടന്നു ....

Wednesday, July 10, 2013

അറിയില്ലിനിയെങ്ങോട്ട് , അറിയില്ല 

അറുത്തുമുറിച്ച ബന്ധത്തിന്‍ തിരുശേഷിപ്പുമായി 

തുഴയില്ലാത്ത തോണിയില്‍ 

കുതിപ്പും കിതപ്പും ഇല്ലാതെ നിലയില്ലാ കയത്തില്‍ 

ഒഴുകി നീങ്ങുന്നു എങ്ങോട്ടെന്നില്ലാതെ 

ചിലര്‍ പറയുന്നു ജീവിത നാശമെന്ന് , അറിയില്ലി -

തെങ്ങനെ ജീവിത നാശമാകും

മുറിവിന്‍റെ നീറ്റല്‍ ആളിപ്പടരുമ്പോഴും

അദൃശ്യ സുഖത്തിന്റെ നെയ്യാമ്പലായി

മാറുന്നു വേദനയുടെ മുരിക്കിന്‍ പൂക്കള്‍

ഹ ! ആപേക്ഷിക ദ്വന്ദങ്ങളില്‍ പെട്ടുഴലുന്ന മനസിനി -

ത്തിരി വെട്ടമേകാനാവാതെ മായുന്നു ചന്ദ്ര ബിംബം

കരിമ്പടം പുതച്ചു കാഴ്ച മറക്കുന്ന രാത്രി

ഇഴയുന്നു ആത്മപീഢയാല്‍ സ്വയം തീര്‍ത്ത വാരിക്കുഴിയിലേയ്ക്ക്

കവിത


മനസ്സിന്‍റെ ശ്രീകോവിലില്‍ നിനക്ക് ഞാന്‍ കൊട്ടാരം തീര്‍ത്തു

ഹൃദയം നുറുങ്ങുന്ന വേദനയിലും അര്‍പ്പിച്ചു സ്നേഹത്തിന്‍ പൂച്ചെണ്ടുകള്‍

നിനക്കു വേണ്ടി തുടിച്ചു  എന്‍ ഹൃദയം

നിനക്ക് വേണ്ടി എന്‍ ശ്വാസം മുരളികയൂതി



Tuesday, July 9, 2013

                                                      തേന്‍ കിനിയും യാത്ര 

വളരെ ശാന്തമായ ഒരു കടല്‍ തീരം. തിരമാലകളുടെ സംഗീതത്തിനൊപ്പം ഇളം കാറ്റിന്‍റെ മധുര സംഗീതവും ഇഴ ചേര്‍ന്നുള്ള ആരെയും ഒരു കവി ആകാന്‍ കൊതിപ്പിക്കുന്ന അന്തരീക്ഷം. കടല്‍ തീരത്ത് ഒരു വശത്തായി ക്രമീകരിച്ചിരിക്കുന്ന ഒരു ചാരു ബെഞ്ചില്‍ രാജിവ് കടലിനു അഭിമുഖമായി അലസമായ ശരീര ഭാഷയില്‍ ഇരിക്കുന്നു. വിഷാദമായ മുഖഭാവം ,നിഗൂഡ ഭാവം ആ കണ്ണുകളില്‍ കാണാം. കാറ്റിന്‍റെ സംഗീതത്തില്‍ അവന്റെ തലമുടികള്‍ നൃത്തം വെച്ചുകൊണ്ടെയിരുന്നു. ചക്രവാള സീമയില്‍ സൂര്യന്‍ കടലിനെ ചുംബിക്കാന്‍ വെമ്പുന്നത് കാണാം. 
പൊടുന്നനെ കടലിനെ നിരാശപ്പെടുത്തി കൊണ്ട് കാര്‍മേഘ  പടലങ്ങള്‍ സൂര്യനെ വിഴുങ്ങി.. മഴയുടെ നേര്‍ത്ത നൂലിഴകള്‍ ഭൂമിയില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി. രാജീവിന്റെ ശരീരത്തെ മഴ പല തവണ തഴുകിയിട്ടും അവന്‍റെ ദുഃഖത്തിന്‍റെ വേലിയേറ്റത്തിനു കുറവൊന്നും സംഭവിച്ചില്ല . മഴയുടെ വഴക്ക് പറച്ചലില്‍ അവനു അവിടെ നിന്നും എഴുനേല്‍ക്കാതെ തരമില്ലായിരുന്നു . മഴത്തുള്ളികള്‍ അവന്‍റെ ചുണ്ടുകളില്‍ നൃത്ത ചുവടുകള്‍ വെച്ച് തുടങ്ങിയപ്പോള്‍ അവനറിയാതെ തന്നെ ഓര്‍മയുടെ മണിച്ചെപ്പ്‌ തുറന്നു ......
ഇളം മഞ്ഞ നിറത്തില്‍ ഉള്ള സാരിയും ചുവപ്പ് ബ്ലൌസും ധരിച്ച ഒരു യുവതി. അവളുടെ അഴിഞ്ഞ തലമുടി അവളുടെ നിതംബത്തെ മറയ്ക്കുന്നുണ്ട് . അവളുടെ മുഖം കാണാന്‍ വയ്യ . കാരണം രാജിവിന്‍റെ മാറിടത്തില്‍ തല ചായ്ച് അവള്‍  നില്‍ക്കുകയാണ്. പ്രീതയുടെ മുഖത്തിന്‌ വല്ലാത്തൊരു വശ്യത ഉണ്ടായിരുന്നു. തങ്ങളുടെ ആദ്യ സമാഗമത്തില്‍ തന്നെ ഒരേ തൂവല്‍ പക്ഷികളെ പോലെ അനുഭൂതിയുടെ ഏതോ ലോകത്ത് ഭാരമില്ലാത്ത പഞ്ഞിക്കെട്ടുകള്‍ പോലെ ഒഴുകി നടന്നു.. അത് എത്ര നേരം എന്ന് അവര്‍ക്കറിയില്ല....
ഫേസ് ബൂകിലൂടെ വളര്‍ന്ന സൗഹൃദം ഇപ്പോള്‍  പ്രണയത്തിന്‍റെ അനുഭൂതിയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. പ്രണയത്തിന്‍റെ കിളി വാതില്‍ അവര്‍ പോലുമറിയാതെ അവര്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടപ്പോള്‍ പിണക്കങ്ങളും പരിഭവങ്ങളും അവര്‍ക്കിടയില്‍ കൂടി കൊണ്ടിരുന്നു.. അവര്‍ക്കിടയിലെ ദൂരം ഇല്ലതായിക്കൊണ്ടിരിന്നു.. അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ മിക്കവാറും പരിഭവം പറച്ചിലുകളും അതില്‍ നിന്നുണ്ടാകുന്ന ദേഷ്യവും വഴക്കുമൊക്കെ നിറഞ്ഞതായിരുന്നു.. വളരെ അപൂര്‍വ്വം ആയിട്ട് മാത്രമേ മധുരമായി സംസാരിച്ചിരുന്നുള്ളൂ.. എങ്കിലും അവര്‍ക്ക് ഒരിക്കലും വേര്‍പിരിയാനാവില്ല എന്ന് അനുനിമിഷം മനസിലായിക്കൊണ്ടിരുന്നു.. ഇത്തരം ചെറിയ പിണക്കങ്ങളും പരിഭവങ്ങളും അതിനു ശേഷമുള്ള ഇണക്കങ്ങളും അവരുടെ ബന്ധത്തിന് ശക്തമായ ഊടും പാവുമായി. 
ആദ്യ സമാഗമത്തിന് ശേഷം അവര്‍ വീണ്ടും പല തവണ കണ്ടുമുട്ടുകയുണ്ടായി. നേരില്‍ കാണുമ്പോള്‍ അവരുടെ പരിഭവങ്ങള്‍ സൂര്യ താപം ഏറ്റ മഞ്ഞു പോലെ അലിഞ്ഞില്ലതവുമായിരുന്നു . അവര്‍ തമ്മില്‍ കാണുന്ന സന്ദര്‍ഭങ്ങളില്‍ വാക്കുകള്‍ പലപ്പോഴും പുറത്തേയ്ക്ക് വരാന്‍ മടിച്ചിരുന്നു. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മഞ്ഞു കണങ്ങള്‍ പോലെ അവര്‍ പ്രണയത്തിന്‍റെ നദിയില്‍ ഒഴുകി നടന്നിരുന്നു...
വളരെ പൊസ്സെസ്സിവ് ആയ മനസിന്റെ ഉടമയാണ് രാജീവ്‌.. അത് തന്നെ ആണ് അവരുടെ പിണക്കങ്ങള്‍ക്ക് പ്രധാന കാരണവും.. പ്രീത രാജീവിന്റെ ഹൃദയ താളവും ശ്വാസവും ആണ്. അത്രയ്ക്കും അവന്‍ പ്രീതയെ ഭ്രാന്തമായി പ്രണയിക്കുന്നു. ഇത് പ്രീതയ്ക്കും നന്നായി അറിയാം. പക്ഷെ പലപ്പോഴും പ്രീത മനസ്സില്‍ പോലും കരുതാത്ത കാര്യങ്ങള്‍ അവന്‍ സ്വയം ചിന്തിച്ചു കൂട്ടുകയും പ്രീതയെ വേദനിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും അവനോട വെറുപ്പോ സ്ഥായി ആയ ദേഷ്യമോ തോന്നിയിടില്ല.. അവള്‍ക്കറിയാം രാജീവന് തന്നെ ജീവന്‍ ആണെന്ന്.. ദിവസങ്ങള്‍ കഴിയും തോറും അവന്‍റെ പോസ്സെസ്സിവ്നെസ് 
കൂടുന്നതല്ലാതെ കുറയുന്നില്ല. . അവനു എപ്പോഴും പേടിയും സംശയവുമാണ്  തനിക് അവളെ നഷ്ടപ്പെടുമോ ?? അവള്‍ എന്നെക്കാളും കൂടുതലായി വേറെ ആരെയെങ്കിലും ആണോ പ്രണയിക്കുന്നത് ?? ഇത്തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ അവനെ ഇപ്പോഴും അലോസരപ്പെടുത്തി കൊണ്ടിരുന്നു. അവനു തന്‍റെ മനസ് തന്നില്‍ നിന്ന് നഷ്ടപ്പെടുന്നത് ചിലപ്പോഴെങ്കിലും തിരിച്ചരിയുന്നുണ്ടെങ്കിലും പ്രണയാതുരമായ അവന്‍റെ മനസിന്‍റെ ഭാഗം അവനെ കീഴ്പ്പെടുതിക്കൊണ്ടിരുന്നു. പ്രീതയ്ക്ക് എന്ത് ചെയ്യണമെന്നോ എങ്ങനെ അവനെ ബോധ്യപ്പെടുത്തണമെന്നോ അറിയില്ല. അവളുടെ മനസ് നീറി ക്കൊണ്ടിരിക്കുമ്പോഴും അവള്‍ അവളെ തന്നെ പഴി പറഞ്ഞു കൊണ്ടിരുന്നു . രാജീവിനെ തൃപ്തി പ്പെടുത്താന്‍ തനിക് ആവുന്നില്ലലോ എന്നോര്‍ത് അവളുടെ സംഘര്‍ഷ ഭരിതമായ മനസ് വീണ്ടും ബാഹ്യ കവചത്തിനുള്ളിലേക്ക് പൊയ്ക്കൊണ്ടിരുന്നു..... 

Tuesday, May 14, 2013

നിഴല്‍ വീണ മുഖങ്ങള്‍


                                                                                     


                                സമയം ഏകദേശം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു . ഞാനും ദീപുവും സംസാരിക്കാന്‍ തുടങ്ങിയിട്ട് ഒരു മണിക്കൂറിലേറെയായി . നമുക്കോരോ ചായ കുടിക്കാം എന്നും പറഞ്ഞ്‌ ഞങ്ങള്‍ ചന്തയുടെ സമീപത്തുകൂടി സിയാദിക്കയുടെ കട ലക്ഷ്യമാക്കി നടന്നു. കടയില്‍ എത്തണം എങ്കില്‍ റോഡ്‌ മുറിച്ചു കടക്കണം . അത് അത്ര എളുപ്പം അല്ലാത്തതുകൊണ്ടു തന്നെ ചായ കുടി പലപ്പോഴും ഒഴിവാക്കുകയാണ് പതിവ് . ഞങ്ങളെ നോക്കുകുത്തികളാക്കിക്കൊണ്ട് ഇടതടവില്ലാതെ വാഹനങ്ങള്‍ പാഞ്ഞുകൊണ്ടിരുന്നു . ഏകദേശം പത്തുമിനിറ്റിലധികം ഞങ്ങള്‍ക്ക് അങ്ങനെ നില്‍ക്കേണ്ടി വന്നു .
റോഡ്‌ മുറിച്ചു കടക്കാന്‍ പറ്റാത്ത അസ്വസ്ഥതയില്‍ നില്‍ക്കുമ്പോഴാണ് ദീപു ഒരു ചെറുപ്പക്കാരനെ ചൂണ്ടിക്കാണിച്ചിട്ട് ശ്രദ്ധിക്കാന്‍ പറഞ്ഞത്. കാവി മുണ്ടുടുത്ത ഇരുനിറം ഉള്ള ഒരു യുവാവ് . അവന്‍ എന്‍റെ ഒരു ബന്ധു ആണ്. പക്ഷെ ഒരു ടൈപ്പ് കഥാപാത്രം ആണ്. ഒന്നുകില്‍ അവന്‍ എന്നെ നോക്കി ഇലക്ഷന് രാഷ്ട്രീയക്കാര്‍ ചിരിക്കുന്നതുപോലെ ഒരു ചിരി ചിരിക്കും അല്ലെങ്കില്‍ കാണാത്ത മട്ടില്‍ പോകും . ഇത് കേട്ട് ഞാന്‍ ചോദിച്ചു - അതെന്താ അങ്ങനെ ? ദീപു പറഞ്ഞു - ങ്ങ്ഹാ..അത് അങ്ങനെയാണ് . എന്തോ എന്നില്‍ അത് ആകാംക്ഷ ജനിപ്പിച്ചു . ദീപു പറഞ്ഞതുപോലെ തന്നെ സംഭവിച്ചു . ഞങ്ങളെ കാണാത്തപോലെ അവന്‍ നടന്നു പോയി. പച്ചക്കറികള്‍ വില്‍ക്കാനിരുന്ന സ്ത്രീയുടെ കൈയില്‍ നിന്നും ഒരു കെട്ടു ചീരയും വാങ്ങിക്കൊണ്ടാണ് അവന്‍ പോയത് . വാഹനങ്ങളുടെ മത്സരയോട്ടം മൂലം മറുവശം എത്താന്‍ വൈകിയതിലുള്ള നീരസം ആ സംഭവം മൂലം ഇല്ലാതായി . ഒരു പുതിയ കഥയും കഥാപാത്രവും എന്‍റെ മനസ്സില്‍ രൂപമെടുക്കുന്നതിന്റെ  സുഖം ഞാന്‍ വീണ്ടും അറിഞ്ഞു. "എന്നാലും എന്താ അവന്‍ അങ്ങനെ നിന്നെ മൈന്‍ഡ് ചെയ്യാതെ പോയത് ?" ദീപു വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു .  എന്നിട്ട് പറഞ്ഞു - ഇപ്പൊ കൃഷി ചെയ്യണം എന്നും പറഞ്ഞാണ് നടപ്പ്. ഓരോ സമയത്തും ഓരോന്ന്. ഇപ്പൊ തന്നെ ഈ വാങ്ങിക്കൊണ്ടുപോയ ചീര വീട്ടിലെത്തിയാല്‍ ഭാഗ്യം .
പിന്നെന്തു ചെയ്യാനാ ചീര ? ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു .
ദീപു :- ഒന്നുകില്‍ പോകുന്ന വഴിയില്‍ അവന്‍റെ സുഹൃത്തുക്കളെ കണ്ടാല്‍ അവര്‍ക്കു കൊടുത്തിട്ടു പോകും . അല്ലെങ്കില്‍ വീട്ടില്‍ കൊണ്ടുപോയി കുഴിച്ചു വെയ്ക്കും . കൃഷിയാണല്ലോ ഇപ്പോഴത്തെ ജ്വരം .!! അവന്‍റെ സ്വഭാവം വെച്ച് ഇനി എന്താ ചെയ്ക എന്ന് പറയാന്‍ പറ്റില്ല . ഇതു കൂടി കേട്ടു കഴിഞ്ഞപ്പോള്‍ ആ കഥാപാത്രത്തോടുള്ള കൗതുകം കൂടി .
മനസ്സില്‍ ഭാവനയുടെ ചിറകുകള്‍ മുളച്ചു തുടങ്ങിയപ്പോള്‍ ബോധമനസ് അതിനെ അരിഞ്ഞു വീഴ്ത്തി. ജിതേഷിനെക്കുറിച്ച് ദീപുവിനു പറയാനുള്ളതെല്ലാം കേട്ടിട്ട് മതി ഭാവനയുടെ ചിറകിലേറിയുള്ള പറക്കല്‍ എന്ന് ഞാന്‍ തീരുമാനിച്ചു . പിറ്റേ ദിവസം ഞങ്ങള്‍ തമ്മില്‍ കണ്ടെങ്കിലും സംസാരത്തില്‍ മറ്റു പല വിഷയങ്ങളുമാണ് കടന്നു വന്നത് . ജിതേഷിന്റെ വരവ് എന്തോ കാരണങ്ങള്‍ കൊണ്ടു തടയപ്പെട്ടു. എങ്കിലും അതിനടുത്ത ദിവസം അവന്‍ സ്വാഭാവികമായി കടന്നു വന്നു . അതിനു കാരണവും ഒരു കെട്ടു ചീര തന്നെ . അപ്പോള്‍ ദീപുവിന്റെ കൈയില്‍ ഒരു കെട്ടു ചീര ഉണ്ടായിരുന്നു . ചീര കണ്ടതും ശ്വാസം മുട്ടി നിന്ന ചോദ്യം ധൃതിയില്‍ പുറത്തു ചാടി. " അന്ന് ചീര കൊണ്ടു പോയിട്ട് അവന്‍ എന്തു ചെയ്തു ? "
ദീപു (ചിരിച്ചു കൊണ്ട്) :-  അതിതുവരെ വിട്ടില്ലേ ? കറി വെക്കുന്നതിലും കഴിക്കുന്നതിലും മറ്റുള്ളവരെ അവന്‍ ബുദ്ധിമുട്ടിച്ചില്ല . എല്ലാം അവന്‍ തന്നെ ചെയ്തു .
ആവേശികനായി വന്ന പുതിയ കഥാപാത്രത്തെ യഥാവിധം സത്കരിച്ചു കൂടെക്കൂട്ടാന്‍ തന്നെ തീരുമാനിച്ചു. ഇത്രയും ആവേശം കാണിച്ചതുകൊണ്ട് അവന്‍റെ ഒരു വിചിത്ര സ്വഭാവം പറയാം എന്ന് ദീപു പറഞ്ഞു .
ജിതേഷിന്റെ വീട്ടില്‍ ആരു വന്നാലും ഉടന്‍ തന്നെ അവന്‍ ഇറങ്ങിപ്പോകും , അത് സ്വന്തം പെങ്ങളും അളിയനും ആണെങ്കില്‍ പോലും . വീട്ടില്‍ വന്നവരൊക്കെ എപ്പോ മടങ്ങിപ്പോകുന്നുവോ അപ്പൊ മാത്രമേ അവന്‍ വീട്ടില്‍ തിരിച്ചെത്തു . ഇത് കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു - അവന്‍ വരുമ്പോള്‍ വന്നവരോന്നും പോയിട്ടില്ലെങ്കിലോ ?
വന്നതുപോലെ അവന്‍ വീണ്ടും ഇറങ്ങിപ്പോകും - ദീപു പറഞ്ഞു .
എന്തുകൊണ്ടാണ് അവനിങ്ങനെ പെരുമാറുന്നത് ? ആളുകളെ അഭിമുഖീകരിക്കാന്‍ എന്താ ഇത്ര പ്രശ്നം ? ഏതു തരത്തില്‍പ്പെടുന്ന സുഹൃത്തുക്കളാണ് അവനുള്ളത് ? ഇപ്പോഴത്തെ യുവാക്കള്‍ക്കുള്ളതുപോലെ മദ്യപാനവും മറ്റും ഉണ്ടോ ? ഇടതടവില്ലാതെ എന്നില്‍ നിന്നും വന്ന ഈ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ക്കായി  ദീപുവിന്റെ മുന്നില്‍ ഊഴം കാത്തു നിന്നു .
           എന്തുകൊണ്ടാണ് അവനിങ്ങനെ പെരുമാറുന്നതെന്ന് എനിക്കറിയില്ല . അവനെപ്പോലെ തന്നെ ഉള്ള ഒരു മൂന്നാലു പേരുണ്ട് അവനു സുഹൃത്തുക്കളായിട്ട്. സമൂഹത്തിന്‍റെ കണ്ണില്‍ കൂളന്മാരായ നാല് പേര്‍. . മദ്യ സേവ ഇല്ലാത്തവര്‍ ഇപ്പോള്‍ സിംഹവാലന്‍ കുരങ്ങുകളെപ്പോലെ അല്ലെ ? . മറ്റുള്ളവര്‍ക്കു ശല്യം ഉണ്ടാക്കാത്ത രീതിയില്‍ വല്ലപ്പോഴുമൊക്കെ രഹസ്യമായി ഇവരും മദ്യം കഴിക്കും . ഇവര്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും തമ്പടിച്ചിരിക്കുന്ന സ്ഥലം കൂടി ഞാന്‍ കാണിച്ചു തരാം എന്നും പറഞ്ഞു ദീപു എന്നെ അങ്ങോട്ട്‌ കൂട്ടിക്കൊണ്ടുപോയി .
                                 വളരെ വിജനമായി കിടക്കുന്ന കുറെ തരിശു നിലങ്ങള്‍ . ആ തരിശു നിലങ്ങള്‍ പ്രസവിക്കാത്ത സ്ത്രീയെ പോലെ ജീവിതം കഴിച്ചു കൂട്ടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി എന്ന് കാണുമ്പോള്‍ തന്നെ മനസിലാകും . അതിനടുത്തായി ഭൂതകാല പ്രതാപത്തിന്‍റെ തിരുശേഷിപ്പ് പോലെ ഒരു കെട്ടിടം കാണാം . വിദൂര ദൃശ്യത്തില്‍ വല്ലാത്തൊരു നിഗൂഡത അതിനുണ്ടായിരുന്നു . ആ മടക്ക യാത്രയില്‍ എന്നെ അലോസരപ്പെടുത്തിയ ചോദ്യം - എങ്ങനെ ഈ നാല്‍വര്‍ സംഘത്തിലേക്ക് നുഴഞ്ഞു കയറാന്‍ സാധിക്കും ? പെട്ടെന്നുള്ള ബ്രേക്കിടല്‍ ആ ചോദ്യത്തിന്‍റെ പിടിയില്‍ നിന്നും എന്നെ താത്കാലികമായി രക്ഷപെടുത്തി . എന്തുണ്ട് വിനയാ ? എങ്ങോട്ടാണ് ? എന്ന് ദീപു ചോദിച്ചു .
വിനയന്‍ :- പതിവ് സങ്കേതത്തിലേക്ക് .
ഇത് ജിതേഷിന്റെ കൂട്ടുകാരന്‍ വിനയന്‍ എന്ന് പറഞ്ഞു ദീപു പരിചയപ്പെടുത്തി . നാല്‍വര്‍ സംഘത്തിലേക്കുള്ള താക്കോല്‍ തന്‍റെ മുന്നില്‍ ചിരിച്ചുകൊണ്ട് കൈയും നീട്ടി നില്‍ക്കുന്നു. നിഗൂഡമായ ഒരു ചിരിയോടെ അവനു ഞാന്‍ ഹസ്തദാനം നല്‍കി . ഹസ്തദാനത്തോടൊപ്പം സൗഹൃദത്തിന്റെ വിത്തു കൂടി ഞാന്‍ പാകി . പിന്നെയും പല തവണകള്‍ അവിടെയും ഇവിടെയുമൊക്കെ വെച്ചുള്ള കാഴ്ചകള്‍  ആ വിത്ത് വളരാനുള്ള  വെള്ളവും വളവുമായി .
                                          തൊഴിലാളി ദിനമായതുകൊണ്ട് അന്ന് പ്രത്യേകിച്ച് പണിയൊന്നുമില്ലായിരുന്നു . വിനയനെ കാണാനായ് വൈകുന്നേരം മൂന്നുമണി കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി . അവധിയുടെ ആലസ്യം റോഡിലും ഉണ്ടായിരുന്നു . കുറച്ചു ദൂരം ബൈക്കിലൂടെ മുന്നോട്ട് ചെന്നപ്പോള്‍ ഒരു പൊലിസ് ജീപ്പ് കിടക്കുന്നത് കണ്ടു . കാക്കി വേഷം കണ്ടതും സ്വാഭാവികമായി ഉണ്ടാകുന്ന ഭയം തല പൊക്കിയെങ്കിലും വണ്ടി നിര്‍ത്തിയില്ല . കാരണം മാസാരംഭവും മാസാന്ത്യവും ഉള്ള പതിവ് ഹെല്‍മെറ്റ്‌ വേട്ട എന്നെ കരുതിയുള്ളു . റോഡിനു കുറുകെ കറുപ്പ് വയര്‍ വലിച്ചു കെട്ടിയിരുന്നത് അടുത്തെത്തിയപ്പോഴാണ് കണ്ടത് .  ബൈക്ക് സൈഡിലേക്ക് ഒതുക്കി നിര്‍ത്തിയിട്ട് , അവിടെ നിന്ന ഒരു മധ്യവയസ്കനോട്‌ കാര്യം തിരക്കി . നിസ്സംഗവും നിര്‍വികാരവുമായി അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു - " വി . ആര്‍ . എസ് എടുത്ത വവ്വാല് സതീശനെ അവന്‍റെ പഴയ സഹപ്രവര്‍ത്തകര്‍ സ്നേഹം  പ്രകടിപ്പിച്ചത് പോലീസിനു തലവേദനയായി . അത്രേ ഉള്ളു . "
അതാരാ വവ്വാല് സതീശന്‍ ? അറിയാതെ വളരെ പൊടുന്നനെ അങ്ങനെ ഒരു ചോദ്യം എന്‍റെ വായില്‍ നിന്ന് വന്നു പോയി . വളരെ സൂക്ഷിച്ചു നോക്കിയിട്ട് ആ മനുഷ്യന്‍ പറഞ്ഞു -"അതൊരു പഴയ ഗുണ്ടാ നേതാവാണ്‌ ."  ഈ സംസാരം കേട്ടുകൊണ്ട് നോക്കിയപ്പോഴാണ് റോഡിനു മറു വശം തളം കെട്ടിനില്‍ക്കുന്ന ചോര കണ്ടത്. ആ കാഴ്ച കണ്ടു തരിച്ചു നില്‍ക്കുമ്പോള്‍ ആ മനുഷ്യന്‍റെ അടുത്ത മറുപടി .-" കണ്ടില്ലേ ? മണ്ണിനു പോലും വേണ്ട ആ പൊലയാടി മോന്‍റെ ചോര ." പിന്നെ ഒരു നിമിഷം പോലും എനിക്കവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല.  ആ ചോരയുടെ ദൃശ്യം എന്നെ വിടാതെ പിന്തുടര്‍ന്നു . വീട്ടിലെത്തി തണുത്ത വെള്ളത്തില്‍ കുളിച്ചതിനു ശേഷം വിനയനെ വിളിച്ചു ഞാന്‍ ഈ  കാര്യം പറഞ്ഞു .
                                           പ്രതീക്ഷയോടെയാണ് അടുത്ത ദിവസം ഞാന്‍ അവരുടെ സങ്കേതത്തിലെത്തിയത് . കാര്‍മേഘത്തിന്റെ ചെറിയ ചെറിയ കഷണങ്ങള്‍ അതുവരെ പ്രകാശിച്ചു നിന്ന സൂര്യനെ മറച്ചു പിടിച്ചു . പേടിപ്പിക്കുന്ന നിശബ്ദത അവിടമാകെ നിറഞ്ഞു നിന്നു . ആകാശം മേല്‍ക്കൂരയായി നില്‍ക്കുന്ന ആ കെട്ടിടത്തിന്‍റെ വരാന്തയില്‍ ഞാനിരുന്നു . ഭയാനകമായ നിശബ്ദതയെ കളങ്കപ്പെടുത്തിക്കൊണ്ട് വന്ന ശബ്ദം എന്‍റെ ഹൃദയതാളത്തെ ഉച്ചസ്ഥായിയിലെത്തിച്ചു . ക്രമേണ ശ്രുതി തെറ്റിയ സംഗീതം പോലെയായി ഹൃദയ സ്പന്ദനം . അവിടെ ഞാന്‍ മാത്രമല്ല ഉള്ളതെന്ന് മനസിലായി . ധൈര്യം വീണ്ടെടുത്ത്, ഒരു പൂച്ചയെ പോലെ , ഞാന്‍ ആ കെട്ടിടത്തിന്‍റെ ചുറ്റും നോക്കി . പക്ഷെ ആരെയും കാണാന്‍ കഴിഞ്ഞില്ല . പതിയെ കെട്ടിടത്തിനുള്ളിലേക്ക് കയറി നോക്കി . ഭയം എന്ന വികാരത്തെ ഓടിച്ചു കൊണ്ട് മറ്റേതോ വികാരത്തെ പ്രതിഷ്ഠിച്ച കാഴ്ച ആയിരുന്നു ഞാന്‍ അവിടെ കണ്ടത് .  ഞങ്ങള്‍ പരസ്പരം കണ്ടു . ചില സമയങ്ങളില്‍ ഉണ്ടാകുന്ന വികാര വിചാരങ്ങളുടെ ഭാവ തീവ്രത അനുവാചകരിലെത്തിക്കാന്‍ കഴിയാതെ നിസ്സഹായയായി നിന്നു പോകുന്ന സന്ദര്‍ഭങ്ങളിലൊന്നായ്‌ അത് മാറി .  യാതൊന്നും പറയാനാകാതെ, ഭാഷ മറന്നു പോയവരെപ്പോലെ , ഞങ്ങള്‍ എവിടെയോ ദൃഷ്ടി പതിപ്പിച്ചു നിന്നു .
"വിനയാ .. നാളെ കാണാം " എന്ന് എങ്ങനെയോ പറഞ്ഞ്‌ ഒപ്പിച്ചിട്ട്  ഞാന്‍ നടന്നു .  എന്‍റെ ശബ്ദം ആ നിശബ്ദതയെ കീറി മുറിച്ചു . അരക്കില്ലത്തിനു തീയിട്ട ശേഷം നടന്നു നീങ്ങുന്ന ഭീമനെപ്പോലെ ആകണം എന്ന ചിന്തയായിരുന്നു അപ്പോള്‍ മനസിലെങ്കിലും ഞാന്‍ തിരിഞ്ഞു നോക്കിപ്പോയി . ചെമപ്പും കറുപ്പും നിറഞ്ഞ മേഘപാളികള്‍ക്കിടയിലൂടെ എത്തി നോക്കുന്ന സൂര്യന്‍റെ പശ്ചാത്തലത്തില്‍ കെട്ടിടത്തിന്‍റെ മുന്നില്‍ പിടിക്കപ്പെട്ട കുറ്റവാളികളെ പോലെ അവര്‍ നിന്നു .
                                                    അരയാലിന്റെ ഇലകളില്‍ നിന്നും പളുങ്കുമണികള്‍ പോലെ കൊഴിഞ്ഞു വീഴുന്ന മഴത്തുള്ളികള്‍ മാത്രമായിരുന്നു ആര്‍ത്തലച്ചു പെയ്തതിന്റെ ഏക  സൂചന   . അരയാലിന്റെ ശിഫം ഇണചേരുന്ന പാമ്പിന്‍ കൂട്ടങ്ങളെ ദ്യോതിപ്പിച്ചു . അതിനു മുകളില്‍ ഇരിക്കുന്ന വിനയനെ കണ്ടപ്പോള്‍ , മുപ്പത്തിമുക്കോടി ദേവ ഗണങ്ങളെ ആട്ടിയോടിച്ച ആള്‍ ദൈവത്തെപ്പോലെ തോന്നിപ്പിച്ചു . അടുത്തു വരുംതോറും അവന്‍റെ മുഖത്തെ ജാള്യത എനിക്ക് കാണാമായിരുന്നു . ഒന്നും സംഭവിക്കാത്ത മട്ടില്‍ തന്നെ ഞാന്‍ ചോദിച്ചു - വിനയന്‍സ് എന്തുണ്ട് ? ഏ ? പറയാന്‍ വിമ്മിട്ടപ്പെട്ടുകൊണ്ട് വിനയന്‍ - ഇ.......ന്ന........ലെ........ അ.........ങ്ങ...........നെ...............
 ഏയ്‌  അത് കുഴപ്പമില്ലെട... ...അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളും ഇഷ്ടങ്ങളും അല്ലെ ? നമ്മള്‍ മനസിനിഷ്ടപ്പെട്ടു ചെയ്യുന്നതാണേല്‍ പിന്നെന്തു പ്രശ്നം ? വളരെ വിശാലമായ കാഴ്ചപ്പാടോടുകൂടി ഇതിനെ കാണാന്‍ എനിക്ക് സാധിക്കും . പക്ഷെ നമ്മുടെ സമൂഹം മാത്രം അത്ര കണ്ടു വികസിച്ചിട്ടില്ല . അതൊക്കെ മാറും . എന്‍റെ സംസാരം അവനില്‍ ആശ്വാസത്തിന്റെ ചെറു തെന്നലായ് മാറി . എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന സജീവ അഗ്നിപര്‍വ്വതം പോലെ തോന്നിച്ചു അവന്‍റെ മുഖഭാവം . 'നമുക്ക് നടന്നു പോയാലോ ? ബൈക്ക് ഇവിടെ ഇരിക്കട്ടെ .' എന്ന് വിനയന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓക്കേ പറഞ്ഞു . ആ നടത്തത്തില്‍ അഗ്നിപര്‍വ്വതം പൊട്ടി തീക്ഷ്ണമായ ലാവാ പ്രവാഹം ഉണ്ടായി .
                                                       വല്യങ്കര കോളനി . അവിടെയാണ് എന്‍റെ ബാല്യവും കൌമാരവുമൊക്കെ . കയ്പ്പേറിയ ഒട്ടനവധി അനുഭവങ്ങളിലൂടെ കടന്നു വന്നവനാണു ഞാന്‍ . കോളനിയിലെ ജീര്‍ണ്ണിച്ച ജീവിത രീതികള്‍ ഒരുവനെ ഏതു തരത്തിലാണ് മാറ്റിമറിക്കുക എന്നത് പ്രവചനാതീതം .                    " പീഡനം " എന്ന വാക്കിന്‍റെ അര്‍ത്ഥം പോലും മനസിലാക്കാന്‍ പറ്റാത്ത പ്രായത്തില്‍ അതിനിരയാകേണ്ടി വന്നവനാണു ഞാന്‍ .  നല്ലപോലെ പഠിച്ചു, നല്ലൊരു ജോലി സമ്പാദിച്ചു , നല്ലൊരു ജീവിതം ആഗ്രഹിച്ച  എനിക്ക് കിട്ടിയത് എല്ലാം അതിനു വിപരീതമായ കാര്യങ്ങളാണ് .
                                                      ആദ്യമായി ലലാക സുഖത്തിന്റെ അനുഭവം പകര്‍ന്നു തന്നത് തൊട്ടടുത്ത വീട്ടിലെ ചേട്ടനായിരുന്നു . കോളനിയിലെ ലൈംഗിക ജീവിതം പാശ്ചാത്യ സംസ്കാരത്തെ അനുസ്മരിപ്പിക്കും വിധം ആയിരുന്നു . ആദ്യമായി ഹിരണ പ്രവാഹത്തിന്റെ നിര്‍വൃതി അറിഞ്ഞത് സഹപാഠിയും സുഹൃത്തുമായ പ്ര.......ഇല്ല പേര് പറയുന്നില്ല ...അവനില്‍ നിന്നുമായിരുന്നു . പിന്നെ കോളനിയിലെ തന്നെ ചില ചേച്ചിമാരുടെ ഇംഗിതത്തിനു ആജ്ഞാധീനമാകേണ്ടിയും വന്നിട്ടുണ്ട് . ഇതൊക്കെ ആ പ്രായത്തില്‍ . ഒരു പക്ഷെ , ഞാനും ആസ്വദിച്ചിട്ടുണ്ടാകണം .  ആ ജീര്‍ണ്ണതയില്‍ നിന്നുള്ള ഏക ആശ്വാസം ഈ സുഹൃത്തുക്കളാണ് .  ഈ അനുഭവത്തിന്‍റെ ലാവാപ്രവാഹം എന്നിലേക്കിട്ട ഇംഗണത്തിന്‍റെ ചൂടില്‍ എന്തു പറയണം എന്നറിയാതെ ഞാന്‍ നീറി . ആ നീറ്റലില്‍ നിന്നും രക്ഷപെടുത്തിയത് വെളുത്ത കന്നാസുകളുടെ നീണ്ട നിര ആയിരുന്നു . " കണ്ടില്ലേ ? കന്നാസുകളുടെ നീണ്ട നിര .." സന്ദര്‍ഭത്തിനു ചേരാത്ത എന്‍റെ ഈ ചോദ്യത്തിന് വിനയന്‍റെ മറുപടി വളരെ പെട്ടെന്നായിരുന്നു .
" അതെങ്ങനാ...ഇപ്പോള്‍ തൂറി കഴുകാന്‍ പോലും ആര്‍ . ഒ . വാട്ടര്‍ അല്ലെ ഉപയോഗിക്കു. "  വീട്ടില്‍ കിണറുകളൊക്കെ ഉപയോഗ ശൂന്യമാക്കിയിരിക്കുന്നു . കുളങ്ങളൊക്കെ നികത്തിയിരിക്കുന്നു . ശേഷിക്കുന്നവ മാലിന്യ സംഭരണികളായി വര്‍ത്തിക്കുന്നു . നമ്മള്‍ അനുഭവിക്കാന്‍ കിടക്കുന്നത്തെ ഉള്ളു . കരാളന്‍മാരായ ബഹുരാഷ്ട്രകുത്തകക്കമ്പനികള്‍ ആധിപത്യം സ്ഥാപിക്കും . അവരുടെ മുന്നില്‍ കുടി വെള്ളത്തിനു വേണ്ടി യാചിക്കുന്ന കാലം വിദൂരമല്ല . ഇതൊക്കെ ഈ ജനങ്ങള്‍ ഇനി എന്നാണ് മനസിലാക്കുക ? വിനയന്‍റെ ഈ മറുപടി എന്നെ അത്ബുധപ്പെടുത്തി . സമൂഹത്തിന്‍റെ കണ്ണില്‍ ഒന്നിനും കൊള്ളരുതാത്തവന്‍ എന്ന് മുദ്രകുത്തപ്പെട്ട അവന്‍റെ കാഴ്ചപ്പാടുകള്‍ , അറിവുകള്‍ ഒന്നും അങ്ങനെ ആയിരുന്നില്ല . അല്ലേലും സമൂഹത്തിന്‍റെ അളവുകോല്‍ എപ്പോഴും അങ്ങനെയാണല്ലോ !!! പെയ്തൊഴിഞ്ഞ ആകാശം പോലെ ആയി വിനയന്‍ ..
                               ദിവസങ്ങള്‍ കടന്നു പോയി . അങ്ങനെ ഒരു ദിവസം ആലിന്‍ ചുവട്ടില്‍ വെച്ച് വിനയനെ കണ്ടു . ഞങ്ങള്‍ പല വിഷയങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു . അന്നത്തെ വിഷയം സാഹിത്യം ആയിരുന്നു .  ആ സംസാരത്തില്‍ വിനയന്‍ പറഞ്ഞ ഒരു കഥ  ഞാന്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു .
                                   ആകാശവും ഭൂമിയും രമിക്കുന്നത് സഹിക്ക വയ്യാഞ്ഞിട്ട് , വളരെ തിടുക്കത്തില്‍ സൂര്യന്‍ അങ്ങോട്ട്‌ എത്തി നോക്കാന്‍ തുടങ്ങിയ സമയം . ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ കൂസലില്ലാതെ പാടവരമ്പത്തൂടെ നടന്നു വരുന്നു . അവരുടെ ഇടതു കൈയില്‍ ഒരു ചോരക്കുഞ്ഞിനെ തൂക്കിപ്പിടിച്ചിരിക്കുന്നു . മഴക്കാലമാണെങ്കിലും പണ്ടത്തെപ്പോലെ മഴയില്ലാത്തതിനാല്‍ പാടത്ത് വെള്ളവും ചെളിയും വളരെ കുറവായിരുന്നു . അഴുക്കു പിടിച്ച ഒരു പാവാടയും ബ്ലൌസും ആയിരുന്നു അവരുടെ വേഷം . ആ പാവാട മുകളിലേക്ക് വലിച്ചു കുത്തിയിട്ട് അവര്‍ ആ പാടത്തേയ്ക്കിറങ്ങി. ഞാറു നടന്ന ലാഘവത്തോടെ ആ ചോരക്കുഞ്ഞിനെ അവര്‍ ചേറില്‍ താഴ്ത്തി . അതിനു ശേഷം ചുറ്റും ഒന്നു നോക്കിയിട്ട് അടുത്തുള്ള  കുളത്തില്‍ ഇറങ്ങി കൈയും കാലും മുഖവും കഴുകി . എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ തിരികെ നടന്നു . കുടിലതയുടെയും ദുഷ്ടതയുടെയും ആള്‍രൂപമായിരുന്നു ആ സ്ത്രീ. അവിശ്വസനീയതയോടെ ഞാന്‍ ഇടയ്ക്ക് കയറി ചോദിച്ചു - ചോരക്കുഞ്ഞിനെ ചേറില്‍ പൂഴ്ത്തിയെന്നോ ? നീ ഇടയ്ക്ക് കയറാതെ . മുഴുവനും പറയാന്‍ എന്നെ അനുവദിക്കു എന്ന് വിനയന്‍ പറഞ്ഞു . ഭൂമിക്കു പോലും ഈ നിഷ്ടുര കൃത്യം സഹിച്ചില്ല . അതിന്‍റെ ഭയാനകതയില്‍ ഭൂമി പോലും ഖരീഭവിച്ചു. ച്ഛര്‍ദ്ദിത ശരീരത്തിന്‍റെ ദുര്‍ഗന്ധം വര്‍ദ്ധിച്ച ആവേശത്തോടെ കാറ്റ് അവിടമാകെ എത്തിച്ചു. നിഷ്ഫലമായ ഒരു പ്രവര്‍ത്തനമായി അത് മാറി . കാരണം അതിനു ചുറ്റും അവരുടെ തന്നെ ബന്ധുക്കള്‍ ആയിരുന്നു .
                                     മരുമകള്‍ക്ക് പരപുരുഷ ബന്ധം ആരോപിച്ചു മക്കളില്‍ വിഷം കുത്തിവെയ്ക്കുന്ന വെറും മൂശേട്ടയായിരുന്നു ആ തള്ള . പക്ഷെ തള്ളയുടെ തനിപ്പകര്‍പ്പായ അവരുടെ മകള്‍ തുളസി , ബന്ധുവുമായി യഥേഷ്ടം രമിച്ചുകൊണ്ടിരുന്നു . അതിനു വേണ്ട എല്ലാ ഒത്താശകളും ആ തള്ള വീട്ടില്‍ ഒരുക്കിക്കൊടുത്തു . അങ്ങനെ രഹസ്യ വേഴ്ചയുടെ തെളിവ് പരസ്യമാകാന്‍ പരുവത്തില്‍ അവളില്‍ രൂപം കൊണ്ടു . എന്നിട്ടും ഒരു കൂസലും ഇല്ലാതെ അവര്‍ മുന്നോട്ട് പോയി . തുളസി പലപ്പോഴും മുറിയ്കുള്ളില്‍ തന്നെ ആയിരുന്നു . മാസങ്ങള്‍ കൊഴിഞ്ഞു വീണു . പക്ഷെ അതിനനുസരിച്ചുള്ള സൂചകം അത്ര എളുപ്പത്തില്‍ തുളസിയില്‍ കണ്ടു പിടിക്കുക സാധിക്കുമായിരുന്നില്ല . ഒരു ദിവസം തള്ളയുടെ അലര്‍ച്ച കേട്ടു ......ഡാ ..നിന്‍റെ പെങ്ങള്‍ക്ക് വയറു വേദന സഹിക്കാന്‍ പറ്റണില്ല...ചോരയും പോകുന്നെണ്ടെടാ....നീ വേഗം ഒരു വണ്ടി വിളിച്ചോണ്ടു വാ.... ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും ഇളയ ആങ്ങളയും എത്തി . ഈ സമയം ഡോക്ടര്‍ ആങ്ങളമാരോട് കയര്‍ക്കുന്നു . " ഇത്രയും ആകാമെങ്കില്‍ പിന്നെന്തിനു ഇങ്ങോട്ട് കൊണ്ടു വരണം ? ബാക്കി കൂടി വീട്ടില്‍ ചെയ്‌താല്‍ പോരെ ? അനവസരത്തിലെ കയര്‍ത്തു സംസാരിക്കല്‍ അവരില്‍ ആശയക്കുഴപ്പം ഉണ്ടാക്കി . പ്രസവം വീട്ടില്‍ എടുക്കാമെങ്കില്‍ എന്തിനാ ഇങ്ങോട്ട് കൊണ്ടു വന്നത് എന്നാണ് ഞാന്‍ ചോദിച്ചേ ? ഈ വാചകം അവരുടെ ഹൃദയത്തില്‍ കൂരമ്പുപോലെ തുളഞ്ഞു കയറി .
                                               മറവിയുടെ മാറാല അവരെയും പിടികൂടി . എങ്കിലും അമ്മയുമായ് ഒരു തരത്തിലും ഒരുമിച്ചു പോകാന്‍ മക്കള്‍ തയ്യാറല്ലായിരുന്നു . എങ്കിലും തുളസിയുടെ കല്യാണം നടത്താന്‍ തീരുമാനിച്ചു . ഇതെല്ലാം അറിയാവുന്ന രാധാകൃഷ്ണന്‍ തുളസിയെ വിവാഹം കഴിക്കാന്‍ തയാറായി . തുളസി ഭര്‍ത്താവും രാധാകൃഷ്ണന്‍ ഭാര്യയുമായി ജീവിതം മുന്നോട്ട് പോയി . രഹസ്യ ഗര്‍ഭം സമ്മാനിച്ച ബന്ധുവും വേറെ വിവാഹം ചെയ്ത് ഇവരുടെ അടുത്ത് തന്നെ താമസിക്കുന്നു . തുളസിക്കുണ്ടായ ആണ്‍കുട്ടി അഞ്ചു വയസു തികയുന്നതിനു മുന്പ് വെള്ളത്തില്‍ വീണു ചാകും എന്ന് ജ്യോതിഷ പണ്ഡിതന്മാര്‍ ....ചോരക്കുഞ്ഞിന്റെ ശാപം ...
ഇത്രയും പറഞ്ഞപ്പോള്‍ ജിതേഷ് ഞങ്ങളുടെ അടുത്തേയ്ക്ക് വരുന്നത് കണ്ടു . ഈ പറഞ്ഞ കഥയിലെ കഥാ പാത്രങ്ങള്‍ ജിതേഷിന്റെ അമ്മൂമ്മയും അപ്പച്ചിയും ആണെന്ന വാചകം എന്നെ ഞെട്ടിച്ചു . വിനയന്‍ പറഞ്ഞത് കഥയോ യാഥാര്‍ത്യമോ എന്നറിയാതെ കുഴങ്ങിയ എന്‍റെ മനസിലൂടെ ആ തള്ള പാടവരമ്പിലൂടെ നടന്നു നീങ്ങുന്നതിന്‍റെ ദൃശ്യം ഒരിക്കല്‍ കൂടി കടന്നു പോയി
                                                       
                                     

Saturday, May 11, 2013

                      ഗതി മാറി വയനാടന്‍ സൗന്ദര്യത്തിലേക്ക് .....
               






2013 മെയ്‌ എട്ടാം തീയതി പാലക്കാടിന്‍റെ സൗന്ദര്യം ആസ്വദിക്കാം എന്നും പറഞ്ഞുകൊണ്ട് സുഹൃത്തിന്‍റെ വീട്ടിലേക്ക് യാത്ര ആയെങ്കിലും കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ രാത്രി 8.45 നു എത്തി . സുഹൃത്തുമായി ബസ്‌ സ്റ്റാന്റിനടുത്തുള്ള തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോള്‍ സുഹൃത്ത് പറഞ്ഞു നമുക്ക് യാത്ര വഴി തിരിച്ചു വയനാട്ടിലേക്ക് വിട്ടാലോ എന്ന് . അതാകുമ്പോള്‍ എനിക്കും ഒരു പുതിയ അനുഭവം ആയിരിക്കും . സുഹൃത്തിന്റെ ആ നിര്‍ദ്ദേശം ഞാന്‍ ആഹ്ലാദത്തോടെ അംഗീകരിച്ചു . അങ്ങനെ ഞങ്ങള്‍ അവിടെ നിന്നും നടന്നു റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേയ്ക്കും സമയം രാത്രി 9.20 . അപ്പോള്‍ തന്നെ കോഴിക്കോട്ടേയ്ക്ക് പുറപ്പെടുന്ന എറണാകുളം - ഓഖ വണ്ടി ഉടന്‍ തന്നെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ എത്തും എന്നറിവ് കിട്ടി. വളരെ പെട്ടെന്ന് തന്നെ ടിക്കെറ്റും കരസ്ഥമാക്കി പ്ലാറ്റ് ഫോമിലൂടെ ഓടി റെയില്‍ മുറിച്ചു കടന്നു രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ എത്തിയപ്പോള്‍ അതാ വീണ്ടും അറിയിപ്പ് വന്നു - വണ്ടി ഉടനെ തന്നെ എത്തും . ആ വണ്ടിയേയും പ്രതീക്ഷിച്ചുകൊണ്ട് നിരവധി ആളുകള്‍ ഞങ്ങള്‍ക്ക് മുന്‍പേ അവിടെ ഇരിപ്പുറപ്പിച്ചിരുന്നു . അപ്പോള്‍ ഒരു കാര്യം മനസിലായി വണ്ടിയില്‍ നല്ല തിരക്കായിരിക്കും എന്ന് ...വണ്ടി വന്നപ്പോള്‍ എങ്ങനെ എങ്കിലും ആദ്യം തന്നെ ചാടിക്കയറി സീറ്റ് ഉറപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളും . പക്ഷെ വണ്ടിയില്‍ ഞങ്ങളുടെ കാല്‍ എങ്കിലും വെയ്ക്കാനുള്ള സ്ഥലം കിട്ടിയല്ലോ എന്ന ആശ്വാസത്തില്‍ അങ്ങനെ നിലയുറപ്പിച്ചു . മൂന്നര മണിക്കൂര്‍ നിന്നുള്ള ആ റയില്‍ യാത്ര ആദ്യ അനുഭവം ആയിരുന്നു എനിക്ക് . വെളുപ്പിന് ഒരു മണി ആയപ്പോള്‍ ഞങ്ങള്‍ കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ എത്തി . പക്ഷെ അത്രയം തിരക്ക് ആയിരുന്നിട്ടും ആ മൂന്നര മണിക്കൂര്‍ അത്ര ദൈര്‍ഘ്യമായി തോന്നിയില്ല . റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്‌ സ്റ്റേഷനിലേക്ക് നടന്നു പോകാം എന്ന സുഹൃത്തിന്റെ നിര്‍ദ്ദേശത്തിനനുസരിച്ചു മുന്നോട്ട് നടന്നു .
മണിക്കൂറുകള്‍ക്കു മുന്‍പ് വരെ വളരെ സജീവമായിരുന്നു എന്ന് യാതൊരു സൂചനയും കാണിക്കാത്ത മിട്ടായിതെരുവിലൂടെ ഞങ്ങള്‍ നടന്നു . ആ സമയത്തും ഒന്ന് രണ്ടു ആളുകളെ ഞങ്ങള്‍ക്ക് തെരുവില്‍ കാണാന്‍ സാധിച്ചു , ഒപ്പം കടയുടെ പണികള്‍ തീരാത്തത് കൊണ്ട് അതിന്റെ പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെയും . വഴിയില്‍ അല്പം സംശയം തോന്നിയതുകൊണ്ട് സംശയം തീര്‍ക്കാനായി ഞങ്ങള്‍ക്ക് ആ തൊഴിലാളികളുടെ സഹായം ലഭിച്ചു . രണ്ടു വര്‍ഷം മുന്പ് കോഴിക്കോട് എത്തിയപ്പോള്‍ കേട്ട അതെ മറുപടി വീണ്ടും കേള്‍ക്കാനിടയായി - ..കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ പണി നടക്കുന്നു എന്നും പുതിയ സ്റ്റാന്റില്‍ ചെല്ലണം എന്നും . സുല്‍ത്താന്‍ ബത്തേരി ബസ്‌ ഞങ്ങളെയും കാത്ത് സ്റ്റാന്‍ഡില്‍ കിടപ്പുണ്ടായിരുന്നു . ഞങ്ങളുടെ സീറ്റ് ബസില്‍ ഉറപ്പിച്ചതിനു ശേഷം സുഹൃത്ത് ഒരു കുപ്പി വെള്ളം വാങ്ങിക്കൊണ്ടു വന്നു . ആ തണുത്ത വെള്ളവും കുടിച്ച് വയനാട്ടിലേക്ക് ...
ഡാ ..നമ്മള്‍ ബത്തേരിയില്‍ എത്തി എന്ന് സുഹൃത്തിന്റെ തട്ടി വിളി ആണ് എന്നെ ഉറക്കത്തില്‍ നിന്നും എഴുന്നെല്പ്പിച്ചത് . അപ്പോഴേയ്ക്കും സമയം വെളുപ്പിന് 3.50 . എങ്ങനെ എങ്കിലും ഒരു റൂം തരപ്പെടുത്തി കിടന്നാല്‍ മതി എന്ന മനോഭാവം ആയിരുന്നു എനിക്ക് . അങ്ങനെ ഞങ്ങള്‍ ആദ്യം കണ്ട ടൂറിസ്റ്റു ഹോം ലക്ഷ്യമാക്കി നടന്നു . അവിടെ ചെന്ന് റൂം ഉണ്ടോ ചേട്ടാ എന്ന് തിരക്കി , ഒപ്പം വാടകയും . കേട്ട മാത്രയിലോ , കണ്ട മാത്രയിലോ അറിയില്ല ഉടനെ മറുപടി വന്നു , ഇവിടെ വാടക കൂടുതല്‍ ആണ് . നിങ്ങള്‍ അവിടെ കാണുന്ന സ്ഥലത്ത് തിരക്കി നോക്കു അവിടെ വാടക കുറവ് ആയിരിക്കും എന്ന് . അയാള്‍ എന്നിട്ട് ഒരു കാര്യം കൂടി പറഞ്ഞു -അവിടെ ഒരു തള്ളയാണ് ഇരിക്കുന്നത് . അവര്‍ വാടക 500 എന്നൊക്കെ പറയും . നിങ്ങള്‍ വല്ല ഇരുന്നൂറോ മുന്നൂറോ കൊടുത്താല്‍ മതിയെന്നും . അങ്ങനെ അയാള്‍ ചൂണ്ടിക്കാണിച്ച ലോഡ്ജ് ലക്ഷ്യമാക്കി നടന്നു . ആരെയോ പ്രതീക്ഷിച്ചെന്നവണ്ണം ഒരു പ്രായമായ സ്ത്രീ അതിന്റെ വാതില്‍ക്കല്‍ നില്‍പ്പുണ്ടായിരുന്നു . ഞങ്ങള്‍ ചോദ്യം ആവര്‍ത്തിച്ചു . അവര്‍ പറഞ്ഞു - റൂം ഉണ്ട് . വാടക 500 രൂപയാകും . ഞങ്ങള്‍ പറഞ്ഞു - അത് ഇത്തിരി കൂടുതല്‍ അല്ലെ ? കുറച്ചു അഡ്ജസ്റ്റ് ചെയ്തൂടെ . അങ്ങനെ കുറെ പറഞ്ഞപ്പോള്‍ ഒരു അമ്പതു രൂപ കുറയ്ക്കാം എന്ന് അവര്‍ പറഞ്ഞു . ക്ഷീണം കാരണം ആ റൂം എടുക്കാം എന്ന് ഞങ്ങള്‍ കരുതി . റൂം തുറന്നു കാണാന്‍ ആവശ്യപ്പെട്ടു . റൂം തുറന്നു നോക്കിയപ്പോള്‍ അതില്‍ നിറയെ പാറ്റകള്‍ ..അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു വാടക കൂടുതല്‍ ആണെന്നും ഇനിയും കുറയ്ക്കുമോ എന്നും ചോദിച്ചു . അവര്‍ പറഞ്ഞു ഇല്ല .. നിങ്ങള്‍ അപ്പുറത്തും ഇപ്പുറത്തും ഒക്കെ തെരക്ക് .. ഞങ്ങള്‍ പറഞ്ഞു ഈ റൂം ഞങ്ങള്‍ക്ക് വേണ്ട എന്ന് . ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി അടുത്ത സ്ഥലത്തേയ്ക്ക് .. രാവിലെ വന്നിട്ട് ...അങ്ങനെ തുടങ്ങി അവര്‍ അവരുടെ ബിസ്സിനസ് നടക്കാത്തതില്‍ ഉള്ള അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു .അത് കേള്‍ക്കാന്‍ ഞങ്ങള്‍ അവിടെ നിന്നില്ല . അടുത്ത സ്ഥലത്ത് എത്തി ഗോവണി കേറി മുകളില്‍ ചെന്ന് റൂം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ തന്നെ ഉറക്കച്ചടവില്‍ ഒരു സ്ത്രീ ഇല്ല എന്ന് പറഞ്ഞു . അങ്ങനെ മൂന്നാമത്തെ ലോഡ്ജ് ഞങ്ങള്‍ തന്നെ കണ്ടെത്തി . ആരാധന ടൂറിസ്റ്റ് ഹോം . കാഴ്ചയില്‍ തന്നെ ഇഷടപ്പെട്ടു , മനസ്സില്‍ വാടക കൂടുതല്‍ ആയിരിക്കും എന്ന് കരുതുകയും ചെയ്തു . ഉറക്കത്തില്‍ നിന്ന് ചേട്ടനെ വിളിച്ചുണര്‍ത്തി കാര്യം അന്വേഷിച്ചു . റൂം തുറന്നു കാണിച്ചു ,കുഴപ്പമില്ല , വാടക 550 ഇനിയും നടന്നു തിരക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തത് കൊണ്ടു ഞങ്ങള്‍ ആ പണി നിര്‍ത്തി .
ആ ലോഡ്ജില്‍ ഒട്ടിച്ചിരുന്ന ഭൂപടം നോക്കി പോകാനുള്ള സ്ഥലത്തിന്റെ വഴി മനസിലാക്കി . അപ്പോള്‍ ഒരു കാര്യം മനസിലായി . കാണാനുള്ള സ്ഥലങ്ങള്‍ പല ദിശകളില്‍ ചിതറി കിടക്കുകയാണ് . എങ്കിലും ആദ്യം ഇടയ്ക്കല്‍ ഗുഹ തന്നെ കാണാം എന്ന് തീരുമാനിച് ഒന്‍പതു മണി ആയപ്പോള്‍ റൂമില്‍ നിന്നും ഞങ്ങള്‍ ഇറങ്ങി ബസ്‌ സ്റ്റെഷനിലെത്തി . ഞങ്ങള്‍ക്ക് പോകാനുള്ള ബസില്‍ കയറി ഇരുപ്പുറപ്പിച്ചു . സ്ഥലം എത്തുമ്പോള്‍ പറയണം എന്ന് കണ്ടക്ടറോഡ്‌ പറയുകയും ചെയ്തു . അങ്ങനെ വയനാടിന്‍റെ ഉള്‍പ്രദേശങ്ങളിലൂടെ ആ വണ്ടി നീങ്ങി . കയറ്റങ്ങളും ഇറക്കങ്ങളും ഇരുവശങ്ങളില്‍ നിറയെ പൂക്കളും പച്ചപ്പുകളും ഒക്കെ ആയി ആകെ കുളിര്‍മ പകരുന്ന കാഴ്ചകള്‍ . രവിയുടെ ഉഗ്രകോപം വയനാടിനെ സ്പര്‍ശിക്കാത്ത പോലെ തോന്നി . രവിക്ക് നന്നേ ചൂടും കുറവായിരുന്നു . നിറയെ ചക്കകളുമായ് പ്ലാവുകള്‍ ഒറ്റത്തടി വൃക്ഷത്തെ പോലെ അങ്ങനെ നില്‍ക്കുന്നു . അവിടെയുള്ള എല്ലാ വൃക്ഷങ്ങളുടെയും തടികള്‍ വെള്ള പുതച്ചു നില്‍ക്കുന്നത് എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചു . അവ മലിനീകരണം കുറവ് എന്ന പാരിസ്ഥിതിക സൂചകമായ ലൈക്കനുകള്‍ ആയിരുന്നു . അങ്ങനെ ആ മനോഹര കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ ഇടയ്ക്കല്‍ ഗുഹയിലേക്കുള്ള സ്റ്റോപ്പില്‍ ഇറങ്ങി . കൂടെ ഒരു റഷ്യക്കാരനും ഉണ്ടായിരുന്നു . അറിയാവുന്ന മുറി ഇംഗ്ലീഷില്‍ പുള്ളിയോടും സംസാരിച്ച്‌ ഞങള്‍ കുത്തനെ ഉള്ള കയറ്റം കയറി ഏകദേശം 1.4 km നടന്നു വേണം ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്താന്‍ . കുറച്ചു നടന്നു കഴിഞ്ഞു കടയില്‍ നിന്നും ഓരോ ശര്‍ബത്തും കുടിച്ചു വീണ്ടും നടപ്പ് തുടങ്ങി . ഇരുവശങ്ങളിലും കച്ചവടക്കാര്‍ . തേന്‍ നെല്ലിക്ക . പൈന്‍ ആപ്പിള്‍ , മോരും വെള്ളം , ചക്ക , കരിക്ക് ഇങ്ങനെ നീളുന്നു , കര കൌശല വസ്തുക്കള്‍ ഇങ്ങനെ നീളുന്നു... അങ്ങനെ ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേര്‍ന്നു . ഇടയ്ക്ക് ഓരോ ഫോട്ടോകളും ഒക്കെ എടുത്താണ് യാത്ര . അവിടെയ്ക്ക് കൂടുതലും എത്തിക്കൊണ്ടിരുന്ന ആളുകള്‍ തമിഴനും കന്നഡ ക്കാരും ആയിരുന്നു . അവര്‍ ഇങ്ങോട്ടും നമ്മള്‍ അങ്ങോട്ടും ....ടിക്കെറ്റ് കൌണ്ടെറില്‍ നിന്നും നാല്‍പതു രൂപ കൊടുത്ത് രണ്ടു ടിക്കെറ്റ് വാങ്ങി ഗുഹയിലേക്കുള്ള പ്രവേശനം സാധ്യമാക്കി . വന്യ സൌന്ദര്യത്തെ തടസപ്പെടുത്തി മനുഷ്യ ഇടപെടലുകള്‍ നടത്തിയത് എന്നെ തെല്ലൊന്നു വിഷമിപ്പിച്ചു എങ്കിലും യാത്ര തുടര്‍ന്നു . കുത്തനെയുള്ള കയറ്റം കേറുമ്പോഴും എന്‍റെ മനസില്‍ ഒരിക്കല്‍ പോലും തോന്നിയിരുന്നില്ല എന്നിലെ ഭയത്തെ അതിശയിപ്പിക്കുന്ന ഒന്നാകും ഈ കയറ്റം എന്നത് . ഗുഹ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ രൂപം കൊണ്ട ബിംബം ആയിരിക്കാം ഒരു പക്ഷെ എന്നെ അങ്ങനെ കബളിപ്പിച്ചത് . കുറച്ചു കയറ്റം മനുഷ്യനാല്‍ വെട്ടി ഒതുക്കി വൃത്തിയാക്കിയ പടികളിലൂടെ ആയിരുന്നു . അതില്‍ തന്നെ കുറച്ചു മുകളില്‍ എത്തിയപ്പോഴേയ്ക്കും എന്റെ ഭയത്തെ ഇരട്ടിപ്പിച്ചു . കയറാന്‍ ബുദ്ധിമുട്ട് തോന്നിപ്പിക്കുന്ന തരത്തില്‍ ഉള്ള കയറ്റം . സുഹൃത്ത് നിഷ്പ്രയാസം അതിലൂടെ കയറിപ്പോയി . ബാക്കി ഉള്ള ആളുകളും കുട്ടികളും ഒക്കെ പേടിച്ചും അല്ലാതെയും ഒക്കെ കയറിപ്പോകുന്നു . ഞാന്‍ അവിടെ ശങ്കിച്ചു നിന്നു . അപ്പോഴേയ്ക്കും സുഹൃത്ത് അവിടെ നിന്നും എന്നെ വിളിക്കുന്നുണ്ടായിരുന്നു . മുകളില്‍ സമതലം ആണെന്നും ഇത് പോലെ കയറ്റം ഇല്ലെന്നും ഇവിടെ നല്ല തണുപ്പ് ആണെന്നുമൊക്കെ പറഞ്ഞു എന്നെ പ്രലോഭിപ്പിക്കുന്നതടൊപ്പം ഭയമുള്ള കുട്ടികളെ അവന്‍ മുകളിലോട്ട് പിടിച്ചു കയറ്റുകയും ചെയ്യുന്നുണ്ടായിരുന്നു . അങ്ങനെ എന്തും വരട്ടെ എന്ന് കരുതി മനസില്ലാമനസോടെ ഞാനും കയറി . പിടിച്ചതിനേക്കാള്‍ വലുതാണ്‌ അളയില്‍ എന്ന അവസ്ഥ ആയിരുന്നു എനിക്ക് അവിടെ കാണാന്‍ കഴിഞ്ഞത് . ബാക്കി ഉള്ള സന്ദര്‍ശകരൊക്കെ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു വര്‍ദ്ധിച്ച ആവേശത്തോടെ . ഇനി ഇല്ല എന്നും പറഞ്ഞുകൊണ്ട് ഞാനും . പക്ഷെ സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി stainless സ്റ്റീല്‍ കൊണ്ടു നിര്‍മിക്കപ്പെട്ട ഗോവണിയിലൂടെ കുത്തനെ മുകളിലേക്ക് ... വനത്തിന്റെ തനതു സൌന്ദര്യത്തിന്റെ ഭംഗി കെടുത്തുന്ന ഒന്നായി stainless സ്റ്റീല്‍ കൊണ്ടു നിര്‍മിക്കപ്പെട്ട ഗോവണി അവിടെ നിലകൊണ്ടു . എങ്ങനെയോ ഞാനും അവരോടൊപ്പം ഗുഹാ ചിത്രങ്ങളും മറ്റും ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള സ്ഥലത്ത് എത്തിപ്പെട്ടു . അതിന്റെ ചരിത്രം പറഞ്ഞു തരാം എന്ന് പറഞ്ഞു ഒരാള്‍ എല്ലാവരെയും വിളിക്കുന്നുണ്ടായിരുന്നു എങ്കിലും ആരും കുറെ നേരത്തേയ്ക്ക് ആ പരിസരത്തേയ്ക്ക് തിരിഞ്ഞു നോക്കിയത് പോലും ഇല്ല . വലിയ പാറകള്‍ക്കിടയില്‍ ഒരു പാറ നില്‍ക്കുന്നു അതുകൊണ്ടാണ് ഇടയ്ക്കല്‍ എന്ന പേര് വന്നത് . അവിടെയുള്ള ചിത്രങ്ങളെയും അതിന്റെ ചരിത്രത്തെയും കുറിച്ച് ആ ചെറുപ്പക്കാരന്‍ വിശദീകരിച്ചു . സമുദ്ര നിരപ്പില്‍ നിന്നും നാലായിരം അടി ഉയരെ ഉള്ള ആ സ്ഥലത്ത് ആളുകള്‍ എങ്ങനെ എത്തിപ്പെട്ടു എന്നും മറ്റും ഉള്ള ചിന്ത എന്നെ വീണ്ടും അത്ബുധപ്പെടുത്തി . പ്രകൃതി തീര്‍ത്ത ഒരു അത്ബുധ പ്രതിഭാസം തന്നെ ആണ് ഇടയ്ക്കല്‍ .. ഒരു വിധത്തില്‍ താഴേയ്ക്ക് ഞാന്‍ ഇറങ്ങി എന്നത് എന്നെ അതിശയിപ്പിക്കുന്നു . തേന്‍ നെല്ലിക്കയും ഒക്കെ കഴിച്ചു ഞങ്ങള്‍ അടുത്ത സ്ഥലം ലക്ഷ്യമാക്കി ബസ്‌ സ്റ്റോപ്പിലെത്തി അപ്പോഴേയ്ക്കും സമയം പന്ത്രണ്ടു കഴിഞ്ഞിരുന്നു . അടുത്ത ബസ്‌ പന്ത്രണ്ടരയ്ക്ക് ആണ് ഉള്ളതെന്ന് അവിടെ ഉണ്ടായിരുന്ന ഒരു വൃദ്ധന്‍ പറഞ്ഞു . ഞങ്ങള്‍ വന്ന ബസില്‍ തന്നെ തിരിച്ചും . അടുത്ത സ്ഥലം മുത്തങ്ങ വന്യജീവി സങ്കേതം . പുല്‍പ്പള്ളി ബസില്‍ കയറി മുത്തങ്ങയിലേക്ക് ..ഉച്ച ഭക്ഷണം അവിടെ ചെന്നിട്ട് ആകാം . ഇത്തവണ റോഡിനിരുവശവും അനുസരണയോടെ നില്‍ക്കുന്ന തേക്കിന്‍ വൃക്ഷങ്ങള്‍ ആയിരുന്നു . അതുപോലെ മരിച്ച മുളം കാടുകളും . അവയുടെ തേങ്ങല്‍ കേള്‍ക്കാമായിരുന്നു . മുത്തങ്ങയില്‍ ഇറങ്ങി ഭക്ഷണം കഴിച്ചു ഞങ്ങള്‍ വന്യ ജീവി സങ്കേതത്തിലേക്ക് നടന്നു .നടക്കുമ്പോഴും മരിച്ച മുളയുടെ തേങ്ങല്‍ കാതില്‍ പതിച്ചു കൊണ്ടേയിരുന്നു . പക്ഷെ ഞങ്ങള്‍ക്ക് വന്യ ജീവി സങ്കേതത്തിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല . കുറച്ചു സമയം അവിടെ നിന്ന ശേഷം വീണ്ടും തിരിച്ചു റൂമിലേക്ക് ....
പിറ്റേ ദിവസം രാവിലെ 5.30 ക്ക് തന്നെ മുറി ഒഴിഞ്ഞു കൊടുത്ത് കുറുവ ദ്വീപ്‌ എന്ന അടുത്ത സ്ഥലത്തേയ്ക്ക് . ചെറിയ തണുപ്പുള്ള പ്രഭാതം . പുല്‍പ്പള്ളി ബസില്‍ കയറി ഞങ്ങള്‍ അവിടെ ഇറങ്ങി . അവിടെ നിന്നും അടുത്ത ബസ്‌ കയറി കുറുവ ജംഗ്ഷനില്‍ ഇറങ്ങി . ബസില്‍ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു -താഴെ ഇറങ്ങി വയല്‍ വരമ്പിലൂടെ , പുഴയുടെ തീരത്ത് കൂടെ നിങ്ങള്‍ക്ക് കുറുവ ദ്വീപില്‍ എത്താം എന്ന് . പക്ഷെ ആന ഇറങ്ങുന്ന സമയം ആണ് അതുകൊണ്ട് അത് വേണ്ട ഇവര്‍ക്ക് പരിചയം ഇല്ലല്ലോ ഓട്ടോയ്ക്ക് പോകട്ടെ എന്ന് കണ്ടക്ടറും . ഞങ്ങള്‍ നടന്നു പോകാന്‍ തന്നെ തീരുമാനിച്ചു . അവിടെ കണ്ട ആളുകളോട് ദ്വീപിലേക്കുള്ള വഴി ചോദിചു . അവരും പറഞ്ഞു ആന ഇറങ്ങുന്ന വഴിയാണ് അതിലെ പോകണ്ട എന്ന് .എങ്കിലും ഞങ്ങള്‍ ആ വഴി തന്നെ തെരഞ്ഞെടുത്തു .
തികച്ചും കോരിത്തരിപ്പിക്കുന്ന ഒരു യാത്ര തന്നെ ആയിരുന്നു കാട്ടിലൂടെ ഉള്ള ആ യാത്ര . മരിച്ചു നില്‍ക്കുന്ന മുളകളും അവയുടെ തേങ്ങലുകളും വൃക്ഷ മുത്തശ്ശികളും കൊച്ചു മക്കളും അവയുടെ ഇടയിലൂടെ ഒഴുക്കുന്ന പുഴയുടെ നേരിയ ഒഴുക്കും ഒക്കെ കൂടി വളരെ സുന്ദരമായ ഭീതിത യാത്ര . ഞങ്ങള്‍ നടന്നു പോയ വഴിയില്‍ അതിനു കുറച്ചു മുന്പ് എപ്പോഴോ പോയ ആനയുടെ കാല്‍പ്പാടുകളും ആനപ്പിണ്ടവും ആന പിഴുത മരങ്ങളും ഞങ്ങളുടെ യാത്രയെ കുറേക്കൂടി കോരിത്തരിപ്പിച്ചു . അങ്ങനെ ശ്വാസം അടക്കിപ്പിടിച്ച യാത്രയുടെ അവസാനം ദ്വീപ്‌ ആയിരുന്നു . ആളുകള്‍ വന്നെത്തുന്നതെ ഉണ്ടായിരുന്നുള്ളൂ . കുറച്ചു നേരം ഞങ്ങള്‍ ധൂസര വര്‍ണത്തില്‍ ആയ കബനിയുടെ തീരത്ത് ഇരുന്നു . അവിടെ അടുത്ത കടയില്‍ നിന്നും കപ്പയും ഇറച്ചിയും കഴിച്ച് ആപ്പീസറന്മാരുടെ വരവിനായ് കാത്തു . പ്രവേശന പാസും കരസ്ഥമാക്കി ചങ്ങാടത്തില്‍ കബനിയുടെ വിരിമാറിലൂടെ ദ്വീപിലേക്ക് .. മനുഷ്യന്‍റെ കടന്നു കയറ്റം അവിടെയും കാടിനെ നശിപ്പിച്ചതിന്റെ കൃത്രിമ പാതയിലൂടെ നടന്നു . ഏകദേശം രണ്ടു മണിക്കൂര്‍ അവിടെ ചെലവഴിച്ചു . അവിസ്മരണീയവും മനം കുളിര്‍പ്പിക്കുന്നതുമായ അനുഭവം . അവിടെ നിന്നും മറ്റൊരു വഴിയിലൂടെ അതായത് മാനന്തവാടിയിലേക്കുള്ള കബനിയുടെ അങ്ങേക്കരയിലൂടെ തിരികെ ഉള്ള യാത്ര ...
ഒന്‍പതു ഹെയര്‍ പിന്‍ വളവുകള്‍ ഉള്ള NH 212 ലെ വയനാടന്‍ ചുരം ഇറങ്ങിയുള്ള യാത്ര അതിനെക്കാളും മനോഹരം . അങ്ങനെ താമരശ്ശേരി ചുരവും ഇറങ്ങി ചരിത്രമുറങ്ങുന്ന കോഴിക്കോട്ടേയ്ക്ക് ....അവിടെ നിന്നും അവിസ്മരണീയ യാത്രയുടെ കുളിരും ഒപ്പം വേദനയോടും കൂടി വീട്ടിലേക്ക്..

Friday, February 15, 2013

      
                 പാപ്പിലിയോ ബുദ്ധ - ഒരു ചെറു കുറിപ്പ്



                            സമ്പത്ത്പങ്കുവെച്ചപ്പോളും അറിവ് പങ്കുവെച്ചപ്പോഴും നമ്മളവര്‍ക്ക് ഒന്നും കൊടുത്തില്ല. അവന്റെ ഭൂമിയും പെണ്ണിനേയുംകീഴടക്കി നമ്മള്‍ പലപ്പോഴും കാടുകളിറങ്ങി. സമ്പത്തിന്റെയും സംസ്‌കാരത്തിന്റെയും സമ്പൂര്‍ണതയില്‍ അഭിരമിക്കുന്ന ആധുനിക മനുഷ്യന്‍ , മണ്ണിന്റെ ശ്വാസമറിഞ്ഞ് ജീവിക്കുന്നവരെ ആദിവാസികളെന്നും ദളിതനെന്നും വിളിച്ച് പുച്ഛിച്ചു. അവന്ബുദ്ധന്റെ മുഖമാണെന്ന് ജയന്‍ ചെറിയാന്‍ നമ്മളോടു പറഞ്ഞു തരികയാണ്.
' ഒരു യുഗത്തിലെ ആദ്യം ഉയിര്തെഴുനെല്‍ക്കപ്പെട്ടവന്‍' അതിന്റെ പര്യായം ആണല്ലോ ബുദ്ധന്‍. . അങ്ങനെ ഉള്ള കറുത്ത ബുദ്ധന്‍മാര്‍ ആയുധമെടുക്കുന്ന സമൂഹം വിദൂരമല്ലെന്ന് പ്രത്യാശിച്ച് കൊണ്ട് പാപ്പിലിയൊ ബുദ്ധയെക്കുറിച്ച് ചെറിയ ആസ്വാദനക്കുറിപ്പ്....
ആവാസ വ്യവസ്ഥയ്ക്ക് വേണ്ടി പോരടിക്കേണ്ടി വരുന്ന പാര്‍ശ്വവത്കൃതരെ ജയന്‍ ചെറിയാന്‍., നിങ്ങള്‍ കാണിച്ചു തന്നു. ഭരണകൂടം കാണരുതെന്നു പറയുന്ന കാഴ്ചകള്‍ കാണണമെന്ന് ആഗ്രഹിക്കുന്ന യുവാക്കള്‍ ഉണ്ടെന്ന്് നിങ്ങള്‍ക്കറിയാമായിരുന്നു. പോരടിച്ച് ജീവിക്കുന്ന ഈ ഭൂമുഖത്ത്് ദളിതന്റേയും ആദിവാസികളുടേയും സഹനങ്ങളാണ് നാഗരിക ജീവികള്‍ കാണാതെ പോയത്. ദളിതന്‍ തന്റേടിയാകുമ്പോള്‍ ഇളകുന്നത് സമ്പന്നന്റെ ഇരിപ്പിടമാണെന്നുള്ള സ്വാഭാവിക നീതികളാവാം ദളിതന്റെ വരവിനെ പേടിക്കുന്നത്. ഹരിജനങ്ങളെന്ന സംബോധന പോലും അവന്റെ ഇരട്ടപ്പേരായിട്ടാണ് സമൂഹം വായിച്ചതെന്നു പാപ്പിലിയൊ ബുദ്ധ പറയുന്നു. അതിനാല്‍ ദളിതന്റെയും ആദിവാസികളുടേയും തോളോടു തോള്‍ ചേര്‍ന്നു നിന്ന് പാപ്പിലിയൊ ബുദ്ധ ഗാന്ധിയേയും ഗാന്ധി ഭക്തരേയും നിര്‍ഭയം വിമര്‍ശിക്കുന്നു. ഗാന്ധി ഉപയോഗിച്ച ഹരിജന്‍ എന്ന വാക്ക് പോലും അവര്‍ വലിച്ചെറിയുന്നു. ഞങ്ങള്‍ ആരുടേയും ഹരിജനങ്ങള്‍ അല്ല എന്ന് ഉറക്കെ വിളിച്ചു പറയുന്നു അവര്‍..
സിനിമയുടെ ആഖ്യാനത്തിലുണ്ടാകുന്ന സ്വാഭാവികതയും സംഭാഷണത്തിലെ മൂര്‍ച്ചയും ചലച്ചിത്രത്തെ തീവ്രമായ രാഷ്ട്രീയ അനുഭവമാക്കി മാറ്റുന്നു. കാലങ്ങള്‍ അടിച്ചമര്‍ത്തിയവരുടെ ഭാഷയും ചിന്തയും പ്രവര്‍ത്തിയും വള്ളുവനാടന്‍ ഭാഷ സംസാരിക്കുന്ന സാത്വികന്റേതായിരിക്കില്ല. അനുഭവങ്ങളെ തൊണ്ടക്കുഴിയുലുറഞ്ഞു കൂടുന്ന കഫം പോലെ കട്ടത്തെറിയായാണ് അവന്‍ പുറത്തേക്ക് വിടുന്നത്. 
ആവാസ വ്യവസ്ഥയ്ക്ക് വേണ്ടി പോരടിക്കേണ്ടി വരുന്നു ഈ പാര്‍ശ്വ വത്കൃത ആദിവാസികള്‍ക്ക്,ഭൂമിയുടെ സ്വന്തം മക്കള്‍ക്ക്, ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇവരും മറ്റു ജീവജാലങ്ങളും ഏതാണ്ട് ഒരേ തൂവല്‍ പക്ഷികള്‍.. ബഹുപൂരിപക്ഷം വരുന്ന സവര്‍ണ്ണ വര്‍ഗ്ഗത്തിന്റെ കിരാതമായ കടന്നു കയറ്റവും കൊള്ളയടിക്കലും പ്രതിരോധിക്കാനാകാതെ നിശബ്ദം നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ , ഇവരെ ഇവിടുത്തെ ജൈവ വൈവിധ്യത്തെ സംരക്ഷിക്കുന്നതുപോലെ തന്നെ സംരക്ഷിക്കപ്പെടെണ്ടാതാണ്. ഈ ഒരു അര്‍ത്ഥത്തില്‍ ആണോ സിനിമയ്ക്ക് പാപ്പിലിയോ ബുദ്ധ എന്ന പേരിട്ടിരിക്കുന്നത് എന്ന സംശയം ആദ്യമേ ഉന്നയിചോട്ടെ. മയിലിനെപ്പോലെ വര്‍ണ്ണ മനോഹരമായ നിറങ്ങള്‍ ഉള്ള , ശരീരത്തില്‍ വരകള്‍ ഉള്ള , വളഞ്ഞ വാളുകള്‍ ഉള്ള മലബാര്‍ മേഖലയില്‍ മാത്രം കണ്ടു വരുന്ന ഒരു ചിത്ര ശലഭത്തിന്റെ ശാസ്ത്രീയ നാമം ആണ് സിനിമയ്ക്ക് ഇട്ടിരിക്കുന്നത്. അത് സിനിമയുമായി ചേരുന്നത് ഞാന്‍ പറഞ്ഞ അര്‍ത്ഥത്തില്‍ ആണോ എന്ന് സംശയിക്കുന്നു.
ദൃശ്യ സമ്പുഷ്ടമായ വിപ്ലവ കാവ്യം ആണ് ജയന്‍ കെ ചെറിയാന്‍ തന്റെ ആദ്യ സൃഷ്ടിയിലൂടെ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നത്. എം ജെ രാധാകൃഷ്ണന്റെ ക്യാമറ കണ്ണിലൂടെ മനോഹരങ്ങളായ ദൃശ്യങ്ങളും ആശയ സമ്പുഷ്ടമായ ദൃശ്യങ്ങളും പ്രേക്ഷകനില്‍ ഉണ്ടാക്കുന്നത് മറ്റൊരു വിപ്ലവം തന്നെ.
സമഗ്രവും വസ്തു നിഷ്ടപരവും ആയ ഒരു നിരൂപണം തയാറാക്കാന്‍ ഞാനും എന്റെ ഭാഷയും അശക്തമാണ്. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് രാഷ്ട്രത്തില്‍ ഒരു കലാകാരന് സ്വതന്ത്രാവിഷ്‌കാരം നടത്തിയതിന്റെ പേരില്‍ തന്റെ കലാസൃഷ്ടി ബഹുജന സമക്ഷം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ചു എന്ന് പറയുന്നത് വല്ലാത്ത ദുര്യോഗം തന്നെ. കുറെ നാളുകളായി എന്റെ മനസ്സില്‍ ഉറഞ്ഞു കൂടിയ ചോദ്യത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു ഈ സംഭവം. ഇന്ത്യ സ്വതന്ത്രയോ?. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എഴുതിയ ഗാന്ധി വിമര്‍ശനങ്ങള്‍ക്ക് അതീതന്‍ അല്ല. അദ്ദേഹം ഒരു കള്ള നാണയം ആയിരുന്നു എന്നതില്‍ സംശയം ഇല്ല. അതുകൊണ്ട് തന്നെ അഭിനവ ഗാന്ധിസത്തെയും വിമര്‍ശിക്കുന്നുണ്ട് ചിത്രത്തില്‍.. സത്യങ്ങള്‍ തുറന്നു പറയുമ്പോള്‍ എന്തിനാണ് പേടിക്കുന്നത്?? ആരെയാണ് പേടിക്കേണ്ടത്?
പാര്‍ശ്വ വത്കൃത ദളിതന്റെ ജീവിതത്തിലേക്കുള്ള ഒരു നേര്‍സാക്ഷ്യം ആകാന്‍ സിനിമ ശ്രമിക്കുന്നുണ്ട്. ചിത്രം കാണുമ്പോള്‍ നിരവധി സംശയങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത് ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു.
1. പേരും സിനിമയും തമ്മില്‍ ഉള്ള ബന്ധം
2. ബുദ്ധനും ദളിതനും തമ്മിലുള്ള ബന്ധം
3. ദളിതനായ ശങ്കരനും മന്ച്ചുശ്രീയും തമ്മില്‍ രതിയില്‍ ഏര്‍പ്പെടുമ്പോള്‍ ബുദ്ധ പ്രതിമയും സ്ത്രീയും തമ്മില്‍ പ്രാപിക്കുന്ന ബിംബത്തിന്റെ സാംഗത്യം
4. ആദ്യ സീനില്‍ മയിലും ശങ്കരനും തമ്മില്‍ കെട്ടിപിടിച്ചു കിടക്കുന്നതിന്റെ അര്‍ത്ഥ0
5. സ്വവര്‍ഗ രതി- ശങ്കരനും പഠനത്തിനു വേണ്ടി വന്ന സായിപ്പും , അതേപോലെ ദളിതന്റെ ജീവിതം പകര്‍ത്താന്‍ എത്തിയ സവര്‍ണ്ണ പ്രതിനിധികളിലെ രണ്ടു സ്ത്രീകള്‍ തമ്മില്‍..
എന്താണ് ഇതുകൊണ്ട് പറയാന്‍ ശ്രമിക്കുന്നത്
ബുദ്ധനേയും ബുദ്ധമതത്തേയും കണ്‍മുന്നില്‍ നിന്ന്് ആട്ടിയോടിച്ചവര്‍ കറുത്ത ബുദ്ധന്‍മാരെയും അപ്രത്യക്ഷമാക്കാതിരിക്കട്ടെ...

Tuesday, February 12, 2013

പ്രണയം അവാച്യമായ , അവര്‍ണ്ണനീയമായ ദിവ്യാനുഭവം. ഈ വികാരത്തിലൂടെ , ഈ അനുഭവത്തിലൂടെ കടന്നു പോകാത്തവര്‍ ജീവിതയാത്രയില്‍ ഉണ്ടാകില്ല. ബൗദ്ധികമായ ചിന്താ സരണികളെ ചുവപ്പ് അടയാളം കാട്ടി വിരട്ടി നിര്‍ത്തി തരളിതമായ വികാര നദിയിലൂടെ ,യഥേഷ്ടം, ഭാരമില്ലാതെ ഒഴുകി നടക്കാന്‍ നമ്മെ സഹായിക്കുന്ന അതുല്യമായ വികാരം അതാണ്‌ പ്രണയം. ക്ഷണികമായ ജീവിതത്തില്‍ ക്ഷണികമായി ജീവിക്കാന്‍ പഠിപ്പിക്കുന്ന വികാരം. ഭൂതകാലത്തിന്റെ മാറാലകളോ , ഭാവികാലത്തിന്റെ ആശങ്കകളോ ഇല്ലാതെ വര്‍ത്തമാനകാലത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സഹായിക്കുന്ന വികാരം. ഈ വികാരത്തിലൂടെയുള്ള അനന്തമായ യാത്ര സാധ്യമാകാതെ പോകുന്നു.വൈകാരികതലത്തിനു മുകളില്‍ ബൗദ്ധിക തലം മേല്‍ക്കോയ്മ സ്ഥാപിക്കുമ്പോള്‍ പലപ്പോഴും പ്രണയം ബലിയര്‍പ്പിക്കപ്പെടുന്നു.
സുഹൃത്തുക്കളെ ,
വര്‍ഷങ്ങള്‍ക്ക് മുന്പ് കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ എവിടെയോ ഉള്ള പൂമാല എന്നൊരു ഗ്രാമം. അവിടെ ഉള്ള ഒരു പുരോഹിതനെ ഇടവകയിലെ ഒരു പെണ്‍കുട്ടി പ്രേമിക്കുന്നു. അവള്‍ ആ പാപം അച്ഛനോട് കുംബസരിക്കുക്കയും ചെയ്യുന്നു. അവള്‍ ആത്മഹത്യ ചെയ്യുന്നു. അല്ല പാപിയായ അവള്‍ ആത്മഹത്യ തന്നെ ചെയ്യണ്ടേ?? നാട്ടുകാര്‍ പന്തം കൊളുത്തി പ്രകടനവുമായി വന്നപ്പോള്‍ സുഹൃത്തുക്കളെ അത് സംഭവിച്ചു..അച്ഛന്‍ കെട്ടിതൂങ്ങി ചത്തു. അല്ലാതെ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍??? കഷ്ടം തന്നെ. ഇനി വര്‍ത്തമാനകാലത്തിലേക്ക് വരാം. ഒരു ട്രെയിനില്‍ 3 ചെറുപ്പക്കാര്‍ നിരന്നിരിക്കുന്നു. എതിരവശം ഒരു കുടുംബവും, പൈങ്കിളി നോവലുകള്‍ വായിക്കുന്ന ഒരു സുന്ദരി ഉണ്ട്. പിന്നെ കുറെ പോലീസുകാരും. പെണ്‍കുട്ടിയുടെ അച്ഛന്‍ മ്മടെ തൃശൂര്‍ കാരന ഗടിയെ..ഗുണ്ടായിസത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നു. അവന്മാരെ കയില്‍ കിട്ടിയാല്‍ വേദി വെച്ച് കൊല്ലും എന്നൊക്കെ വീരവാദം...ഏത്.... അപ്പോഴാണ്‌ നമ്മുടെ എതിര്‍ വശത്തുള്ള ചെറുപ്പക്കാരന്‍ കൈ പൊക്കിയത്. അപ്പോഴല്ലേ രസം കൈയാമം വെച്ചിരിക്കുന്നു.(ഇവിടെ ഭയങ്കര ചിരി വേണം) അപ്പോഴേക്കും കുടുംബം പേടിച്ചു അടുത്ത കൂപ്പയിലേക്ക്.അപ്പൊ അടുത്തയാളും കൈ പോക്കുന്നു. മൂന്നുപേരെയും കൈയാമം വെച്ചിരിക്കുന്നു സുഹൃത്തുക്കളെ....(തല കുത്തി ചിരിക്കണം) എന്തോ മോഷണക്കുറ്റം ആണ്. അതില്‍ ഒരാള്‍ക്ക് പതിവ് പോലെ മുള്ളാന്‍ മുട്ടുന്നു. പക്ഷെ ബുദ്ധിമാനായ പോലീസുകാരന്‍ മൂനുപെരെയും ഒരുമിച്ചു വിട്ടു കൈയാമം അഴിക്കാതെ..പോലീസുകാരോട കളി. പക്ഷെ അത് സംഭവിച്ചു..അവര്‍ രക്ഷപ്പെട്ടു. താകോല്‍ കൊണ്ട് കൈയാമം ഒക്കെ അവര്‍ അഴിച്ചു അതില്‍ രണ്ടു പേര്‍ ഒരുമിച്ചൊരു ചാട്ടം...ഹോ.....മൂന്നാമത്തെ ആള്‍ എങ്ങോട് പോയി എന്തോ!!!! പള്ളിപ്പെരുന്നാള്‍ നടക്കാത്ത പള്ളി അടച്ചിട്ടിരിക്കുന്ന നമ്മുടെ പൂമാല ഗ്രാമത്തില്‍ തന്നെ അവര്‍ വന്നു പെട്ടു. അവിടെയ്ക്ക് ഗബ്രിയേല്‍ അച്ഛന്‍ തന്റെ ശിഷ്യരെ അയക്കാം എന്ന് അവിടുത്തെ പണക്കാരനായ പ്രമാണിയോട് ഫോണില്‍ പറയുന്നു. അവര്‍ വിളിക്കുകയും ചെയ്യുന്നു.പക്ഷെ ആ കുഗ്രാമത്തില്‍ ഉണ്ടോ റേഞ്ച്. ഹോ റേഞ്ച് പിടിക്കാന്‍ വേണ്ടി മൊബൈല്‍ മുകളിലോട്ട് എറിഞ്ഞു റേഞ്ച് പിടിക്കുന്ന സീന്‍..... ...ഹോ....ചിരിച് ചിരിച്....പക്ഷെ യഥാര്‍ത്ഥ അച്ചന്മാര്‍ വരുന്നില്ല സുഹൃത്തുക്കളെ വരുന്നില്ല പകരം വരുന്നതോ നമ്മുടെ ഈ കള്ളന്മാരും...സ്ഥലത്തെ പ്രധാന വിഡ്ഢി അവരെ വിളിക്കാന്‍ കാതുനില്‍പ്പുണ്ട് അത് പതിവാണല്ലോ. അവിടെ തന്നെ അത്ബുധങ്ങള്‍ കാണിക്കുന്നു. വന്ന ആളുടെ സകല ചരിത്രവും ഇവര്‍ പറയുന്നു. അത്ബുധ സിദ്ധി ഉള്ള നമ്മുടെ ഈ അച്ചന്മാരെ പിന്നെ കാണുന്നില്ല. പിറ്റേ ദിവസം രാവിലെ കപ്യാര്‍ ഓടി വരുന്നു. പള്ളി മുറ്റത് ആരോ കിടക്കുന്നു. എല്ലാവരും കൂടി പള്ളി മുറ്റത്തേക്ക്‌. അതാ അവിടെ നില്‍ക്കുന്നു..ചേ..കിടക്കുന്നു നമ്മുടെ അച്ചന്മാര്‍..... പിന്നെ അവര്‍ അവിടെ അത്ബുധ സിദ്ധികള്‍ കാട്ടുന്നു. രോഗം മാറ്റുന്നു എന്തൊക്കെ ആണോ... പുരോഹിതന്മാരായി അവര്‍ ജീവിക്കുകയായിരുന്നു ..ഒരു മത സൌഹാര്ദത്തിനു വേണ്ടി വെളിച്ചപ്പാട് പോലും പള്ളിയിലെ അച്ചന്മാരുടെ ദിവ്യ സിദ്ധികള്‍ കേട്ട് കാണിക്കയായി വരുന്നു. വെളിച്ചപ്പാടിന്റെ രഹസ്യം പോലും അവര്‍ പറയുന്നു..ഹോ....പിന്നെ ഇടയ്ക്ക് മേമ്പോടിക്കായി ഒരു മുസ്ലിം സഹോദരനെയും കുട്ടികളെയും കാണിക്കുന്നുണ്ട്. പള്ളിപ്പെരുന്നാളിനു പങ്കെടുക്കാന്‍ പുതിയ ഉടുപ്പുകളൊക്കെ മേടിച്ചു....ഇനി ഒന്നും ഞാന്‍ പറയുന്നില്ല.. അവസാനം അവര്‍ പള്ളിപ്പെരുന്നാള്‍ നടത്തുന്നു. ഇതിനിടയില്‍ നിറയെ തമാശകള്‍ ഒക്കെ ഉണ്ട് കേട്ടോ.. നിങ്ങളെ കൂടുതല്‍ പറഞ്ഞു ചിരിപ്പിക്കുന്നില്ല
ആര്‍ത്തിയോടെ ഒരിറ്റ് രേതസിനായി കൊതിച്ചു ധരണി തന്‍ യോനി 
കാര്‍മേഘങ്ങള്‍ അവളെ കൊതിപ്പിച്ചു രതി ക്രീഡകളാല്‍
രതിമൂര്‍ച്ചയില്‍ കനിഞ്ഞു കാര്‍മേഘ തുണ്ടുകള്‍ 
ആവോളം നുകര്‍ന്ന ഭൂമി തന്‍ ഉദരത്തില്‍ നടന്നു ജീവന്‍റെ രാസമാറ്റങ്ങള്‍ 
ഒരമ്മ തന്‍ വാത്സല്യം നുകര്‍ന്ന പൊന്നോമനകള്‍ 
വില പേശി വില്കുന്നു അമ്മ തന്‍ ചാരിത്ര്യത്തെ 
എന്നിട്ടും ധരയോ ലാളിച്ചു വീണ്ടും വീണ്ടും തന്‍ ഇളയ സൃഷ്ടിയെ 
അമ്മ തന്‍ മാറ് പിളര്‍ന്നു രക്തം കുടിക്കുന്ന രക്ത രക്ഷസായി 
അവന്‍ സംഹാര താണ്ഡവമാടുന്നു .....
                                                                                                          ഡിസംബര്‍ 21 2012                                                                                                    തിരുവനന്തപുരത്ത് നടന്ന ചലച്ചിത്ര മാമാങ്കത്തിന്റെ ഒരു deligate ആയിരുന്നു ഞാന്‍. പക്ഷെ ഒരു ദിവസം പോലും ശരീരം കൊണ്ടു അതിന്‍റെ ഭാഗമാകാന്‍ സാധിച്ചില്ല എന്ന അതിയായ സങ്കടം മനസ്സില്‍ നില്‍ക്കുമ്പോഴാണ് അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ ചലച്ചിത്ര മാമാങ്കത്തിന്റെ ശംഖനാദം മുഴങ്ങിയത്. പക്ഷെ അവിടെയും പങ്കെടുക്കാന്‍ പറ്റുമോ എന്ന കാര്യം സംശയം ആയിരുന്നു. എന്തും വരട്ടെ എന്ന് കരുതി ഇന്നലെ കൊച്ചിയിലേക്ക് വണ്ടി കയറി. എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനോട് വിളിച്ചു പറഞ്ഞു, ഞാന്‍ ഇതാ കൊച്ചിയുടെ മടിത്തട്ടിലേക്ക്....
ആദ്യ ദര്‍ശനത്തില്‍ അമ്പരപ്പുണ്ടാക്കിയ കൊച്ചിയില്‍ പല തവണ പോയിട്ടുണ്ടെങ്കിലും ഒരു രാവും പകലും എനിക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കിയ കൊച്ചി, ആ അനുഭവങ്ങള്‍ക്ക് കാരണഭൂതനായ എന്റെ സുഹൃത്തിനു സ്നേഹത്തില്‍ പൊതിഞ്ഞ ഒരു ആലിംഗനം സമ്മാനമായി നല്‍കുന്നു.
കൊച്ചി എന്ന മഹാ സാഗരത്തിന്റെ തീരത്തേയ്ക്ക് മറ്റൊരു കടലിന്‍റെ തീരത്തെങ്കിലും എത്താം എന്ന വ്യാമോഹത്തോടെ സരിത , സംഗീത , സവിത എന്നിവരുടെ അടുത്തേയ്ക്ക്...എത്രയും പെട്ടെന്ന്‍ അവിടെയ്ക്ക് എത്തിപ്പെടുക. എന്നെയും കൊണ്ട് എന്റെ തോഴന്‍ അവിടം ലഖ്യമാക്കി പറന്നു. അവരുടെ അങ്കണത്തില്‍ എന്റെ പാദ സ്പര്‍ശനം, ഒരു മഹാസമുദ്രത്തിന്റെ തീരത്ത് പകച്ചു നില്‍ക്കുന്ന ഒരു കൊച്ചുകുട്ടിയായി ഞാന്‍ മാറി. അന്നത്തെ സിനിമകളുടെ രത്നച്ചുരുക്കം അടങ്ങിയ കടലാസ് കഷണം സങ്കടിപ്പിച്ചു. എനിക്കുണ്ടോ മനസിലാകാന്‍!!!!! ആകെ അതില്‍ അറിയാവുന്ന ഒരു സിനിമ സോള്‍ കിച്ചന്‍ ആയിരുന്നു. ഉടനെ തന്നെ ഈ മഹാ തീരത്ത് വിലസുന്ന എന്റെ ഒന്ന് രണ്ടു സുഹൃത്തുക്കളെ വിളിച്ചു. സിനിമകളുടെ പേരുകള്‍ പറഞ്ഞു. അവര്‍ക്കും അത്ര പരിചിതമില്ലാത്ത ചില പേരുകള്‍ ആയിരുന്നു അവ. അതിലോരെണ്ണതെ ഒരു സുഹൃത്ത് തിരിച്ചറിഞ്ഞു. ആ സിനിമയുടെ പേരാണ് സിസ്റ്റര്‍.. ഉര്‍സുല മേഇര്‍ സംവിധാനം ചെയ്ത ഒരു പഴയ സിനിമ. ഞാന്‍ സുഹൃത്തിനോട് പറഞ്ഞു. എന്തും വരട്ടെടാ നമ്മള്‍ ഈ സിനിമയ്ക്ക് കയറുന്നു. അങ്ങനെ സവിതയുടെ അകത്തളത്തിലേക്ക് പ്രവേശിക്കാനുള്ള പാസ് അവിടെ നിന്നും കരസ്ഥമാക്കി അവിടെ നില്‍ക്കുമ്പോള്‍ അതാ ഒരു പരിചിത മുഖം..നമ്മുടെ രവീന്ദ്രന്റെ...പിന്നെയും ഒന്ന് രണ്ടു പരിചിത മുഖങ്ങളെയും കണ്ടു.. പക്ഷെ പേരുകള്‍ പെട്ടെന്ന്‍ ഓര്‍മയില്‍ വരുന്നില്ല... അങ്ങനെ സവിതയുടെ ഉള്ളിലേക്ക്......
വല്ലാത്ത ഒരു കുളിര്‍മയായിരുന്നു അവളുടെ ഉള്ളില്‍... ഇങ്ങനെ ഒരു അനുഭവം ആദ്യം ... ആലപ്പുഴ എന്ന കൊച്ചു നഗരത്തിലെ ഒരു തീയെറ്ററുകളും പകര്‍ന്നു നല്‍കാത്ത അനുഭവം. ഒരു ആങ്ങളുടെയും പെങ്ങളുടെയും ബന്ധങ്ങളിലൂടെ പോകുന്ന ഒരു സിനിമ, ചെറിയ ചെറിയ മോശങ്ങളിലൂടെ പണം ഉണ്ടാക്കുകയും അത് പെങ്ങള്‍ക്ക് വേണ്ടി ചെലവാക്കുകയും ചെയ്യുന്ന ഒരു ബാലന്‍...... കൂടുതല്‍ കഥ പറയുന്നില്ല. തരക്കേടില്ലാത്ത ഒരു സിനിമ. രണ്ടാമത്തെ സിനിമയും അവിടെ തന്നെ കാണാന്‍ തീരുമാനിച്ചു. സിനിമ- top floor left wing. എനിക്ക് അത്ര ഇഷ്ടപ്പെടാഞ്ഞതുകൊണ്ട് സുഹൃത്തിനെയും വിളിച്ചുകൊണ്ട് റൂമിലേക്ക് നടന്നു. മാര്‍ഗ മദ്ധ്യേ തട്ടുദോശയും കഴിച്ചു ....പിറ്റേ ദിവസത്തെ സിനിമ കാഴ്ചകളുടെ സ്വപ്നങ്ങളുമായി രാത്രി വിട വാങ്ങി.... പിറ്റേ ദിവസം കുളിച്ചൊരുങ്ങി വീണ്ടും സിനിമ കാഴ്ച്ചയുടെ ലോകത്ത് വ്യാപരിക്കാം എന്ന ചിന്തയുമായി അവിടെ ചെന്നപ്പോള്‍ അങ്ങനെ ഒരു സംഭവം നടന്നതിന്റെ ഒരു സൂചന പോലും ഇല്ല.. അങ്ങനെ അവിടെ പകച്ചു നില്‍ക്കുമ്പോള്‍ കാണുന്നു സവിതയിലെ ഇന്നത്തെ സിനിമ ....ഡാ തടിയാ....എങ്കില്‍ പിന്നെ അതായ്ക്കോട്ടേ എന്ന് വിചാരിച് രണ്ടു ടിക്കെറ്റുകള്‍ റിസേര്‍വ് ചെയ്തു... പിന്നെയും സമയം ബാക്കി .. അപ്പോള്‍ തീരുമാനിച്ചു . അടുത്ത ഷോ ബാവൂട്ടിയുടെ നാമത്തില്‍ കാണാം .. അതിനും ടിക്കെറ്റുകള്‍ റിസേര്‍വ് ചെയ്യാന്‍ ചെന്നപ്പോള്‍ തീയടെര്‍ തുറന്നിട്ടില്ല .. കുറെ നേരം പദ്മയുടെ വാതില്‍ക്കല്‍ അവളെയും നോക്കി നിന്നിട്ട് തിരിച്ചു പോന്നു . വീണ്ടും സവിതയുടെ മുന്നിലെത്തിയപ്പോള്‍ അവളുടെ രൂപം അങ്ങ് മാറി.... നിറയെ ആളുകള്‍... ഞങ്ങളും ആ ആള്‍ക്കൂട്ടതിലെക്ക് ഇടിച്ചു കയറി... ഞാന്‍ എന്താണോ... എന്റെ ആഗ്രഹം എന്താണോ... അതിനനുസരിച്ച് ഒരു മടിയും കൂടാതെ എനിക്ക് പെരുമാറാനുള്ള സൗകര്യം എന്റെ തോഴന്‍ ഒരുക്കി തന്നു എന്നുള്ളതാണ് അവന്റെ വലിയ മനസ്. ആ ആള്‍ക്കൂട്ടത്തില്‍ അതാ ആഷിക് അബു, അതിലെ പ്രധാന വേഷങ്ങള്‍ ചെയ്ത തടിയന്‍, shaddi എന്നിവര്‍... അവരുടെ ഫോട്ടോകള്‍ എടുക്കാന്‍ ഒരു കൊച്ചു കുട്ടിയെ പോലെ ആവേശത്തോടെ ഞാനും......അപ്പോഴേയ്ക്കും അതാ വരുന്നു നിവിന്‍ പോളി. അദ്ദേഹത്തിന്റെയും കുറെ ഫോട്ടോസ് എടുത്തു അടുത്ത് ചെന്ന് ഹസ്ത ദാനം ചെയ്തു, അപ്പോഴേയ്ക്കും ചൂണ്ടയും എത്തി.....അങ്ങനെ ആ നിറഞ്ഞ അനുഭവങ്ങളുടെ നിറവില്‍, കുളിര്‍മയുള്ള സവിതയിലെ ആ സിനിമ കാഴ്ച ശരിക്കും ആസ്വാദ്യകരമായി......ഒരു വലാത്ത ഉന്മേഷം പകര്‍ന്നു തന്നു......

Thursday, February 7, 2013

                                                              പൊയ്മുഖം

ചിറകറ്റുപോയ പക്ഷിയെപ്പോലെ രഘുരാമന്‍ ഇരുളടഞ്ഞ വിജനമായ വഴിയിലൂടെ നടന്നു നീങ്ങുകയാണ്. മുഷിഞ്ഞ ഷര്‍ട്ടും പാന്റ്സും നീണ്ടു വളര്‍ന്നു കിടക്കുന്ന ചുരുണ്ട തലമുടിയും കുറ്റിത്താടി രോമങ്ങളും ഒക്കെ കൂടി ആകെ വികൃതമായ രൂപം. ആര്‍ത്തിരമ്പുന്ന മഹാസമുദ്രത്തിന്റെ തിരയിളക്കം അവന്‍റെ കണ്ണുകളില്‍ കാണാം. ചിന്തയുടെ വേലിയേറ്റം അവനെ കൊണ്ടു ചെന്നെത്തിച്ചത് ഭാമയുടെ മടിത്തട്ടിലേക്കാണ്.
                                            ലാളിത്യം തുളുമ്പി നില്‍ക്കുന്ന പെണ്ണാണ് ഭാമ. തുളസിക്കതിരിന്റെ നൈര്‍മല്യവും,വിരിഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയുടെ ഇളം ദളത്തിന്‍റെ നിറവും, താമരയല്ലിയുടെ ഗന്ധവുമുള്ളവളാണ് ഭാമ. അവളുടെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ ഞാനെന്നും അശക്തനായിരുന്നു. ബാഹ്യ സൗന്ദര്യം പോലെ തന്നെ ആയിരുന്നു അവളുടെ സ്വഭാവവും. എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ നിധി ആയിരുന്നു ഭാമ. അവളെ എവിടെ വെച്ച് കണ്ടുമുട്ടിയെന്നോ , വരണ്ട സ്വഭാവമുള്ള ഞാനുമായി എങ്ങനെ ചങ്ങാത്തം കൂടിയെന്നോ , അറിയില്ല. ഇന്നും അജ്ഞാതമായി തുടരുന്നു. അല്ലെങ്കില്‍ കാലം എന്റെ ഓര്‍മ്മയെ അതില്‍ നിന്നും ഒരു ജാല വിദ്യക്കാരന്റെ കൌശലത്തോടെ മറച്ചു പിടിച്ചിരിക്കുന്നു. ഒരു പക്ഷെ നിങ്ങള്‍ക്ക് തോന്നിയേക്കാം ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന്? സംഭവിക്കും. അതാണെന്റെ അനുഭവം.
                                              അപ്പൂപ്പന്‍ താടികള്‍ അന്തരീക്ഷത്തിലൊഴുകി നടക്കുന്നതുപോലെ , ഏതോ മായികലോകത്ത്‌ ഒഴുകി നടക്കുന്നതുപോലെയായിരുന്നു അവളോടോപ്പമുള്ള ഓരോ നിമിഷവും. അവളുടെ സാമീപ്യവും സംസാരവും എന്നിലുണ്ടാക്കുന്ന വികാരങ്ങള്‍ വര്‍ണ്ണിക്കുവാന്‍ അക്ഷരങ്ങളുടെ വര്‍ണ്ണക്കൂട്ടുകള്‍ മതിയാവില്ല.
                                             ഞങ്ങള്‍ തമ്മില്‍ എപ്പോഴും പിണങ്ങാനെ നേരമുണ്ടായിരുന്നുള്ളു. ആ പിണക്കങ്ങളുടെ സുഖം അതില്ലാതെ വരുമ്പോഴാണ് കൂടുതല്‍ മനസിലാകുക. അത്രമാത്രം ഞങ്ങള്‍ ആ കൊച്ചു കൊച്ചു പിണക്കങ്ങള്‍ ആസ്വദിച്ചിരുന്നു. എന്നെ ശുണ്‍ഡി പിടിപ്പിക്കുവാനായി അവള്‍ സദാ ശ്രമിച്ചുകൊണ്ടിരുന്നു. ആ പിണക്കങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാകാന്‍ വേറൊരു കാരണം കൂടിയുണ്ട്. പിണക്കത്തിനൊടുവില്‍ ഇണങ്ങുവാനായ് അവള്‍ എന്റെ ചുണ്ടില്‍ സമര്‍പ്പിക്കുന്ന അഞ്ജലിയായിരുന്നു തേനിനെക്കാള്‍ മധുരമൂറുന്ന ചുംബനം. ഒരു ചുംബനത്തിനു ഇത്രമാത്രം മാധുര്യവും മാസ്മരികതയും ഉണ്ടെന്നു ബോധ്യപ്പെടുത്തിത്തന്നത് അവളായിരുന്നു. ചുണ്ടുകളുടെ മാന്ത്രിക സ്പര്‍ശം എന്നെ, അവളുടെ ശരീരത്തില്‍ നുരച്ചു കയറുന്ന ഒരു പുഴു ആക്കി മാറ്റുമായിരുന്നു. ഭൂതകാലത്തിന്റെ മാറാല പിടിച്ച ചിന്തകളും ഭാവി കാലത്തിന്‍റെ ആശങ്കകളും ഇല്ലാതെ നിമിഷങ്ങളില്‍ ജീവിക്കുവാന്‍ അവളെന്നെ പരിശീലിപ്പിക്കുകയായിരുന്നു. ആ അനര്‍ഘ നിമിഷങ്ങളുടെ നശ്വരത ചിലപ്പോഴെങ്കിലും എത്തിനോക്കുമ്പോള്‍, അവള്‍ വീണ്ടും വീണ്ടും എന്നിലേക്ക് അനുഭൂതിയുടെ വേരുകള്‍ ആഴത്തില്‍ പടര്‍ത്തുമായിരുന്നു. അങ്ങനെ ഒരു ശരീരമായി, ഒരു മനസായി , ഭാരമില്ലാതെ ആകാശപ്പൊയ്കയില്‍ ഒഴുകി നടക്കുമായിരുന്നു. ആ യാത്രയില്‍ അവളുടെ സ്വനതന്തുക്കള്‍ മീട്ടുന്ന മധുര സംഗീതമായി, എന്നെ കോള്‍മൈര്‍ കൊള്ളിക്കുന്ന,"രാരു" എന്ന വിളി എന്നെ കൂട്ടിക്കൊണ്ടു പോകുന്നത് മറ്റേതോ ഗന്ധര്‍വ ലോകത്തേയ്ക്കായിരുന്നു. ആ മാന്ത്രിക സംഗീതം നുകരാന്‍ എന്റെ കാതുകള്‍ക്ക് ഭാഗ്യമുണ്ടാകുമോ ? പെട്ടെന്ന്‍ , ഞെട്ടലോടെ , ചിന്തയുടെ ഭാരം കൊണ്ടു തൂങ്ങി നില്‍ക്കുന്ന കണ്ണുകളുമായി രഘുരാമന് വര്‍ത്തമാനകാലത്തിലേയ്ക്ക് എത്തിപ്പെടുവാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും വേദനിപ്പിക്കുന്ന സുഖകരമായ സ്മരണകള്‍ പിന്നോട്ട് പിടിച്ചു വലിച്ചുകൊണ്ടിരുന്നു. "ഇത്രയും നാള്‍ എവിടായിരുന്നെടാ രഘു?" നന്ദന്റെ ഉറക്കെയുള്ള ഈ ചോദ്യം ആ വടംവലിയില്‍ രഘുവിന് ജയം സമ്മാനിച്ചു.
                                         കുഞ്ഞൂ..........കുഞ്ഞൂസേ............അശിനിപാതം പോലെ ഈ ശബ്ദം നന്ദന്‍റെ ചെവികളെ പേടിപ്പിച്ചു. "ഡാ.....രഘു....ഡാ...എന്താടാ?....എന്ത് പറ്റി?...ആകെ വിയര്‍ത്തു കുളിച്ചല്ലോ നീ ഏ??...വെള്ളം വേണോ നിനക്ക്?? സ്മരണയുടെ ഏടുകള്‍ നിമിഷങ്ങളിലേക്ക് മടങ്ങിയെത്താന്‍ കുറച്ചു സമയം വേണ്ടി വന്നു. ആര്‍ക്കും പിടി കൊടുത്തിട്ടില്ലാത്ത തന്റെ ഉള്ളറയുടെ താക്കോല്‍ കൈമോശം സംഭവിച്ചിരിക്കുന്നു എന്ന ചിന്ത രഘുവിനെ അലോസരപ്പെടുത്തി.
                                        ഓര്‍മ്മപ്പുസ്തകത്തിലെ താളുകളിലൂടെ ചിതലുകള്‍ വീണ്ടും ചിത്രം വരച്ചു തുടങ്ങി.- രതിയുടെ ഉയര്‍ച്ച-താഴ്ചകളിലൂടെ ബഹുദൂരം സഞ്ചരിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സവിശേഷമായ വികാരം, ആ വികാരത്തിന്‍റെ തോണിയിലേറി ഭയമില്ലാതെ സഞ്ചരിക്കുവാന്‍ എന്നെ പഠിപ്പിച്ചത് എന്റെ കുഞ്ഞൂസ് ആയിരുന്നു.ഒരു കൊച്ചു കുട്ടിയുടെ അത്ഭുതത്തോടെ, നിഷ്കളങ്കതയോടെ രതിയുടെ അത്ഭുത പ്രപഞ്ചത്തിന്‍റെ സൗന്ദര്യം മുഴുവനായും നുകരാന്‍ അവള്‍ എന്നെ സഹായിച്ചു. നിമിഷങ്ങളില്‍  ജീവിക്കുവാന്‍ മനുഷ്യനെ പഠിപ്പിക്കുന്ന നല്ലൊരു ഗുരുനാഥന്‍ ആണല്ലോ രതി ! യുക്തിയ്ക്കപ്പുറമുള്ള വികാരങ്ങളുടെ ശ്രേണിയിലൂടെ ജീവിതാനന്ദം കണ്ടെത്തുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നവയില്‍ രതി എപ്പോഴും ഉന്നതിയില്‍ നില്‍ക്കുന്നു. അതിനെ മനസിലാക്കാന്‍, പഠിക്കാന്‍ , പവിത്രത ഉള്‍ക്കൊള്ളാന്‍ അവള്‍ എന്നെ പ്രാപ്തനാക്കി.
                                         " ആരാടാ ഈ കുഞ്ഞൂസ്??"(ചിരിയോടെ) താന്‍ പ്രതീക്ഷിച്ച ആ ചോദ്യം ഇതാ ഇപ്പോള്‍ തന്റെ മുന്നില്‍ വികൃത രൂപം തീര്‍ത്തു നില്‍ക്കുന്നു. "ഓര്‍മ്മയുണ്ടോട നിനക്ക്?" നന്ദന്‍റെ ചോദ്യം രഘുവില്‍ നിസ്സംഗത സൃഷ്ടിച്ചു. മറച്ചു വെച്ച മുഖത്തിന്‌ നേരെയുള്ള ആക്രമണം ആയി ആ ചോദ്യം.
                                           എന്നെ ഞാന്‍ അവള്‍ക്ക് പൂര്‍ണ്ണമായും സമര്‍പ്പിച്ചു. എന്നിട്ടും അത് മനസിലാക്കാത്ത പോലെയുള്ള അവളുടെ പെരുമാറ്റം എന്നെ തെല്ലൊന്നുമല്ല ദുഖിപ്പിച്ചത്. നിസ്സാര കാര്യങ്ങള്‍ക്കുപോലും അവള്‍ വഴക്കിട്ടുകൊണ്ടെയിരുന്നു. അവള്‍ക്ക് അവളുടെതാകുന്ന ശരികളും ന്യായങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവള്‍ മറ്റുള്ളവരുടെ വികാര വിചാരങ്ങളെ മാനിച്ചില്ല. നാള്‍ക്കുനാള്‍ അവളുടെ ഓരോ ചെയ്തികളും എന്നെ അവഗണിക്കുന്നതിലും അവഹേളിക്കുന്നതിലും വരെ എത്തി. എന്നിട്ടും അവളെ എനിക്ക് വെറുക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല അവള്‍ക്ക് ഞാന്‍ വീണ്ടും വീണ്ടും അടിമപ്പെടുകയായിരുന്നു.
                                         എല്ലാവരുടെയും ഉള്ളില്‍ ആര്‍ക്കും പിടികൊടുക്കാതെ കുടികൊള്ളുന്ന " ഞാന്‍ " അതുപോലും അവള്‍ക്ക് മുന്നില്‍ അടിമപ്പെട്ടു. അവളുടെ സ്നേഹത്തിനു മുന്നില്‍ ഒരു മറയും തീര്‍ക്കാന്‍ എനിക്ക് ആവില്ലായിരുന്നു. എന്റെ പ്രണയം, സ്നേഹം, കരുതല്‍ മറ്റും മറ്റും അവള്‍ക്കുള്ള എന്റെ അര്‍ച്ചന ആയിരുന്നു. എന്നിട്ടും അവള്‍ക്ക് അതിനോടുള്ള പ്രതികരണം എന്നെ കൂടുതല്‍ വേദനിപ്പിക്കുന്ന തരത്തിലായിരുന്നു. എന്നില്‍ എത്രമാത്രം വേദന അവള്‍ ഉണ്ടാക്കുന്നുവോ അത്രമാത്രം ഞാന്‍ അവളിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടേയിരുന്നു. പല നിസ്സാര കാര്യങ്ങള്‍പോലും എന്നില്‍ നിന്നും മാര്‍ച്ച് വെയ്ക്കാന്‍ അവള്‍ കാണിക്കുന്ന ആവേശം എന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. എന്റെ പല ചോദ്യങ്ങള്‍ക്കും മറുപടി നിശബ്ദത ആയിരുന്നു. ആ നിശബ്ദതയുടെ അര്‍ഥം മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അവളുടെ കാന്തിക മണ്ഡലത്തില്‍ നിന്നും എന്നെ അകറ്റി നിര്‍ത്താനുള്ള അവളുടെ ഓരോ ശ്രമവും വേദനയോടെ ഞാന്‍ ഏറ്റു വാങ്ങി.
ഇത്രയും പറഞ്ഞു തീര്ന്നപ്പോഴേയ്ക്കും രഘു വിതുമ്പിക്കരഞ്ഞു പോയി. തടഞ്ഞു വെച്ച ജലാശയത്തെ പൊട്ടിച്ചു വിട്ടതുപോലെ ആയിരുന്നു അത്. നന്ദന്‍ രഘുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് സമാശ്വസിപ്പിച്ചു.
                                              എന്‍റെ രാരു ഇല്ലാതെ എനിക്കൊരു ജീവിതം ഇല്ല. എന്റേത് മാത്രം ആയ എന്റെ സ്വന്തം രാരു. അവളുടെ ഇത്തരത്തില്‍ ഉള്ള ഓരോ ഭാഷണവും എന്‍റെ മനസിന്‍റെ കടിഞ്ഞാണുകള്‍ ആയിരുന്നു. കാലത്തിന്‍റെ ഗതിയില്‍ അവള്‍ എന്നില്‍ നിന്നകലാന്‍ തുടങ്ങിയപ്പോള്‍ , പൂര്‍ണ്ണമായും ഞാനൊരറയില്‍ പെട്ടു കഴിഞ്ഞിരുന്നു, ചക്രവ്യൂഹത്തില്‍ പെട്ട അഭിമന്യുവിനെ പോലെ . ആ അറയ്ക്കുള്ളിലെ ജീവവായു ആയിരുന്നു എന്റെ കുഞ്ഞൂസ്. ഇപ്പോഴും എനിക്ക് അജ്ഞാതമായി തുടരുന്നു അവളുടെ ഈ പെരുമാറ്റം. ആരൊക്കെ ഉപേക്ഷിച്ചാലും എന്റെ മരണം വരെ എന്നോടൊപ്പം ഉണ്ടാകും എന്ന് പറഞ്ഞ കുഞ്ഞൂസിന്റെ ഈ മാറ്റം എന്നെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നു.എന്നെ ഭ്രാന്തു പിടിപ്പിക്കുന്ന തരത്തിലുള്ള അവളുടെ പെരുമാറ്റം അനുദിനം വര്‍ദ്ധിച്ചു. രതിയുടെ അവാച്യമായ അനുഭൂതിയിലേക്കുള്ള യാത്ര പോലും അവള്‍ക്ക് വിരസമായിരിക്കുന്നു. എന്റെ കാമത്തിന്റെ കടിഞ്ഞാണ്‍ കൂടുതല്‍ കരുതലോടെ പിടിക്കുവാന്‍ എനിക്ക് തരുന്ന പരിശീലനത്തിന്റെ ഭാഗമാണോ ഇത്? അറിയില്ല. വ്യഥിത ചിന്തകള്‍ വല്ലാത്ത മൂളക്കം മനസ്സില്‍ സൃഷ്ടിക്കുന്നു.
                                            ഞങ്ങളുടെ ഓരോ കണ്ടുമുട്ടലും രതി ദേവിയ്ക്കുള്ള അഹസായിരുന്നു. കുഞ്ഞൂസിന്റെ ജീവിതത്തിലെ ആദ്യ കാമദേവന്‍ ഒന്നുമല്ല ഞാന്‍ ; എന്നാല്‍ എന്റെ ജീവിതത്തിലെ ആദ്യ രതീ ദേവി ആയിരുന്നു കുഞ്ഞൂസ്. ആ എന്നെ ആണ് അവള്‍ ഇപ്പോള്‍ അയിത്തം കല്‍പ്പിച്ചു മാറ്റി നിര്‍ത്തിയിരിക്കുന്നത്. ആരും കേള്‍ക്കാതിരുന്ന, കാണാതിരുന്ന , മനസിലാക്കാതിരുന്ന , എന്നിലെ എന്നെ തിരിച്ചറിഞ്ഞവള്‍ ആണ് എന്റെ കുഞ്ഞൂസ്. അവള്‍ ആണ് എന്റെ ജീവന്‍; അവള്‍ ഇല്ലെങ്കില്‍ എന്റെ ചേതനയറ്റുപോകും. അവള്‍ക്കിപ്പോള്‍ ഇത് നിരസ്സിക്കാനാണിഷ്ടമെങ്കില്‍ , അത് നടക്കട്ടെ....ഞാനത് വേദനയോടെ ഏറ്റു വാങ്ങും. കാരണം അവളുടെ ഇഷ്ടമാണ് എനിക്ക് വലുത്.
                                         രഘു രാമന്റെ സംഘര്‍ഷഭരിതമായ മനസിലെ വികാരങ്ങളുടെ തിരയിളക്കം അവനെ ഏതോ അത്ഭുത ദ്വീപിലെത്തിച്ചു. രതീ ദേവിയ്ക്കുള്ള അഹസിനായി ബീജങ്ങളുടെ തിരക്ക് അവനില്‍ അനുഭവപ്പെട്ടു. ആ ബീജങ്ങളുടെ പാനപാത്രം അവനില്‍ നിന്ന് ബഹു ദൂരം ആണെന്ന തിരിച്ചറിവില്ലാതെ.......